പണവും ഭാഗ്യവും നല്‍കും വാസ്തുവിധി

Posted By:
Subscribe to Boldsky

ജീവിതത്തില്‍ ദുര്‍ഭാഗ്യത്തെ അകറ്റി സൗഭാഗ്യം വരണമെന്നാഗ്രഹിയ്ക്കുന്നവരാകും, ഭൂരിഭാഗവും. ഭാഗ്യസൗഭാഗ്യങ്ങള്‍ മാറി മറിയുമെങ്കിലും എപ്പോഴും ഭാഗ്യം മാത്രം ആഗ്രഹിയ്ക്കുന്നവരും.

ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ കൊണ്ടുവരാന്‍ പല വഴികളും തേടുന്നവരുമുണ്ട്. ഇതിനായി ദൈവങ്ങങ്ങളേയും പൂജാവിധികളേയും ജ്യോതിഷത്തേയുമെല്ലാം കൂട്ടുപിടിയ്ക്കുന്നവരും ധാരാളമാണ്.

ഭാഗ്യം കൊണ്ടുവരാനും സമ്പത്തു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം സഹായിക്കുന്ന ചില വഴികള്‍ വാസ്തുവിലും പറയുന്നുണ്ട്. വിടുപണിയിലും സ്ഥലം വാങ്ങലിലും മാത്രമല്ല, വാസ്തുവെന്നര്‍്ത്ഥം.

ജീവിതത്തില്‍ സൗഭാഗ്യം കൊണ്ടുവരാന്‍ സഹായിക്കുന്ന ചില പ്രത്യേക വിധികള്‍ വാസ്തുവിലും പറയുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, ദുര്‍ഭാഗ്യം മാറ്റി ജീവിതത്തില്‍ സൗഭാഗ്യം കൊണ്ടുവരാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികള്‍. വളരെ ലളിതമായി ചെയ്യാവുന്ന ഈ വഴികള്‍ വര്‍ഷങ്ങളായി പരീക്ഷിച്ചു പോരുന്നവയുമാണ്.

സൗഭാഗ്യം വരാനായി വാസ്തുപ്രകാരം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, സൗഭാഗ്യവും പണവും ഐശ്വര്യവുമെല്ലാം കൊണ്ടുവരുന്ന ചില വാസ്തുവിധികള്‍

ചെമ്പു പാത്രത്തില്‍ വെള്ളം

ചെമ്പു പാത്രത്തില്‍ വെള്ളം

പല വീടുകള്‍ക്കും വാസ്തുദോഷങ്ങളുണ്ടാകും. പ്രത്യേകിച്ചു നാം വാസ്തു നോക്കി പണിയിപ്പിക്കാത്ത, അല്ലെങ്കില്‍ പണിത ശേഷം വാങ്ങുന്ന വീടുകള്‍ക്ക്. ഇതിനുള്ള പരിഹാരം ഉദയസൂര്യന് അഭിമുഖമായി ഒരു ചെമ്പു പാത്രത്തില്‍ വെള്ളം വയ്ക്കുന്നതാണ്. വാസ്തുദോഷങ്ങള്‍ നീക്കാന്‍ ഇത് സഹായിക്കും.

ഉണരുമ്പോള്‍

ഉണരുമ്പോള്‍

ഉണരുമ്പോള്‍ നിങ്ങളുടെ തല വടക്കു കിഴക്കു ദിശയില്‍ വരക്കത്ത വിധമാകണം. ഇത് കുബേരനെ സന്തോഷിപ്പിയ്ക്കുമെന്നാണ് വാസ്തുവില്‍ പറയുന്നത്.

ചപ്പാത്തി

ചപ്പാത്തി

ചപ്പാത്തിയുണ്ടാക്കുമ്പോള്‍ ആദ്യത്തെ ചപ്പാത്തി പശുവിനും അവസാനത്തെ ചപ്പാത്തി നായയ്ക്കും കൊടുക്കാന്‍ വാസ്തുശാസ്ത്രം പറയുന്നു. ഇങ്ങനെ ചെയ്താല്‍ വാസ്തുദോഷം തീര്‍ക്കാനാകുമെന്നാണ് വിശ്വാസം.

അമ്പലത്തില്‍

അമ്പലത്തില്‍

അമ്പലത്തില്‍ പോകുമ്പോള്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അമ്പലത്തില്‍ വയ്ക്കുക. തൊഴുതുകഴിയുമ്പോള്‍ ഈ വെള്ളം തിരികെയെടുത്ത് വീട്ടില്‍ തളിയ്ക്കുക. വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചും മൂലകളില്‍ വേണം. ഇതു തളിയ്ക്കാന്‍.

ഉപ്പ്

ഉപ്പ്

ഉപ്പ് വീടിന്റെ മൂലകളില്‍ വയ്ക്കുന്നതും ഉപ്പുവെള്ളം വീട്ടില്‍ തളിയ്ക്കുന്നതുമെല്ലാം നല്ല ഊര്‍ജം വരാനും ദോഷകരമായ ഊര്‍ജം കളയാനും സഹായിക്കും. വാസ്തു പറയുന്ന ഒരു വഴിയാണിത്.

പൂക്കള്‍

പൂക്കള്‍

ഉണങ്ങിയ പൂക്കള്‍ പൂജാമുറിയിലോ വീട്ടിലോ വയ്ക്കുന്നത് വാസ്തു പ്രകാരം നല്ലതല്ല. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരും. പൂക്കള്‍ എപ്പോഴും പുതിയതായിരിയ്ക്കണം. ഇതുപോലെ പ്ലാസ്റ്റിക്കിനു പകരം ഫ്രഷ് പൂക്കളാണ് എപ്പോഴും നല്ലത്.

.

വടക്കു ദിക്കിലിരുന്നു ഭക്ഷണം

വടക്കു ദിക്കിലിരുന്നു ഭക്ഷണം

വടക്കു ദിക്കിലിരുന്നു ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് അസുഖങ്ങള്‍ അകറ്റാനും സ്‌ട്രെസ് ഒഴിവാക്കാനും സഹായിക്കുന്ന ഒരു വഴിയാണ്.

കിടക്കയിലോ ബെഡ്‌റൂമിലോ ഇരുന്നു ഭക്ഷണം

കിടക്കയിലോ ബെഡ്‌റൂമിലോ ഇരുന്നു ഭക്ഷണം

കിടക്കയിലോ ബെഡ്‌റൂമിലോ ഇരുന്നു ഭക്ഷണം കഴിയ്ക്കുന്നതു നല്ലതല്ല. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്ന ഒരു ഘടകമാണ്. ഉയര്‍ച്ചയെ ബാധിയ്ക്കുകയും ചെയ്യും. അടുക്കളയിലോ ഡൈനിംഗ് ടേബിളിലോ ഇരുന്നു കഴിയ്ക്കുക.

മണിപ്ലാന്റ്, അക്വേറിയം

മണിപ്ലാന്റ്, അക്വേറിയം

വീട്ടില്‍ മണിപ്ലാന്റ്, അക്വേറിയം മുതലായവ വയ്ക്കുന്നത് നല്ല വാസ്തുവിനെ സഹായിക്കുന്ന കാര്യങ്ങളാണ്. ഇത് വാസ്തുദോഷം നീക്കാന്‍ മാത്രമല്ല, പണവും ഐ്ശ്വര്യവും വരാനും സഹായിക്കും.

English summary

Vastu Tips To Bring Good Luck And Money

Vastu Tips To Bring Good Luck And Money, read more to know about,