കാല്‍ വിരലുകള്‍ക്കിടയില്‍ വിടവോ, ലക്ഷണം മോശം

Posted By:
Subscribe to Boldsky

സാമുദ്രികശാസ്ത്രമനുസരിച്ച് നമ്മുടെ ശരീരഭാഗങ്ങള്‍ പല ലക്ഷണങ്ങളും കാണിക്കുന്നു. കൈ നോക്കി കാല്‍ നോക്കി മുഖം നോക്കി പല്ല് നോക്കി വരെ ലക്ഷണങ്ങള്‍ പറയുന്നു. വിശ്വാസങ്ങള്‍ക്ക് ചുറ്റും ജീവിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം വിശ്വാസം കൂടുതലായിരിക്കും പലര്‍ക്കും. കൈ നോക്കി, മുഖം നോക്കി എല്ലാം ലക്ഷണം പറയാം. എന്നാല്‍ കാല്‍ നോക്കി ലക്ഷണം പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ സാമുദ്രിക ശാസ്ത്രം അനുസരിച്ച് കാലിന്റെ ലക്ഷണം നോക്കി ഭാവി പ്രവചിക്കാന്‍ കഴിയും.

ഒരാളുടെ ഭാവി അയാളുടെ കഴിഞ്ഞ കാലം ഭാഗ്യം വ്യക്തിത്വം എന്നിവയെല്ലാം കാല്‍ നോക്കി പ്രവചിക്കാന്‍ കഴിയും.

പേരിലുണ്ടോ M, പണവും പ്രശസ്തിയും അരികെ

നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം നമുക്ക് കാല്‍ നോക്കി പ്രവചിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അടുത്തതായി എന്ത് സംഭവിക്കും നമുക്ക് ഭാഗ്യമുണ്ടോ എന്നെല്ലാം ഈ ലക്ഷണങ്ങള്‍ നോക്കി നമുക്ക് പറയാന്‍ സാധിക്കും. കാലിന്റെ ഓരോ വിരലിലും ഉണ്ട് ലക്ഷണങ്ങള്‍. വിരല്‍ വലുതാണെങ്കിലും ചെറുതാണെങ്കിലും അതിന്റെ ലക്ഷണമെന്ത്? അത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നതാണോ? ഇതെല്ലാം നമുക്ക് ഇത്തരം ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കാലിന്റെ ഓരോ ലക്ഷണങ്ങള്‍ അനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ഇത്തരത്തില്‍ പ്രവചിക്കാം എന്ന് നോക്കാം.

വിരലുകള്‍ ആദ്യം

വിരലുകള്‍ ആദ്യം

വിരലിന്റെ ലക്ഷണമാണ് ആദ്യം മനസ്സിലാക്കേണ്ടത്. എല്ലാവര്‍ക്കും വിരലിന്റെ വലിപ്പവും നീളവും ഒന്നും ഒരുപോലെ ആയിരിക്കുകയില്ല. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് കാല്‍ വിരലുകള്‍ ഉള്ളത്. നീളം കുറഞ്ഞ വീതികൂടിയ കാല്‍വിരലുകളാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനും സമ്പത്ത് അധികമായി ഉള്ളവനും ആയിരിക്കും. മാത്രമല്ല ദീര്‍ഘായുസ്സ് കൂടുതലായിരിക്കും എന്നതും സത്യമാണ്. എല്ലാ കാര്യത്തിലും ആത്മാര്‍ത്ഥതയോടു കൂടി ഇടപെടുന്ന സ്വഭാവക്കാരായിരിക്കും. കള്ളത്തരം കാണിക്കുന്നതിനോ പറയുന്നതിനോ ഇവര്‍ക്ക് കഴിയുകയില്ല. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ജീവിതത്തില്‍ വിജയം നേടുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

