വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കും വാസ്തു

Posted By:
Subscribe to Boldsky

വീട്ടില്‍ പൊസറ്റീവിറ്റി നിറയണമെന്നായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. നെഗറ്റീവ് ഊര്‍ജം പല ദോഷങ്ങളും വരുത്തും. പൊസറ്റീവ് ഊര്‍ജം എല്ലാ അര്‍ത്ഥത്തിലും നമ്മുടെ ജീവിതത്തെ മാറ്റി മറയ്ക്കും.

പലപ്പോഴും നാം വീട്ടില്‍ അശ്രദ്ധമായി ചെയ്യുന്ന പലതും ഐശ്വര്യക്കേടാകാറുണ്ട്. പല ദോഷങ്ങളും വരുത്തും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വാസ്തുപ്രകാരം പലതും ചെയ്യാന്‍ സാധിയ്ക്കും.

വീട്ടില്‍ നല്ലതു മാത്രം വരുത്തുവാന്‍ സഹായിക്കുന്ന വാസ്തു ടിപ്‌സ് അറിയൂ,

പോസിറ്റീവ് ഊര്‍ജ്ജത്തെ മാത്രം

പോസിറ്റീവ് ഊര്‍ജ്ജത്തെ മാത്രം

പോസിറ്റീവ് ഊര്‍ജ്ജത്തെ മാത്രം ഉള്‍ക്കൊള്ളുന്നതാകണം വീട് എന്നതാണ് വാസ്തുശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനനിര്‍ദ്ദേശം. കിഴക്ക് ഭാഗത്തേക്കോ വടക്ക് ഭാഗത്തേക്കോ അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കോ മുഖം വരുന്ന രീതിയിലുള്ള വീടുകള്‍ വേണം താമസത്തിന് തെരഞ്ഞെടുക്കാന്‍.

പുറത്തുപോയി വന്നാല്‍ കാലും മുഖവും കഴുകുന്നത്

പുറത്തുപോയി വന്നാല്‍ കാലും മുഖവും കഴുകുന്നത്

പുറത്തുപോയി വന്നാല്‍ കാലും മുഖവും കഴുകുന്നത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

മുറികളെ ഇരുട്ടില്‍ നിര്‍ത്താതെ

മുറികളെ ഇരുട്ടില്‍ നിര്‍ത്താതെ

മുറികളെ ഇരുട്ടില്‍ നിര്‍ത്താതെ എപ്പോഴും പ്രകാശപൂരിതമാക്കുക, രാവിലേയും വൈകീട്ടും വിളക്ക് കത്തിച്ചും ചന്ദനത്തിരികള്‍ കത്തിച്ചും അല്പനേരം പ്രാര്‍ത്ഥിക്കുക എന്നിവയെല്ലാം വീട്ടിലുള്ള നെഗറ്റീവ് ഊര്‍ജ്ജത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതാണ്.

വീട് അലങ്കോലപ്പെടുത്തരുത്

വീട് അലങ്കോലപ്പെടുത്തരുത്

വീട് അലങ്കോലപ്പെടുത്തരുത് വീട് എപ്പോഴും വൃത്തിയോടെ വേണം സൂക്ഷിക്കാന്‍. സാധനങ്ങള്‍ വലിച്ചുവാരിയിടുന്നതും അങ്ങിങ്ങായി അഴുക്കുപറ്റി നില്‍ക്കുന്നതും പൊടി പിടിച്ചിരിക്കുന്നതുമെല്ലാം വാസ്തുശാസ്ത്രത്തിന് വിരുദ്ധമാണ്. വാസ്തുവില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല അടുക്കും ചിട്ടയുമുള്ള ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം തന്നെ താമസസ്ഥലങ്ങളെ എപ്പോഴും വൃത്തിയോടെ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

ഒരു വര്‍ഷമായി ഉപയോഗിക്കാത്ത വസ്തുക്കള്‍ ഒഴിവാക്കുക, കാരണം ഇനി ഭാവിയിലും നിങ്ങള്‍ അത് ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്.

അലങ്കോലമായ വീട്ടില്‍ ആശങ്കകളും തര്‍ക്കങ്ങളും ഉണ്ടാകുമെന്നും വാസ്തുശാസ്ത്രം പറയുന്നു. വൃത്തിയുള്ള വീട് പോസിറ്റീവ് ഊര്‍ജ്ജം ലഭ്യമാക്കുന്നു

മൂര്‍ച്ചയേറിയ ഭാഗങ്ങള്‍

മൂര്‍ച്ചയേറിയ ഭാഗങ്ങള്‍

മൂര്‍ച്ചയേറിയ ഭാഗങ്ങള്‍ ധാരാളമില്ലാതിരിക്കുക സ്വന്തമായി ഫഌറ്റോ വീടോ വാങ്ങുന്നതിന് പദ്ധതിയുണ്ടെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ചുമരുകളുടെ മൂലകളില്‍ മൂര്‍ച്ചയേറിയ ഭാഗങ്ങളിലെന്ന് ഉറപ്പാക്കണം. ഫഌറ്റ് വാങ്ങും മുമ്പ് അതിന്റെ ഒരു ഏരിയല്‍ വ്യൂ വരച്ച് നോക്കൂ വ്യക്തമായി എല്ലാകാര്യങ്ങളും കണ്ടെത്തി മനസ്സിലാക്കാന്‍ പറ്റും. മൂര്‍ച്ചയേറിയ ഭാഗങ്ങള്‍ വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കും എന്നതിനാലാണിത്.

