പാപം ചെയ്തുവോ, വാസ്തുവില്‍ പരിഹാരമുണ്ട്‌

Posted By:
Subscribe to Boldsky

കര്‍മത്തിലും കര്‍മഫലങ്ങളിലും വിശ്വസിയ്ക്കുന്നവരാണ് നാം മിക്കവാറും പേരും. ദുഷ്‌കര്‍മഫലങ്ങള്‍ ജന്മജന്മാന്തരങ്ങളിലും പിന്‍തുടരുമെന്നു വിശ്വസിയ്ക്കുന്നവര്‍. മുജ്ജന്മ കര്‍മഫലങ്ങളാണ് ഈ ജന്മത്തിലെ മോശം അനുഭവങ്ങള്‍ക്കു കാരണമെന്നു കരുതുന്നവരും.

പലപ്പോഴും ജീവിതത്തില്‍ തെറ്റായ കര്‍മങ്ങള്‍ ചെയ്യേണ്ടി വരാറുള്ളവരുണ്ട്. പിന്നീട് ഇതേക്കുറിച്ചു പശ്ചാത്തപിയ്ക്കുന്നവരുമുണ്ട്. തെറ്റായ കര്‍മഫലം നമ്മളെ പിന്‍തുടരാതിരിയ്ക്കാന്‍, ഇതിന്റെ പാപം തീര്‍ക്കാന്‍ പറയുന്ന പല കാര്യങ്ങളുമുണ്ട്. വാസ്തു പ്രകാരം ചെയ്യേണ്ടുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

വെളുത്ത അരി

വെളുത്ത അരി

മൂന്നുപിടി വെളുത്ത അരി ദാനം ചെയ്യുന്നത് കര്‍മഫലപാപങ്ങളില്‍ നിന്നും മുക്തി നല്‍കുമെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഇതു ചെയ്യുമ്പോള്‍ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവരോട് മാപ്പിരക്കുകയാണെന്നാണ് വിശ്വാസം.

കിളി

കിളി

കൂട്ടിലിട്ടിരിയ്ക്കുന്ന രണ്ടു കിളികളെ തുറന്നു വിടുന്നതും കര്‍മഫലങ്ങളില്‍ നിന്നും മുക്തി നല്‍കുമെന്നാണു വിശ്വാസം.

തുളസിച്ചെടി

തുളസിച്ചെടി

നിങ്ങള്‍ ആരെയെങ്കിലും വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയ്ക്ക് ഒരു തുളസിച്ചെടി ദാനം നല്‍കുക. ഇത് നിങ്ങളുടെ ബന്ധത്തില്‍ പൊസറ്റീവിറ്റി കൊണ്ടുവരുമെന്നും പറയപ്പെടുന്നു.

ചുവന്ന വളകള്‍

ചുവന്ന വളകള്‍

നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സുമംഗലികളായ സ്ത്രീകള്‍ക്ക് ചുവന്ന വളകള്‍ നല്‍കുന്നതു ഗുണം ചെയ്യും.

തേന്‍

തേന്‍

ഒരു കുപ്പി തേന്‍ ഞായറാഴ്ച ദിവസം ഏതെങ്കിലും പാവപ്പെട്ട കുട്ടികള്‍ക്കു ദാനം ചെയ്യുന്നതും കര്‍മപാപഫലങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.

മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍

മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍

മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അഞ്ചുതരം ധാന്യങ്ങള്‍ അവര്‍ക്ക് നല്‍കുക. ഏതെങ്കിലും നല്ല സമ്മാനത്തിനൊപ്പവുമാകാം.

തെരുവുനായയ്ക്ക് പാല്‍

തെരുവുനായയ്ക്ക് പാല്‍

ജീവിതത്തില്‍ കാരണമില്ലാതെ ഉത്കണ്ഠയും ഭയവുമെല്ലാം അനുഭവപ്പെടുന്നുവെങ്കില്‍ 5 ദിവസം അടുപ്പിച്ച് തെരുവുനായയ്ക്ക് പാല്‍ നല്‍കുന്നത് പരിഹാരമാകും.

English summary

Vastu Tips To Reduce Your Bad Karma

Vastu Tips To Reduce Your Bad Karma, read more to know about,
Story first published: Monday, January 1, 2018, 13:04 [IST]