വിരലിനിടയില്‍ വിടവ്

വിരലിനിടയില്‍ വിടവ്

ചിലര്‍ക്ക് വിരലിനിടയില്‍ വിടവുണ്ടാവുന്നു. എല്ലാവര്‍ക്കും ഉണ്ടെങ്കിലും ചിലരില്‍ ഇത് അല്‍പം കൂടുതലായിരിക്കും. ചിലരില്‍ ഈ വിടവ് വളരെ കുറവായിരിക്കും. എന്നാല്‍ വിരലിനിടയില്‍ വിടവുണ്ടെങ്കില്‍ അതും ഭാഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടുന്നവരാണ് ഇത്തരക്കാര്‍. പക്ഷേ ഏത് പ്രതിസന്ധിയിലും തളര്‍ന്ന് പോവാതെ ജീവിതത്തില്‍ മുന്നേറുന്നതിനുള്ള ധൈര്യം ഇവര്‍ക്കുണ്ടാവുന്നു. മാത്രമല്ല ഇവര്‍ കുടുംബത്തോട് എപ്പോഴും വിധേയത്വം പുലര്‍ത്തുന്നവരായിരിക്കും. ഏത് കാര്യത്തിനും മുന്നിലെത്തണം എന്ന ചിന്ത ഇവരില്‍ ഉണ്ടായിരിക്കും. ഒരിടത്തും തോറ്റു കൊടുക്കാന്‍ ഇവര്‍ തയ്യാറാവില്ല. ഈ വാശി ജീവിതത്തിലുടനീളം ഇവര്‍ കൊണ്ട് നടക്കുന്നു.

തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും നീളം

തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും നീളം

വിരലുകള്‍ അഞ്ചും അഞ്ച് വലിപ്പവും അഞ്ച് ആകൃതിയും തന്നെയായിരിക്കും. തള്ളവിരലും ചൂണ്ടു വിരലും നീളത്തിന്റെ കാര്യത്തില്‍ ചിലപ്പോള്‍ ഒരു പോലെയായിരിക്കും. എന്നാല്‍ ആകൃതി വളരെ വ്യത്യസ്തമായിരിക്കും. തള്ളവിരലിന്റേയും അതിനടുത്തുള്ള വിരലിന്റേയും നീളം ഒരുപോലെയാണെങ്കില്‍ ആ വ്യക്തിയ്ക്ക് ഹൃദയാരോഗ്യത്തോടു കൂടിയ ജീവിതമായിരിക്കും എന്നതാണ് സത്യം. മാത്രമല്ല ജീവിതത്തില്‍ രോഗങ്ങള്‍ക്ക് വലിയ അവസരം ഉണ്ടാവില്ല.

 ചൂണ്ടുവിരലിന്റെ നീളം

ചൂണ്ടുവിരലിന്റെ നീളം

ചൂണ്ടു വിരലിന്റെ നീളം നോക്കിയും നമുക്ക് ഭാഗ്യം നോക്കാം. ഇത് എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഭാഗ്യം തരുന്ന ഒന്നാണ്. ജീവിതത്തില്‍ ഏത് താഴ്ചയിലും ഉയര്‍ന്ന് വരാന്‍ ഇവര്‍ക്ക് കഴിയുന്നു. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളും ഉയര്‍ച്ചകളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടവും ഇത്തരം വിരലുള്ളവര്‍ക്ക് ഉണ്ടാവുന്ന ഒന്നാണ്. ഇവരില്‍ പോസിറ്റീവ് എനര്‍ജി മാത്രമേ ഉണ്ടാവുകയുള്ളൂ. ജീവിതത്തില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ധാരാളം ഉണ്ടാവുന്നു. ഏത് അവസരത്തിലും ജീവിതത്തില്‍ തളരാതെ പിടിച്ച് നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

