ക്ലോക്ക് ഇങ്ങനെയെങ്കില്‍ ഇതാണു സൂചന

Posted By:
Subscribe to Boldsky

വാസ്തുവിന് നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. വീടുപണി മുതല്‍ വീട്ടിലെ ഓരോ സാധനങ്ങളും ക്രമീകരിയ്ക്കുന്നതില്‍ വരെ വാസ്തു നോക്കുന്നവര്‍ ധാരാളമുണ്ട്.

വീട്ടില്‍ വേണ്ട അത്യാവശ്യം സാധനങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്ലോക്ക്. നമ്മുടെ ജീവിതത്തില്‍ സമയം വിലപ്പെട്ടതായതു കൊണ്ടുതന്നെ ഇടയ്ക്കിടെ ക്ലോക്കില്‍ നോക്കുന്നവരാണ് നമ്മള്‍.

വീട്ടില്‍ ക്ലോക്കു വയ്ക്കുമ്പോഴും പല വാസ്തു നിയമങ്ങളും നോക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത് ദോഷം ചെയ്യും. ഇതെക്കുറിച്ചു കൂടുതലറിയൂ,

നിലച്ച ക്ലോക്കുകള്‍

നിലച്ച ക്ലോക്കുകള്‍

നിലച്ച ക്ലോക്കുകള്‍ യാതൊരു കാരണവശാവും വീട്ടിലുണ്ടാകരുത്. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്ന ഒന്നാണ്. കേടായ ക്ലോക്കുകള്‍ കളയുകയോ റിപ്പയര്‍ ചെയ്യുകയോ വേണം.

പ്രധാന വാതിലിന് എതിര്‍ഭാഗത്തായി

പ്രധാന വാതിലിന് എതിര്‍ഭാഗത്തായി

പ്രധാന വാതിലിന് എതിര്‍ഭാഗത്തായി ചുവര്‍ ക്ലോക്ക് ഉണ്ടാകരുത്. ഇത് ജീവിതത്തില്‍ സ്‌ട്രെസ് കൊണ്ടുവരും. അതായത് പ്രധാന വാതില്‍ക്കല്‍ നിന്നാല്‍ നേരെ എതിര്‍ഭാഗത്ത് ചുവരില്‍ ക്ലോക്ക് വയ്ക്കരുത്.

 തലയ്ക്കു മുകളിലായി

തലയ്ക്കു മുകളിലായി

കിടക്കുന്നതിന്റെ തലയ്ക്കു മുകളിലായി ക്ലോക്കു വയ്ക്കരുത്. ഇത് ദോഷമാണ്. ഇത് വേറെ എങ്ങോട്ടെങ്കിലും മാറ്റുക.

കണ്ണാടിയ്ക്ക്

കണ്ണാടിയ്ക്ക്

വല്ലാതെ സമയക്കുറവനുഭവപ്പെടുന്നുവെങ്കില്‍ കണ്ണാടിയ്ക്ക് വിപരീതദിശയില്‍ ക്ലോക്കു വയ്ക്കുക. ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയില്‍ കാണുന്ന വിധത്തില്‍. ഇത് പൊസറ്റീവ് ഊര്‍ജം കൊണ്ടുവരും.

ദിശ

ദിശ

കിഴക്കും വടക്കും ദിശകളാണ് വോള്‍ക്ലോക്ക് വയ്ക്കാന്‍ ഏറെ നല്ലത്. ഇതു പൊതുവേ എനര്‍ജി ഏരിയ എന്നാണ് അറിയപ്പെടുന്നത്.

പൊട്ടലുകളുള്ളതും വൃത്തിയില്ലാത്തതുമായ ക്ലോക്കുകള്‍

പൊട്ടലുകളുള്ളതും വൃത്തിയില്ലാത്തതുമായ ക്ലോക്കുകള്‍

പൊട്ടലുകളുള്ളതും വൃത്തിയില്ലാത്തതുമായ ക്ലോക്കുകള്‍ വയ്ക്കരു. ത് ധനഷ്ടത്തിന് ഇടയാക്കും. ആരോഗ്യത്തിനും ഇത് ദോഷം വരുത്തും.

ബെഡ്‌റൂമില്‍ പെന്‍ഡുലമുള്ള ക്ലോക്കുകള്‍

ബെഡ്‌റൂമില്‍ പെന്‍ഡുലമുള്ള ക്ലോക്കുകള്‍

ബെഡ്‌റൂമില്‍ പെന്‍ഡുലമുള്ള ക്ലോക്കുകള്‍ വയ്ക്കരുതെന്നും വാസ്തു പറയുന്നു. ഇത് വാസ്തു പ്രകാരം ഏറെ ദോഷം വരുത്തും.ആരോഗ്യപരമായി നോക്കിയാല്‍ ഉറക്കത്തിനും ഇത് നല്ലതല്ല.

Read more about: vastu വാസ്തു
English summary

Vastu Tips While Placing Clocks At Home

Vastu Tips While Placing Clocks At Home, read more to know about,
Story first published: Thursday, January 11, 2018, 16:24 [IST]