For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ സ്വപ്‌നം ഒരു സൂചനയാണ്, രഹസ്യസൂചന

|

സ്വപ്‌നം കാണാത്തവരുണ്ടാകില്ല. പലതരം സ്വപ്‌നങ്ങളും ഉറക്കത്തില്‍ കാണുന്നതും പതിവാണ്. ചിലത് നല്ല സ്വപ്‌നങ്ങളാകും. ചിലത് ദുസ്വപ്‌നങ്ങളും.

സ്വപ്‌നങ്ങള്‍ പലപ്പോഴും ചില കാര്യങ്ങള്‍ക്കുള്ള സൂചന കൂടിയാണെന്നു പറയാം. ചിലത് ചീത്ത സ്വപ്‌നങ്ങളാണെങ്കിലും നല്ല കാര്യങ്ങളുടെ സൂചന കൂടിയാകും. ചിലതു ദുസ്വപ്‌നമെങ്കിലും ചില നല്ലതിന്റേയും. വരാനികിയ്ക്കുന്ന പല കാര്യങ്ങളുടേയും സൂചനയാണ് സ്വപ്‌നങ്ങളെന്നു പറയും. ഇതുപോലെ നമ്മുടെ ഉപബോധമനസിന്റെ വെളിപ്പെടുത്തലുകളുമാണ്.

സ്വപ്‌നങ്ങള്‍ ദുസൂചകവും ശുഭസൂചകവുമെല്ലാമാകാറുണ്ട്, നമ്മുടെ ജീവിതത്തില്‍ നടന്നതും നടക്കാനിരിയ്ക്കുന്നതുമായ പല കാര്യങ്ങളുടേയും പ്രതിഫലനവുമാകാറുണ്ട്.

സ്വപ്‌നങ്ങള്‍ നമുക്കു നല്‍കുന്ന ചില സൂചനകളെക്കുറിച്ചറിയൂ,

വീഴുന്നത്

വീഴുന്നത്

വീഴുന്നത് പൊതുവെ ഏതെങ്കിലും കാര്യത്തില്‍ വീഴ്ചകള്‍ സംഭവിയ്ക്കുമെന്നതിന്റെ ഒരു സൂചനയായാണ് പൊതുവെ എടുക്കാറ്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലായെന്നതിന്റെ സൂചന കൂടിയാണിത്.

കുഞ്ഞുങ്ങളേയും കുട്ടികളേയും

കുഞ്ഞുങ്ങളേയും കുട്ടികളേയും

കുഞ്ഞുങ്ങളേയും കുട്ടികളേയും സ്വപ്‌നം കാണുന്നത് ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ നടക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് ജോലിയിലോ വ്യക്തിജീവിതത്തിലോ എല്ലാമാകാം.

ഉറക്കത്തില്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥ

ഉറക്കത്തില്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥ

ഉറക്കത്തില്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥയുണ്ടാകുന്നവരുണ്ട്. ഇത് സാധാരണ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയിലുള്ള ഒരു പ്രത്യേക ഘട്ടത്തെയാണ് കാണിയ്ക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തവുമായി ബന്ധപ്പെട്ട ഒന്ന്. ഇതിനു പുറമെ ഇത് തന്റെ ജീവിതത്തില്‍ ഒരാള്‍ക്കു നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം സ്വപ്‌നം കാണുന്നത് ബൗദ്ധികവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് പുതിയ അറിവുകള്‍ക്കായുള്ള ആഗ്രഹമാണ് കാണിയ്ക്കുന്നത്.