എല്ലാ വിരലിന്റേയും നീളം

എല്ലാ വിരലിന്റേയും നീളം

വിരലിന്റെ നീളം ചിലരിലെങ്കിലും ഒരുപോലെ ആയിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉണ്ടെങ്കില്‍ ഇവരുടെ കുടുംബ ജീവിതത്തിന് വളരെ വലിയ പ്രാധാന്യം ജീവിതത്തില്‍ ഉണ്ടാവുന്നു. മാത്രല്ല എല്ലാ വിരലിന്റേയും നീളം ഒരു പോലെയാണെങ്കില്‍ അത് അത് സന്താനഭാഗ്യം ഉണ്ടാക്കും എന്നാണ് പറയുന്നത്. കുടുംബത്തോട് ചേര്‍ന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ജീവിതത്തില്‍ ഭാഗ്യത്തിന്റെ കളിയായിരിക്കും ഇവര്‍ക്ക്. അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ എല്ലാ വിരലുകള്‍ക്കും ഒരേ നീളം ഉണ്ടാവുകയുള്ളൂ. എത്ര വലിയ പ്രതിസന്ധിയിലും തളരാതെ നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല കൂടെയുള്ളവരും ഇവരുടെ ഭാഗ്യത്തിന്റെ ഫലമായി വളര്‍ച്ചയിലെത്തുന്നു.

 വിരലില്‍ വിടവില്ലാത്തത്

വിരലില്‍ വിടവില്ലാത്തത്

ചിലര്‍ക്ക് കാലിലെ വിരലുകള്‍ക്കിടയില്‍ വിടവുണ്ടാവുകയില്ല. ചിലരിലാകട്ടെ വളരെ വലിയ വിടവുകളാണ് ഉണ്ടാവുന്നത്. എന്നാല്‍ വിടവില്ലാത്തത് നിങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവും എന്നതിന്റെ സൂചനയാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെ നേട്ടം ഉണ്ടാവും എന്നതിന്റെ സൂചനയാണ് പലപ്പോഴും കാലിലെ വിടവുകള്‍ ഇല്ലാതിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ജീവിതത്തില്‍ വളരെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു ഫീച്ചര്‍ ആണ്. ചവിട്ടുന്ന ഭൂമി തന്നെ സ്വന്തമാക്കാനുള്ള കഴിവ് ഇവരില്‍ ഉണ്ടാവുന്നു.

 ചെറുവിരലിന്റെ നീളം

ചെറുവിരലിന്റെ നീളം

ചെറിയ വിരലിന്റെ നീളമാണ് മറ്റൊന്ന്. ഇത് വളരെ ചെറുതാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ജീവിതത്തില്‍ അല്‍പം കഷ്ടപ്പെടേണ്ടി വരും എന്നതാണ്. ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെട്ടാല്‍ മാത്രമേ ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാവുകയുള്ളൂ. ഏത് പ്രശ്‌നത്തേയും കൂളായി നേരിടുമെങ്കിലും അത് ഇവരെ അലട്ടിക്കൊണ്ടേ ഇരിക്കും. എന്തുകൊണ്ടും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ അല്‍പം കാലതാമസം ഉണ്ടാവുന്നു. പതുക്കെ പതുക്കെ മാത്രമേ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഇത് പലപ്പോഴും നിങ്ങളില്‍ മടുപ്പുണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉപ്പൂറ്റി

ഉപ്പൂറ്റി

വൃത്തത്തിലുള്ള ഉപ്പൂറ്റിയാണ് നിങ്ങളുടേതെങ്കില്‍ നല്ല സ്വഭാവ ഗുണമുള്ളരാണ് നിങ്ങളെന്ന് പറയാം. എന്നാല്‍ ജീവിതത്തില്‍ നിരവധി കഷ്ടപ്പാടുകള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരും. മുന്നോട്ട് കുതിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കിലും അടിത്തറ ഇല്ലാത്തത് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കാരണം ജീവിതം വഴിമുട്ടിപ്പോവുന്ന അവസ്ഥയും ഉണ്ടാവും. എങ്കിലും ഏത് പ്രശ്‌നത്തിനും പരിഹാരം എന്നത് നിങ്ങളില്‍ എപ്പോഴും ഉണ്ടാവുന്നു.

English summary

What does feet reveal about you

Samudrika Shastra says What do your feet say about you
Story first published: Thursday, April 26, 2018, 13:20 [IST]