For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം; ഗുണവും ദോഷവും ആണിനും പെണ്ണിനും

By Aparna
|

സ്വയം ലൈംഗിക സുഖം തേടുന്നവര്‍ നിരവധിയാണ്. പങ്കാളിയില്ലാത്തതും പങ്കാളിയുമായി അകന്നു കഴിയുമ്പോഴും ഇത്തരം സുഖം തേടിപ്പോവുന്നവര്‍ ചില്ലറയല്ല. ഇതു തെറ്റെന്നും അല്ലെന്നും കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഓരോരുത്തരുടേയും ചിന്താഗതി അനുസരിച്ച് ഇതിലെല്ലാം മാറ്റം വന്നു കൊണ്ടേ ഇരിക്കുന്നു. ലൈംഗിക സുഖം ഒരു തെറ്റല്ല. മനുഷ്യനുണ്ടായ കാലം മുതല്‍ തന്നെ ഇത്തരം ശാരീരിക സുഖങ്ങളെക്കുറിച്ചും ചിന്തിച്ചിട്ടുണ്ട്. സ്വയംഭോഗം ചെയ്യുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ ഇത് തെറ്റാണെന്ന് വാദിക്കുമ്പോള്‍ ചിലരാകട്ടെ സ്വന്തം ശരീരത്തെ അറിയുന്നതില്‍ എന്താണ് തെറ്റ് എന്ന് ചിന്തിക്കുന്നവരാണ്.

എന്തൊക്കെയായാലും ആത്മരതി തേടുന്നവര്‍ നിരവധിയാണ്. ഇത് ആരോഗ്യകരമായ ഒരു പ്രവണതയാണ്. എന്നാല്‍ അളവ് വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും ഇത് അനാരോഗ്യത്തിലേക്ക് നമ്മളെ എത്തിക്കുന്നത്. ഏത് കാര്യത്തിനും എന്ന പോലെ സ്വയംഭോഗത്തിനും ആരോഗ്യവും അനാരോഗ്യകരവുമായ പ്രശ്‌നങ്ങള്‍ ഉണ്ട്. അധികമായാല്‍ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ?

Most read: സ്ത്രീയിലെ ഓര്‍ഗാസം നിസാരമല്ല, കാരണംMost read: സ്ത്രീയിലെ ഓര്‍ഗാസം നിസാരമല്ല, കാരണം

അത് പോലെ തന്നെയാണ് ഏത് കാര്യത്തിലും. സ്വയംഭോഗത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യത്തിന് ദോഷമാണെന്നും വന്ധ്യതയിലേക്ക് നയിക്കുമെന്നും ഉള്ള ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. എന്തൊക്കെയാണ് ആത്മരതി അഥവാ സ്വയംഭോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ എന്ന് നോക്കാം.

പുരുഷന്‍മാര്‍ ചെയ്യുന്നത്

പുരുഷന്‍മാര്‍ ചെയ്യുന്നത്

എല്ലാ പുരുഷന്‍മാരും സ്വയംഭോഗം ചെയ്യുന്നവരാണ് എന്ന ഒരു ധാരണ പൊതുവേ ഉണ്ട്. എന്നാല്‍ എല്ലാവരും ഇതിന് നില്‍ക്കാറില്ല. പക്ഷേ നല്ലൊരു വിഭാഗം പുരുഷന്‍മാരും സ്വയംഭോഗം ചെയ്യുന്നവര്‍ തന്നെയാണ്. എന്നാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെകുറവാണ്. നല്ലൊരു വിഭാഗം പുരുഷന്‍മാരും ആത്മരതിക്ക് വേണ്ടി സ്വയംഭോഗം ചെയ്യുന്നവരാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല ഇതില്‍ തന്നെ അമിതമായ അളവില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരും കുറവല്ല.

