For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണിപ്ലാന്റ് ഇങ്ങനെയെങ്കില്‍ ധാരാളം മണി ഫലം

മണിപ്ലാന്റ് ഇങ്ങനെയെങ്കില്‍ ധാരാളം മണി ഫലം

|

വിശ്വാസങ്ങള്‍, അത് അന്ധവിശ്വാസമെന്നു പറഞ്ഞു പലരും തള്ളിക്കളഞ്ഞാലും പലരും ഇതിനു പുറമേ പോകുന്നവര്‍ തന്നെയാണ്. ജീവിതത്തിലെ പുരോഗതിയ്ക്കു വേണ്ടി ഇത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കുന്നവരാണ് പലതും.

പണമുണ്ടാക്കാന്‍ പല വഴികളും നോക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ഇതില്‍ നല്ല വഴികളും മോശം വഴികളുമെല്ലാം അന്വേഷിച്ചു പിടിയ്ക്കുന്നവരുമുണ്ട്.

പണം വരാന്‍ നാം പല വസ്തുക്കളും വീട്ടില്‍ വയ്ക്കാറുണ്ട്. ഇതില്‍ ചില സസ്യങ്ങളും രൂപങ്ങളും, എന്തിനു ചില പെയിന്റിംഗുകള്‍ പോലും പെടുന്നു.

വാസ്തു പ്രകാരം പണം വീട്ടില്‍ വരാന്‍ സഹായിക്കുന്ന ചെടികളുണ്ട്. ഇതില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് മണി പ്ലാന്റ്. പച്ച നിറത്തില്‍ പടര്‍ന്നു കയറുന്ന ഈ ചെടി പൊതുവേ ധന ലാഭത്തിനായുള്ള വാസ്തു ടിപ്‌സില്‍ പ്രധാനപ്പെട്ടതുമാണ്.

എന്നാല്‍ മണി പ്ലാന്റ് വീട്ടില്‍ വെറുതേ വളര്‍ത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. ഇവ കൃത്യമായി ചെയ്താല്‍ മാത്രമേ ഗുണമുണ്ടാകൂ.

വാസ്തു പ്രകാരം ഏതെല്ലാം വിധത്തിലാണ് മണി പ്ലാന്റ് ഐശ്വര്യവും ധനവുമെല്ലാം കൊണ്ടു വരികയെന്നറിയൂ,

മണി പ്ലാന്റ്

മണി പ്ലാന്റ്

മണി പ്ലാന്റ് ഗാര്‍ഡനില്‍ നടരുത്. ഇത് വീട്ടിനുള്ളില്‍ വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. ചുരുങ്ങിയ പക്ഷം വീടിന്റെ വരാന്തയില്‍ വളര്‍ത്താം.

മണി പ്ലാന്റ് വയ്ക്കുന്ന സ്ഥലവും

മണി പ്ലാന്റ് വയ്ക്കുന്ന സ്ഥലവും

മണി പ്ലാന്റ് വയ്ക്കുന്ന സ്ഥലവും ഏറെ പ്രധാനപ്പെട്ടതാണ്. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് വയ്‌ക്കേണ്ടത്. ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്നു കരുതപ്പെടുന്ന വീനസിന്റെ വാസസ്ഥലം. ഗണപതിയുടെ വാസസ്ഥാനവും ഇതാണെന്നാണു കരുതപ്പെടുന്നത്. യാതൊരു കാരണവശാലും വടക്കുകിഴക്കു ഭാഗത്ത് മണിപ്ലാന്റ് നടരുത്. ഇത് നെഗറ്റീവ് എനര്‍ജിയുള്ള സ്ഥലമാണ്. മാത്രമല്ല, വീനസിന്റെ ശത്രുവായ ജുപ്പീറ്റര്‍ വസിയ്ക്കുന്ന ഇടവും. വടക്ക്, കഴിക്ക് ചുവരുകളും ഇവ പടര്‍ത്താന്‍ അനുയോജ്യമല്ല.

നിലത്തു പടര്‍ത്തി

നിലത്തു പടര്‍ത്തി

മണിപ്ലാന്റ് ഒരിയ്ക്കലും നിലത്തു പടര്‍ത്തി വളര്‍ത്തരുത്. ഇത് ചട്ടിയിലോ കുപ്പിയിലോ വയ്ക്കുക. ഇത് ഉണങ്ങിപ്പോകുന്നത് ധന നഷ്ടത്തെ സൂചിപ്പിയ്ക്കുന്നു. ഇതിന്റെ ഇലകള്‍ പഴുക്കുന്നതും ഉണങ്ങുന്നതും കണ്ടാല്‍ ഈ ഇലകള്‍ നീക്കുക.

