കിണറിടിഞ്ഞ് താഴുന്ന വീഡിയോ ഭയം നിറക്കും ഉള്ളില്‍

Subscribe to Boldsky

മഴക്കെടുതിയില്‍ വലയുകയാണ് കേരളം. മഴക്കെടുതിയിലെ നാശനഷ്ടങ്ങളും മരണങ്ങളും വളരെയധികം ബാധിച്ചിരിക്കുന്നത് കേരളത്തെ തന്നെയാണ് എന്ന് നമുക്ക് നിസംശയം പറയാം. ഇന്നും മഴ തുടര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് നമ്മളില്‍ ഓരോരുത്തരും. എന്നാല്‍ പ്രകൃതിയുണ്ടാക്കുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് ഇത് വരെ പരിഹാരം കാണുന്നതിന് കഴിയാതെ വലയുന്നവരും നമുക്കിടയില്‍ ഉണ്ട്. കുട്ടനാട്ടുകാരാണ് ഇതില്‍ ഏറ്റവും അധികം പ്രതിസന്ധിയില്‍ ആയത്. നാലുചുറ്റിനും വെള്ളം കിടക്കുമ്പോഴും കുടിക്കാന്‍ ഒരു തുള്ളി ശുദ്ധ ജലം കിട്ടാത്ത അവസ്ഥയെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

മരണം മുന്നില്‍ കണ്ട് ഒരു പാട്ട്, വീഡിയോ കാണാം

വയനാട്ടിലെ അമ്പുകുത്തിയില്‍ കിണറിടിഞ്ഞ് താഴ്ന്നത് ഈ അടുത്ത കാലത്താണ്. ഇത് നമ്മളില്‍ ഉണ്ടാക്കിയ നടുക്കം മാറും മുന്‍പ് കേരളത്തില്‍ പലയിടങ്ങളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ അവസ്ഥകള്‍ക്കെല്ലാം പിന്നില്‍ അതിശക്തമായ മഴയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മഴക്കെടുതി നമ്മളില്‍ ഓരോരുത്തരിലും ഉണ്ടാക്കുന്നത്. ജീവിതത്തില്‍ അരക്ഷിതാവസ്ഥയും ഭയവും ഉണ്ടാക്കിയ ഇത്തരത്തില്‍ ഒരു വീഡിയോ കാണാം.

 മുത്തശ്ശിക്കിണര്‍

മുത്തശ്ശിക്കിണര്‍

മുത്തശ്ശിക്കിണര്‍ എന്ന വയനാട്ടിലെ കിണറാണ് ഈ മഴക്കാലം പ്രതിസന്ധിയിലാക്കി ഇടിഞ്ഞ് താഴ്ന്നത്. അതിന്റെ വീഡിയോ അവിടെയുള്ളവരില്‍ ഉണ്ടാക്കിയ നടുക്കം ചില്ലറയല്ല.

കിണറിടിഞ്ഞ് താഴുന്നത്

കിണറിടിഞ്ഞ് താഴുന്നത്

കിണറിടിഞ്ഞ് താഴുന്നതാണ് ഇതില്‍ ഏറ്റവും നടുക്കമുണ്ടാക്കിയ ഒരു കാര്യം. കിണറിന്റെ ഭിത്തിയൊന്നാകെ ഇടിഞ്ഞ് വീഴുകയും പിന്നീട് കിണര്‍ മുഴുവനായി ഇടിഞ്ഞ് താഴുകയും ആണ് ചെയ്തത്.

ഗുഹ പോലെ

ഗുഹ പോലെ

കിണറിടിഞ്ഞ് താഴ്ന്ന് ഒരു ഗുഹ പോലെയാണ് പിന്നീട് അവിടെ കാണപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രകൃതിക്ഷോഭത്തിനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശബ്ദം കേട്ട് ഓടിവന്നവര്‍

ശബ്ദം കേട്ട് ഓടിവന്നവര്‍

അതിഭീകരമായ ശബ്ദത്തോടെയാണ് കിണറിടിഞ്ഞ് താഴ്ന്നത്. അതിഭീകരമായ ശബ്ദം കേട്ട് ഓടിവന്നവരാണ് പലരും. അത്രക്കും വലിയ ശബ്ദമാണ് കിണറിടിഞ്ഞ് താഴുമ്പോള്‍ ഉണ്ടായത്.

വെള്ളം തിളക്കുന്ന ശബ്ദം

വെള്ളം തിളക്കുന്ന ശബ്ദം

വെള്ളം തിളക്കുന്ന ശബ്ദം കിണറിടിഞ്ഞ് താഴ്ന്നതിനു ശേഷവും കേള്‍ക്കാമായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അത്രക്കും ഭീകരമായ അവസ്ഥയായിരുന്നു അത്.

പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍

പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍

പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതി തിരിച്ച് തരുന്ന സമ്മാനങ്ങളാണ് ഇവയൊക്കെ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഓരോ സമയത്തും കിട്ടാവുന്നതിന്റെ അത്രയും നമ്മള്‍ ഊറ്റിയെടുക്കുന്നു. അതിന്റെയെല്ലാം പരിണിതഫലമാണ് ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    scary video of well sinking down

    This is the scariest moment when you witness an incident like this! A well vanished from its spots in minutes! Check it out.
    Story first published: Wednesday, August 1, 2018, 17:17 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more