ലൈംഗിക ആസക്തി കൂടുതലുള്ളവര്‍

ലൈംഗിക ആസക്തി കൂടുതലുള്ളവര്‍

ലൈംഗിക ആസക്തി കൂടുതലുള്ളവരാണ് സ്വയംഭോഗത്തിന് അടിമകള്‍ എന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാല്‍ ഒരിക്കലും ലൈംഗിക ആസക്തിയേക്കാള്‍ ഏകാന്തതയും മടുപ്പും അനുഭവിക്കുന്നവരും സ്വയംഭോഗം ചെയ്യാറുണ്ട്. പ്രത്യേകിച്ച് പുരുഷന്‍മാരുടെ കാര്യത്തിലാണ് ഇത് നടക്കുന്നത്. വൈബ്രേറ്ററുകളും മറ്റും സ്ത്രീകള്‍ ഉപയോഗിക്കുന്നു എന്നൊരു തെറ്റിദ്ധാരണയും ഉണ്ട്. എന്നാല്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും തെറ്റിദ്ധാരണകള്‍ ധാരാളം നിലനില്‍ക്കുന്നുണ്ട്.

ആരോഗ്യത്തിന് വേണ്ടി

ആരോഗ്യത്തിന് വേണ്ടി

സ്വയംഭോഗം അമിതമായാല്‍ അത് ആരോഗ്യത്തിനെ പ്രതിസന്ധിയിലാക്കും എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് സ്വയംഭോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേദന കുറക്കുന്നതിനും മറ്റും സഹായിക്കുന്നു. സ്വയംഭോഗ സമയത്തുള്ള ഹോര്‍മോണ്‍ ഉത്പാദനമാണ് വേദനയെ ശമിപ്പിക്കുന്നതിന് സഹായിക്കുന്നത്. എന്നാല്‍ സ്വയംഭോഗത്തിന് അടിമപ്പെടുന്ന സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും അത് പലവിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

 ലിംഗത്തിന് വളവ്

ലിംഗത്തിന് വളവ്

പലരുടേയും തെറ്റിദ്ധാരണയാണ് പലപ്പോഴും സ്വയംഭോഗം ചെയ്താല്‍ അത് ലിംഗത്തിന് വളവുണ്ടാക്കും എന്ന്. എന്നാല്‍ അമിതമായി സമ്മര്‍ദ്ദത്തോടെ ചെയ്യുന്ന സ്വയംഭോഗം ലിംഗത്തിന് വളവുണ്ടാക്കുകയല്ല ചെയ്യുന്നത് ലിംഗത്തില്‍ മുറിവേല്‍ക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം വളരെയധികം സോഫ്റ്റ് ആയ ഒരു അവയവമാണ് പുരുഷ ലിംഗം. അതുകൊണ്ട് തന്നെ അമിതമായ സ്വയംഭോഗം പുരുഷന്റെ ലിംഗത്തില്‍ അപകടം വരുത്തി വെക്കുന്നു. കഠിനമായ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

<strong>Most read: സ്വയംസുഖത്തിന്റെ പറുദീസ തീര്‍ക്കും ഇവള്‍, എങ്ങനെ?</strong>Most read: സ്വയംസുഖത്തിന്റെ പറുദീസ തീര്‍ക്കും ഇവള്‍, എങ്ങനെ?

 ബീജത്തിന്റെ അളവ്

ബീജത്തിന്റെ അളവ്

പങ്കാളിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും സ്വയംഭോഗം ചെയ്യപ്പെടുമ്പോളും പുറന്തള്ളപ്പെടുന്ന ബീജത്തിന്റെ അളവ് വളരെയധികം വ്യത്യാസപ്പെട്ടിരിക്കും. സ്വയംഭോഗം ചെയ്യുമ്പോള്‍ ബീജത്തിന്റെ അളവ് കുറവായിരിക്കും. എന്നാല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുറന്തള്ളപ്പെടുന്ന ബീജത്തിന്റെ അളവ് കൂടുതലായിരിക്കും. ബീജത്തിന്റെ അളവിലുണ്ടാവുന്ന വ്യത്യാസമാണ് ഇത്തരത്തില്‍ സ്വയംഭോഗത്തില്‍ വില്ലനാവുന്ന ഒന്ന്.

