For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഗറ്റീവ് എനര്‍ജി കളയാന്‍ വെറ്റില, നാരങ്ങ

നെഗറ്റീവ് എനര്‍ജി കളയാന്‍ വെറ്റില, നാരങ്ങ

|

നമുക്കു ചുറ്റും രണ്ട് എനര്‍ജികള്‍ ഉണ്ട്. നെഗറ്റീവ് എനര്‍ജിയും പൊസറ്റീവ് എനര്‍ജിയും. നെഗറ്റീവ് എനര്‍ജി പേരു സൂചിപ്പിയ്ക്കുന്ന പോലെ നെഗറ്റീവ് ഫലമേ ഉണ്ടാക്കൂ. ഇതുപോലെ പൊസറ്റീവ് എനര്‍ജി പൊസറ്റീവിറ്റിയും.

നമ്മുടെ വീട്ടില്‍ എപ്പോഴും പൊസറ്റീവ് ഊര്‍ജം നിറയുന്നത് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കും. എന്നാല്‍ പലപ്പോഴും വീട്ടില്‍, അല്ലെങ്കില്‍ വീടിന്റെ ഏതെങ്കിലും ഇടത്ത നെഗറ്റീവ് ഊര്‍ജം ഉണ്ടായെന്നിരിയ്ക്കും. ഇത് ഐശ്വര്യത്തെ മാത്രമല്ല, വീട്ടിലെ കുടുംബാംഗങ്ങളുടെ പരസ്പര ബന്ധത്തില്‍ പോലും നിഴലിക്കും.

വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് വെറ്റില, നാരങ്ങ എന്നിവ. ഇതെക്കുറിച്ചു കൂടുതലറിയൂ,

വെറ്റില

വെറ്റില

വീടിന്റെ മുന്‍വാതിലിനു മുകളിലായി അഞ്ച് വെറ്റില കോര്‍ത്തിടുക. ഇത് വീട്ടിലുള്ള നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഉണങ്ങുമ്പോള്‍ ഇത് മാറ്റി വേറെയിടുകയും വേണം.വെറ്റില വീടിനെ നെഗറ്റീവ് ഊര്‍ജത്തില്‍ നിന്നും സംരക്ഷിയ്ക്കും.

പോക്കറ്റില്‍ വെറ്റില

പോക്കറ്റില്‍ വെറ്റില

കാര്യസാധ്യത്തിന് പോക്കറ്റില്‍ വെറ്റില വച്ച് ഇറങ്ങുന്നത് നല്ലതാണ്. കാര്യങ്ങള്‍ തടസപ്പെടുന്നുവെങ്കില്‍ ഇതിനായി പുറത്തു പോകുമ്പോഴും ഒരു വെറ്റില പോക്കറ്റില്‍ കരുതുക.

വെറ്റിലയില്‍

വെറ്റിലയില്‍

രാവിലെ ഗണപതി ക്ഷേത്രത്തില്‍ പോയി വെറ്റിലയില്‍ കുങ്കുമവും നെയ്യും കൂടിക്കലര്‍ത്തി സ്വാസ്തിക് ചിഹ്നം വരക്കുക. ഇതില്‍ ചുവന്ന ചരടില്‍ ഒരു അടക്കയും ചേര്‍ത്തു വയ്ക്കുന്നത് കാര്യസാദ്ധ്യത്തിന് ഏറെ നല്ലതാണ്.തടസം നീക്കാന്‍ അത്യുത്തമം.

അന്നദാനത്തിനു ശേഷം വെറ്റില

അന്നദാനത്തിനു ശേഷം വെറ്റില

അന്നദാനത്തിനു ശേഷം വെറ്റില നല്‍കുന്നതും ഏറെ നല്ലതാണ്. ദോഷങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. പ്രേത്യകിച്ചു ബ്രാഹ്മണര്‍ക്ക് അന്നദാനത്തിനു ശേഷം.

വെറ്റിലമാല

വെറ്റിലമാല

ആഞജനേയന് വെറ്റിലമാല ചാര്‍ത്തുന്നത് ഏറെ നല്ലതാണ്. ഇത് ദോഷങ്ങള്‍ അകറ്റാന്‍ സഹായിക്കും. കാര്യസിദ്ധി ലഭിയ്ക്കുകയും ചെയ്യും.

കണ്ണേറു ദോഷം

കണ്ണേറു ദോഷം

കണ്ണു കിട്ടുക, കണ്ണേറു ദോഷം എന്നെല്ലാം നാം പറയാറുണ്ട്.

വെറ്റിലയില്‍ റോസപ്പൂവിന്റെ 5 ഇതളുകള്‍ വച്ച് കഴിയ്ക്കുന്നത് കണ്ണേറു കിട്ടിയതിന്റെ ദോഷം തടയാന്‍ ഏറെ നല്ലതാണ്.

നാരങ്ങ

നാരങ്ങ

നാരങ്ങ കൊണ്ടും നെഗറ്റീവ് ഊര്‍ജം കളയാം. ചെറുനാരങ്ങ, വൈറ്റ് വിനെഗര്‍, വെള്ളാരങ്കല്ല്, കുന്തരിക്കം, വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

വെള്ളത്തില്‍

വെള്ളത്തില്‍

വെള്ളത്തില്‍ വെള്ളാരങ്കല്ലിടുക. ബാക്കിയുള്ള എല്ലാം ഇൗ വെള്ളത്തില്‍ കലര്‍ത്തുക.ഈ കൂട്ട് പൗര്‍ണമി ദിവസം പുറത്തു വയ്ക്കുക. പൊസറ്റീവ് ഊര്‍ജം നിറയുന്നതിനാണിത്.

 മിശ്രിതം

മിശ്രിതം

പിന്നീട് ഈ കൂട്ടില്‍ നിന്നും മിശ്രിതം ജനലുകളിലും വാതിലുകളിലുമെല്ലാം തളിയ്ക്കാം. ബാക്കിയുള്ള മിശ്രിതം വീടു വൃത്തിയാക്കാന്‍ ഉപയോഗിയ്ക്കാം.ഇതിലെ വെള്ളാരങ്കല്ല് വീടിന്റെ ഒരു മൂലയില്‍ വയ്ക്കുക.

Read more about: pulse life
English summary

Ways To Get Rid Off Negative Energy

Ways To Get Rid Off Negative Energy, Read more to know about,
Story first published: Thursday, July 26, 2018, 22:49 [IST]
X
Desktop Bottom Promotion