മണി പ്ലാന്റിന്റെ ഓരോ ചില്ലയിലും

മണി പ്ലാന്റിന്റെ ഓരോ ചില്ലയിലും

മണി പ്ലാന്റിന്റെ ഓരോ ചില്ലയിലും 5 ഇലകളാണുള്ളത്. ഇത് ഭൂമിയിലെ വെള്ളം, തീ, ലോഹം, തടി, ഭൂമി എന്നിവയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ മണിപ്ലാന്റിന്റെ ഇലകള്‍ക്ക് കൂടുതല്‍ പച്ചനിറമെങ്കില്‍ ഇത് ധനാഗമത്തെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇത തറയില്‍ പടരരുത്. അതായത് ഇലകളും തണ്ടും തറയില്‍ തൊട്ടു വളരാന്‍ അനുവദിയ്ക്കരുത്. ഇതു കൊണ്ട് ചട്ടിയിലോ അല്ലെങ്കില്‍ മുകളിലേയ്ക്കു പടരുന്ന വിധത്തിലോ വളര്‍ത്താം.

തറയില്‍

തറയില്‍

ഇത തറയില്‍ പടരരുത്. അതായത് ഇലകളും തണ്ടും തറയില്‍ തൊട്ടു വളരാന്‍ അനുവദിയ്ക്കരുത്. ഇതു കൊണ്ട് ചട്ടിയിലോ അല്ലെങ്കില്‍ മുകളിലേയ്ക്കു പടരുന്ന വിധത്തിലോ വളര്‍ത്താം. ഉണങ്ങിപ്പോകാന്‍ അനുവദിയ്ക്കാതെ വെള്ളമൊഴിച്ചു പരിപാലിയ്ക്കുകയും വേണം.

പണത്തിനു വേണ്ടി മാത്രമല്ല

പണത്തിനു വേണ്ടി മാത്രമല്ല

പണത്തിനു വേണ്ടി മാത്രമല്ല, മണി പ്ലാന്റ് വീട്ടില്‍ വയ്ക്കുന്നത് കുടുംബ ജീവിതത്തിനും ആരോഗ്യത്തിനുമെല്ലാം അത്യുത്തമവുമാണ്. പണത്തിനു വേണ്ടി മാത്രമല്ല, മണി പ്ലാന്റ് വീട്ടില്‍ വയ്ക്കുന്നത് കുടുംബ ജീവിതത്തിനും ആരോഗ്യത്തിനുമെല്ലാം അത്യുത്തമവുമാണ്. പച്ച നിറത്തിലെ മണി പ്ലാന്റ് വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കുന്ന ഒന്നുമാണ്. നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കാനും വായു ശുദ്ധീകരിയ്ക്കാനും ഇതിന് കഴിവുണ്ട്.

റേഡിയേഷന്‍

റേഡിയേഷന്‍

മണിപ്ലാന്റിന് റേഡിയേഷന്‍ വലിച്ചെടുക്കാന്‍ കഴിവുണ്ട്. ഇതുകൊണ്ടുതന്നെ വൈഫൈ റൂട്ടര്‍, കമ്പ്യൂട്ടര്‍ എന്നിവയ്ക്കടുത്ത് ഇത് വയ്ക്കുന്നതു ഗുണം ചെയ്യും.വീടിന്റെ മൂലയില്‍ ഇതു വച്ചാല്‍ ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും. വായു ശുദ്ധീകരിയ്ക്കാനും ഇതിന് കഴിവുണ്ട്. നല്ല ഉറക്കം നല്‍കാനും ഇതിനു സാധിയ്ക്കും.

ഇലകള്‍ക്ക്

ഇലകള്‍ക്ക്

മണിപ്ലാന്റിന്റെ ഇലകള്‍ക്ക് ഹൃദയാകൃതിയുമുണ്ട്. ഇതുകൊണ്ടുതന്നെ ബന്ധങ്ങള്‍ സുദൃഢമകാകാനും ഇത് സഹായിക്കും.ദമ്പതിമാര്‍ താമസിയ്ക്കുന്നിടത്ത് ഒരു കാരണവശാലും മണിപ്ലാന്റ് കിഴക്കുപടിഞ്ഞാറു ദിശയില്‍ സൂക്ഷിയ്ക്കരുത്. ഇത് ദാമ്പത്യത്തില്‍ വഴക്കുകള്‍ക്ക് ഇട വരുത്തും.

മണിപ്ലാന്റ്

മണിപ്ലാന്റ്

മണിപ്ലാന്റ് വീട്ടിലുള്ളവരല്ലാതെ മറ്റുള്ളവരെക്കൊണ്ടു വെട്ടിയ്ക്കരുത്. ഇത് പണം മറ്റുള്ള കൈകളിലേയ്ക്കു പോകാന്‍ കാരണമാകും.ചെടിയ്ക്കു ചുറ്റും വൃത്തിയുള്ള പരിസ്ഥിതിയുമാകണം. വെട്ടി ഭംഗിയായി നിര്‍ത്തുക.

English summary

Vastu Tips To Plant Money Plant For Financial Gain And Positive Energy

Vastu Tips To Plant Money Plant For Financial Gain And Positive Energy,
Story first published: Friday, October 12, 2018, 17:56 [IST]
X
Desktop Bottom Promotion