നെഗറ്റീവ് എനര്‍ജി എളുപ്പം ഒഴിവാക്കാം

Posted By:
Subscribe to Boldsky

നമ്മിലും അന്തരീക്ഷത്തിലുമെല്ലാം നെഗറ്റീവ് ഊര്‍ജവും പൊസറ്റീവ് ഊര്‍ജവുമുണ്ട്. നല്ലതു വരുത്തണമെങ്കില്‍ പൊസറ്റീവ് ഊര്‍ജം അത്യാവശ്യമാണ്. നേരെ മറിച്ച് നെഗറ്റീവ് ഊര്‍ജം നമ്മില്‍ മോശം ഫലങ്ങളാണ് ഉണ്ടാക്കുക.

നെഗറ്റീവ്, പൊസറ്റീവ് എനര്‍ജികള്‍ ഓരോരുത്തരുടേയും ഉള്ളിലുണ്ടാകും. വീട്ടിലും പരിസരത്തുമുണ്ടാകും. ചീത്ത എനര്‍ജിയായ നെഗറ്റീവ് എനര്‍ജിയെ ഉന്മൂലനം ചെയ്ത് പൊസറ്റീവ് ഊര്‍ജം നിറയ്ക്കുന്നതാണ് ഏറ്റവും നല്ല വഴി.

നെഗറ്റീവ് ഊര്‍ജത്തെ പുറന്തള്ളാനുള്ള ചില വഴികളെക്കുറിച്ചറിയൂ, വളരെ ലളിതമായ ചില വഴികള്‍.

ചെടികള്‍

ചെടികള്‍

വീടിനുള്ളിലും പരിസരത്തുമെല്ലാം ചെടികള്‍ വച്ചു പിടിപ്പിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ സഹായിക്കും. ചെടികള്‍ സ്വാഭാവികമായിത്തന്നെ നെഗറ്റീവ് എനര്‍ജി വലിച്ചെടുക്കും.

അത്യാവശ്യസാധനങ്ങള്‍

അത്യാവശ്യസാധനങ്ങള്‍

വീട്ടില്‍ അത്യാവശ്യസാധനങ്ങള്‍ മാത്രം മതി. സാധനങ്ങള്‍ ആവശ്യമില്ലാതെ നിറയ്ക്കാതിരിയ്ക്കുക. ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പൊസറ്റീവ് ഊര്‍ജമാണ്.

ചന്ദനത്തിരികള്‍

ചന്ദനത്തിരികള്‍

വെള്ളത്തുളസി കൊണ്ടുണ്ടാക്കിയ ചന്ദനത്തിരികള്‍ കത്തിയ്ക്കന്നത് നെ്ഗറ്റീവ് ഊര്‍ജമകറ്റാന്‍ ഏറെ നല്ലതാണ്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

ബ്ലാക്ക് ടോര്‍മലൈന്‍

ബ്ലാക്ക് ടോര്‍മലൈന്‍

ബ്ലാക്ക് ടോര്‍മലൈന്‍ എന്നൊരു ക്രിസറ്റലുണ്ട്. ഇതു വീട്ടില്‍ വയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം കളയാന്‍ സഹായിക്കും.

റോസ്, ലാവെന്‍ഡര്‍ സ്‌പ്രേ

റോസ്, ലാവെന്‍ഡര്‍ സ്‌പ്രേ

റോസ്, ലാവെന്‍ഡര്‍ തുടങ്ങിയവയുടെ സ്‌പ്രേ വീട്ടില്‍ അടിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.

ഉപ്പു വിതറുക

ഉപ്പു വിതറുക

വീട്ടില്‍ ഉപ്പു വിതറുക. പിന്നീട് അടിച്ചെടുത്തു കളയാം. ഇതുപോലെ ചെറിയ പാത്രത്തില്‍ വീടിന്റെ മൂലകളില്‍ ഉപ്പു വയ്ക്കുന്നതും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.

വിനെഗറും ഉപ്പും

വിനെഗറും ഉപ്പും

ഒരു ഗ്ലാസ് വെള്ളത്തില്‍ വിനെഗറും ഉപ്പും കലര്‍ത്തി വീ്ട്ടില്‍ വയ്ക്കുക. നെഗറ്റീവ് ഊര്‍ജം അനുഭവപ്പെടുന്നുവെന്നു തോന്നുന്ന മുറിയില്‍ വച്ചാല്‍ മതി. പിറ്റേ ദിവസം ഇതെടുത്തു കളയാം. ദിവസവും ഇതു ചെയ്യാം.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ഉപ്പുവെള്ളം വീട്ടില്‍ തളിയ്ക്കുന്നതും കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിടുന്നതുമെല്ലാം നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്.

ഉറക്കെ കൈ കൊട്ടുക

ഉറക്കെ കൈ കൊട്ടുക

വീട്ടിലിരുന്ന് ഉറക്കെ കൈ കൊട്ടുക, കേള്‍ക്കാന്‍ സുഖകരമായ പാട്ട് ഉറക്കെ വയ്ക്കുക തുടങ്ങിയവയെല്ലാം നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ സഹായിക്കും.

ലക്കി ബാംബൂ, തുളസി, മണിപ്ലാന്റ്

ലക്കി ബാംബൂ, തുളസി, മണിപ്ലാന്റ്

ലക്കി ബാംബൂ, തുളസി, മണിപ്ലാന്റ്, ലില്ലി, ഓര്‍ക്കിഡ് മുതലായ ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്.

English summary

Use These Simple Methods To Avoid Negative Energy

Use These Simple Methods To Avoid Negative Energy, read more to know about
Story first published: Wednesday, January 17, 2018, 16:40 [IST]