പ്രായപരിധി

പ്രായപരിധി

സ്വയംഭോഗം ചെയ്യുന്നതിന് പ്രായപരിധിയില്ല. ഏത് പ്രായത്തിലുള്ള സ്ത്രീയും പുരുഷനും ഇത് ചെയ്യുന്നു. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് സ്വയംഭോഗം ചെയ്യുന്നവരുടെ കൂട്ടത്തില്‍ കൂടുതല്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഒരിക്കലും പ്രവചിക്കാന്‍ സാധിക്കില്ല. സ്വയം ലൈംഗിക സുഖത്തിനായി ചെയ്യുന്ന കാര്യമായതു കൊണ്ട് തന്നെ ആര്‍ക്കും ഇതിനെ തടുക്കാനും ആവില്ല.

 ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവ്

പ്രായം കൂടുന്തോറും പല പുരുഷന്‍മാരിലും ആത്മവിശ്വാസക്കുറവ് സംഭവിക്കുന്നു. എന്നാല്‍ അതിനുള്ള പോംവഴിയായാണ് പലരും സ്വയംഭോഗത്തെ കാണുന്നത്. പ്രായമേറുമ്പോള്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തുമ്പോഴാണ് പലരും സ്വയംഭോഗം ചെയ്ത് ആത്മരതിയിലൂടെ സംതൃപ്തി നേടുന്നതിന് കൂടുതല്‍ ശ്രമിക്കുന്നത്. ഇതില്‍ സ്ത്രീകളെന്നോ പുരുഷന്‍മാരെന്നോ വ്യത്യാസമില്ല എന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

രതിമൂര്‍ച്ഛ

രതിമൂര്‍ച്ഛ

എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരിക ബന്ധത്തിനേക്കാള്‍ വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കുന്നത് സ്വയംഭോഗത്തിലൂടെയാണ് എന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഏറ്റവും എളുപ്പത്തില്‍ രതിമൂര്‍ച്ഛ ലഭിക്കുന്നത് പലപ്പോഴും സ്ത്രീകളില്‍ സ്വയംഭോഗം വഴിയാണ് എന്നതാണ് സത്യം. മാത്രമല്ല ഇത് സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ആത്മവിശ്വാസവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് സ്ത്രീകളില്‍ സ്വയംഭോഗത്തിലൂടെ സാധിക്കുന്നു.

 സെക്‌സ് ആസ്വദിക്കാന്‍

സെക്‌സ് ആസ്വദിക്കാന്‍

പൊതുവേ ഉള്ള ഒരു ധാരണയാണ് സ്വയംഭോഗം ചെയ്യുന്നവരില്‍ ശാരീരിക ബന്ധം ആസ്വദിക്കാന്‍ സാധിക്കില്ല എന്നത്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് പല സ്ത്രീകളിലും പുരുഷന്‍മാരിലും നടന്ന പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പരിധി വിട്ട് സ്വയംഭോഗത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവുന്നത്.

 രോഗങ്ങള്‍

രോഗങ്ങള്‍

പലപ്പോഴും സ്വയംഭോഗം ചെയ്യുന്നത് ലൈംഗിക ജന്യ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉള്ളത് ഒരു തെറ്റിദ്ധാരണയാണ്. ചില വസ്തുക്കള്‍ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുമ്പോള്‍ അത് അണുവിമുക്തമല്ലെങ്കില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒരിക്കലും അത് ലൈംഗിക ജന്യ രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന ഒന്നല്ല എന്ന കാര്യം തിരിച്ചറിയണം.

English summary

Unknown facts about Masturbation and orgasm

We have listed some unknown facts about the Masturbation and orgasm, read on to know more about it
X
Desktop Bottom Promotion