For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ഐശ്വര്യം നിറയ്ക്കും വാസ്തു

വീട്ടില്‍ ഐശ്വര്യം നിറയ്ക്കും വാസ്തു

|

വാസ്തു നോക്കുന്നവരാണ് നാം പലരും. സ്ഥലം വാങ്ങുന്നതു മുതല്‍ വീടു പണിയുന്നതിലും വീട്ടിലെ സാധനങ്ങള്‍ ക്രമീകരിയ്ക്കുന്നതിലുമെല്ലാം ഇതു പെടും.

മോശം വാസ്തു വീടിനേയും വീടിന്റെ ഐശ്വര്യത്തേയും ഇവിടെ താമസിയ്ക്കുന്നവരേയും ബാധിയ്ക്കുമെന്നാണ് പൊതുവേയുളള കണക്കു കൂട്ടല്‍.

വീടിന്റെ വാസ്തു ദോഷങ്ങള്‍ ഒഴിവാക്കാന്‍, ഐശ്വര്യം നിറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. വാസ്തു നിര്‍ദേശിയ്ക്കുന്ന വഴികള്‍. ഇത്തരം വഴികളെക്കുറിച്ചറിയൂ,

വീട്ടിലേയ്ക്കു പ്രവേശിയ്ക്കുന്ന ദിക്ക്

വീട്ടിലേയ്ക്കു പ്രവേശിയ്ക്കുന്ന ദിക്ക്

വീട്ടിലേയ്ക്കു പ്രവേശിയ്ക്കുന്ന ദിക്ക് ഏറെ പ്രധാനം.

വീടുകള്‍ക്ക് കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളില്‍ നിന്നായിരിക്കണം പ്രവേശനം. രണ്ടാമതായി, വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ കൈയ്യും കാലും കഴുകുക, ഇരുട്ടാകുമ്പോള്‍ വിളക്ക് തെളിക്കുക എന്നിവ പോസിറ്റീവ് എനര്‍ജി നല്കുന്നതാണ്. എല്ലാ ദിവസവും രാവിലെയും സന്ധ്യക്കും ഒരു വിളക്ക് തെളിച്ച്, ഏതാനും ചന്ദനത്തിരികളും കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് നെഗറ്റീവ് എനര്‍ജിയെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

വൃത്തി

വൃത്തി

വൃത്തി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അലങ്കോലമായ അവസ്ഥ വീടിനുള്ളില്‍ തര്‍ക്കങ്ങള്‍ക്കിടയാക്കും. വൃത്തിയുള്ള ഒരു വീട് പോസിറ്റീവ് എനര്‍ജി പ്രതിഫലിപ്പിക്കും.വീടിന്‍റെ ഉള്‍ഭാഗം അലങ്കോലമായി കിടക്കുന്നത് കഴിയുന്നിടത്തോളം ഒഴിവാക്കുക. ഉപയോഗിക്കാതെ കിടക്കുന്ന സാധനങ്ങള്‍ ഇനി ആവശ്യം വരാനിടയില്ലാത്തതിനാല്‍ നശിപ്പിച്ച് കളയുക. വീടിനകം വൃത്തിയായും വെടിപ്പായും സംരക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.

 കൂര്‍ത്ത അരികുകളുള്ള വസ്തുക്കള്‍

കൂര്‍ത്ത അരികുകളുള്ള വസ്തുക്കള്‍

വീട്ടില്‍ പൊസറ്റീവ് എനര്‍ജി ഏറെ പ്രധാനപ്പെട്ട ഒന്നാണ്.നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുമെന്നതിനാല്‍ കൂര്‍ത്ത അരികുകളുള്ള വസ്തുക്കള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കുക. അതേ പോലെ വീട് വാങ്ങിക്കഴിഞ്ഞാലും അലമാരകള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവയ്ക്ക് ഉരുണ്ട അരികുകളായിരിക്കാന്‍ ശ്രദ്ധിക്കുക.ഭിത്തികളുടെ മൂലകള്‍ മൂര്‍ച്ചയുള്ളതാണോയെന്ന് നോക്കുക.

കൃത്രിമ സസ്യങ്ങളും, പൂക്കളും

കൃത്രിമ സസ്യങ്ങളും, പൂക്കളും

കൃത്രിമ സസ്യങ്ങളും, പൂക്കളും ഒഴിവാക്കി ശരിക്കുള്ളവ അലങ്കാരത്തിന് ഉപയോഗിക്കുക. മുള്ളുള്ള കള്ളിച്ചെടി, മറ്റ് കുറ്റിച്ചെടികള്‍ എന്നിവ വീടിനുള്ളില്‍ വളര്‍ത്തരുത്. അവ നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നവയാണ്. അതുപോലെ ആകര്‍ഷകമല്ലാത്ത ഡോര്‍ബെല്ലുകള്‍ ഉപയോഗിക്കരുത്. അനാകര്‍ഷകമായ ഡോര്‍ബെല്ലുകള്‍ വീടിനുള്ളിലെ മൂഡിന് നാശം വരുത്തും.

വീടിന്റെ വടക്ക്‌കിഴക്ക്‌ കോണിലിരുന്ന്‌

വീടിന്റെ വടക്ക്‌കിഴക്ക്‌ കോണിലിരുന്ന്‌

വീടിന്റെ വടക്ക്‌കിഴക്ക്‌ കോണിലിരുന്ന്‌ വേണം ധ്യാനിക്കാനും ശ്വസന വ്യായാമങ്ങള്‍ ചെയ്യാനും .വാസ്‌തു അനുസരിച്ച്‌ , വടക്ക്‌ കിഴക്ക്‌ ദിക്ക്‌ നിയന്ത്രിക്കുന്നത്‌ സര്‍വശക്തനായ ഈശ്വരന്‍ അഥവ ഈസന്യ ആണ്‌. അതിനാല്‍ ആത്മീയമായി ഏറ്റവും പ്രധാനമര്‍ഹിക്കുന്ന ഭാഗമാണിത്‌.

തെക്ക്‌ പടിഞ്ഞാറായി വലിയ ജനാലകള്‍

തെക്ക്‌ പടിഞ്ഞാറായി വലിയ ജനാലകള്‍

തെക്ക്‌ പടിഞ്ഞാറായി വലിയ ജനാലകള്‍ വരുന്നത്‌ ഒഴിവാക്കുക. സ്‌ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിജയത്തിനായി വടക്ക്‌ ദിക്കില്‍ വലിയ ജനാലകള്‍ വയ്‌ക്കുക

Read more about: vastu വാസ്തു
English summary

Vastu Tips To Avoid Negative Energy At Your Home

Vastu Tips To Avoid Negative Energy At Your Home, Read more to know about,
Story first published: Sunday, August 26, 2018, 19:36 [IST]
X
Desktop Bottom Promotion