റാക്കുകള്‍, ഷെല്‍ഫുകള്‍, മറ്റ് ഫര്‍ണിച്ചറുകള്‍ എല്ലാം ഗോളാഗ്രങ്ങളുള്ളവയായിരിക്കണം.

കിടപ്പുമുറി

കിടപ്പുമുറി

കിടപ്പുമുറിയെ അവഗണിക്കരുത് കിടപ്പുമുറിയേക്കാള്‍ നല്ലവണ്ണം ഒരു വ്യക്തിയുടെ സ്വകാര്യത മനസ്സിലാക്കുന്ന ഇടം വേറെയില്ല. നിങ്ങളും പങ്കാളിയും ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ഇവിടെയാണ് പങ്കുവെക്കുന്നത്. അതിനാല്‍ ഏറ്റവും അധികം ശ്രദ്ധ നല്‍കേണ്ടതും ഇവിടെ തന്നെ.

പങ്കാളിയുമായി ചേര്‍ന്നുള്ള സുന്ദരനിമിഷങ്ങള്‍

പങ്കാളിയുമായി ചേര്‍ന്നുള്ള സുന്ദരനിമിഷങ്ങള്‍

പങ്കാളിയുമായി ചേര്‍ന്നുള്ള സുന്ദരനിമിഷങ്ങള്‍ എപ്പോഴും ഓര്‍മ്മയിലെത്താന്‍ സഹായിക്കുന്ന ഫോട്ടോകള്‍ കിടപ്പുമുറിയില്‍ തൂക്കിയിടാം. കട്ടിലിന്റെ എതിര്‍വശത്തായി കണ്ണാടിയോ മറ്റെന്തെങ്കിലും ചില്ലുകളടങ്ങിയ ഉത്പന്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. കാരണം ഇവ ചീത്ത സ്വപ്‌നങ്ങള്‍ കാണാന്‍ ഇടയാക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ആകര്‍ഷകമല്ലാത്തവ ഉപേക്ഷിക്കാം

കള്ളിമുള്‍ ചെടി

കള്ളിമുള്‍ ചെടി

കള്ളിമുള്‍ ചെടി പോലെ മുള്ളുള്ള ചെടികള്‍ വീടിനകത്ത് വളര്‍ത്തരുത്. നെഗറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കാന്‍ ഇതിന് സാധിക്കും എന്നതിനാലാണിത്.

കൃത്രിമ വസ്തുക്കള്‍

കൃത്രിമ വസ്തുക്കള്‍

അതേ പോലെ കൃത്രിമ വസ്തുക്കള്‍ കൊണ്ട് വീട് അലങ്കരിക്കുന്ന ശീലം ധാരാളം പേര്‍ക്കുണ്ട്. അതൊരുപക്ഷെ വീടിന് ഭംഗി നല്‍കിയേക്കാം. എന്നിരുന്നാലും യഥാര്‍ത്ഥ പൂക്കളുടേയും ചെടികളുടേയും ഭംഗി കാണുമോ പ്ലാസ്റ്റിക്ക് പൂവുകള്‍ക്കും മാലകള്‍ക്കും? മാത്രമല്ല, ശബ്ദവും വീടിന്റെ സമാധാനത്തെ ബാധിക്കുന്നതാണ്.

കാതിനിണങ്ങാത്ത ശബ്ദങ്ങളെ ഒഴിവാക്കാം

കാതിനിണങ്ങാത്ത ശബ്ദങ്ങളെ ഒഴിവാക്കാം

കാതിനിണങ്ങാത്ത ശബ്ദങ്ങളെ ഒഴിവാക്കാം. ഉദാഹരണത്തിന് കോളിംഗ് ബെല്‍. അരോചകമായ കോളിംഗ് ബെല്ലുകള്‍ വെയ്ക്കരുത്. ശബ്ദം കൂട്ടിയുള്ള സംസാരവും വീടിന്റെ ശാന്തിയെ ബാധിക്കും.

മരുന്നുകള്‍

മരുന്നുകള്‍

മരുന്നുകള്‍ അടുക്കളയില്‍ വെക്കാതിരിക്കുക മരുന്നുകള്‍ അടുക്കളയില്‍ വെക്കുന്നത് വാസ്തുദോഷമാണെന്ന് ശാസ്ത്രം. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ വീട്ടിലേക്ക് ആകര്‍ഷിക്കുമത്രെ.

ഫോട്ടോകള്‍

ഫോട്ടോകള്‍

ഫോട്ടോകള്‍ക്കുമുണ്ട് സ്ഥാനം കരയുന്ന പെണ്‍കുട്ടി, യുദ്ധചിത്രങ്ങള്‍, ദേഷ്യമുള്ള മുഖം, മൂങ്ങ, പരുന്ത് എന്നിവയുള്ള ചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നത് വാസ്തുദോഷമാണത്രെ.

Read more about: pulse life
English summary

Vastu Tips To Increase Positivity At Home

Vastu Tips To Increase Positivity At Home, read more to know about
Story first published: Sunday, March 18, 2018, 15:27 [IST]