മരണം

മരണം

മരണം സ്വപ്‌നം കാണുന്നത് മരണസൂചനയല്ല, ഇത് നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

സ്വപ്‌നത്തില്‍

സ്വപ്‌നത്തില്‍

സ്വപ്‌നത്തില്‍ എന്തെങ്കിലും പിന്തുടരുന്നതായി തോന്നുന്നത്‌ നിങ്ങളെ വേദനിപ്പിക്കുന്നതോ ,ചെറുക്കുന്നതോ ആയ വികാരം, വ്യക്തി അല്ലെങ്കില്‍ പ്രശ്‌നങ്ങളെ നിങ്ങള്‍ അവഗണിക്കുന്നു എന്ന്‌ നിങ്ങളുടെ ഉപബോധ മനസ്സ്‌ നിങ്ങളോട്‌ പറയുന്നതാണ്‌. ഏത്‌ സന്ദര്‍ഭത്തിലാണ്‌ ആരാണ്‌ അല്ലെങ്കില്‍ എന്താണ്‌ നിങ്ങളെ പിന്തുടരുന്നത്‌ എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്തരം സ്വപ്‌നങ്ങള്‍ കാണാതിരിക്കുന്നതിന്‌ ശരിക്കുള്ള ജീവിതത്തില്‍ ഈ സന്ദര്‍ഭത്തെ മറികടക്കണം .

പല്ല്‌ കൊഴിയുന്ന സ്വപ്‌നം

പല്ല്‌ കൊഴിയുന്ന സ്വപ്‌നം

പല്ല്‌ കൊഴിയുന്ന സ്വപ്‌നം നല്‍കുന്നത്‌ സ്വന്തം രൂപത്തെ സംരക്ഷിക്കാനുള്ള ബോധമാണന്ന്‌ കെയ്‌ത്ത്‌ സ്റ്റീവന്‍സ്‌ പറയുന്നു. പ്രതീകാത്മകമായി പറഞ്ഞാല്‍, പല്ലുകള്‍ നിങ്ങളുടെ ശക്തിയെയും ആത്മവിശ്വാസത്തെയുമാണ്‌ സൂചിപ്പിക്കുന്നത്‌, അതുകൊണ്ട്‌ അവ നഷ്ടപ്പെടുന്നതായി സ്വപ്‌നം കാണുന്നത്‌ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന എന്തിനോയോ കുറിച്ചുള്ള സൂചനയാണ്‌.

 മണ്ണ്

മണ്ണ്

നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ അകപ്പെട്ടു പോയി എന്നതിന്റെ ലക്ഷണമാണ് മണ്ണ് സ്വപ്‌നം കാണുന്നതിലൂടെ സൂചിപ്പിക്കുന്നത്.

ഉറുമ്പിനെ സ്വപ്‌നം കണ്ടാല്‍

ഉറുമ്പിനെ സ്വപ്‌നം കണ്ടാല്‍

ഉറുമ്പിനെ സ്വപ്‌നം കണ്ടാല്‍ ജീവിതത്തില്‍ മാനസികസമ്മര്‍ദ്ദത്തിനടിമയാകും എന്നതാണ് സൂചിപ്പിയ്ക്കുന്നത്.മാനസികമായി കൂടുതല്‍ സമ്മര്‍ദ്ദമനുഭവിയ്ക്കുമ്പോഴാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നത്.

വീഴ്ച

വീഴ്ച

ഉയരങ്ങളില്‍ നിന്നുള്ള വീഴ്ചയാണ് മറ്റൊന്ന്. ജോലിയില്‍ തരം താഴ്ത്തപ്പെടും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ഒഴിഞ്ഞ ബോക്‌സ്

ഒഴിഞ്ഞ ബോക്‌സ്

ഒഴിഞ്ഞ ബോക്‌സ് ആണ് നിങ്ങളുടെ സ്വപ്‌നത്തില്‍ വരുന്നതെങ്കില്‍ അത് നിരാശ്ശയ്ക്ക് കാരണമാകും എന്നതാണ് സൂചിപ്പിക്കുന്നത്. നിരാശ ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും.

English summary

What Dreams Warn You About Your Future

What Dreams Warn You About Your Future, read more to know about
Story first published: Tuesday, April 3, 2018, 16:58 [IST]
X
Desktop Bottom Promotion