പുരുഷന്റെ വലം കണ്ണ് തുടിച്ചാല്‍ ലക്ഷണമിത്

Posted By:
Subscribe to Boldsky

ലക്ഷണശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും പല വിധത്തിലുള്ള വിശ്വാസങ്ങളുടെ കൂടെ സൂചനകളാണ്. ശരീരത്തിന്റെ ഓരോ ഭാഗം തുടിക്കുന്നതും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് നമുക്ക് സൂചിപ്പിക്കുന്നത്. പല വിധത്തിലുള്ള കാരണങ്ങള്‍ ഇതിലുണ്ടെങ്കിലും നമ്മള്‍ സൂചിപ്പിക്കുന്നത് പലപ്പോഴും ലക്ഷണശാസ്ത്രമനുസരിച്ചുള്ള കാരണങ്ങളാണ്.

സാമുദ്രിക ശാസ്ത്രം പറയുന്ന പുരുഷഭാഗ്യ ലക്ഷണം

വിശ്വാസങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. വിശ്വാസങ്ങളുടെ ചുവട് പിടിച്ചാണ് പലപ്പോഴും പലരുടേയും ജീവിതം മുന്നോട്ട് പോവുന്നത് തന്നെ. എന്നാല്‍ പലപ്പോഴും വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ശരീരത്തിന്റെ ഓരോ ഭാഗം തുടിക്കുമ്പോഴും എന്തൊക്കെ മാറ്റങ്ങളാണ് നമുക്ക് സംഭവിക്കാന്‍ പോവുന്നത് എന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ മാറ്റി മറിക്കും എന്ന് നോക്കാം.

പുരുഷന്റെ വലം കണ്ണെങ്കില്‍

പുരുഷന്റെ വലം കണ്ണെങ്കില്‍

കണ്ണ് തുടിക്കുക എന്നത് നമ്മളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്. എന്നാല്‍ പുരുഷന്റെ വലം കണ്ണ് തുടിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം പങ്കാളിയെ കാണാനാണ് എന്നാണ്. മാത്രമല്ല നിങ്ങള്‍ക്ക് നല്ല കാലമാണ് എന്നും ഇതിലൂടെ അര്‍ത്ഥമാക്കുന്നു. ആഗ്രഹങ്ങള്‍ സാധിക്കാന്‍ പോവുന്നതിന്റെ സൂചനയായും പലപ്പോഴും കണ്ണ് തുടിക്കും.

 ഇടതേ കണ്ണാണ് തുടിക്കുന്നതെങ്കില്‍

ഇടതേ കണ്ണാണ് തുടിക്കുന്നതെങ്കില്‍

പുരുഷന്‍മാരുടെ ഇടതേ കണ്ണാണ് തുടിക്കുന്നതെങ്കില്‍

അതിനര്‍ത്ഥം എന്തോ മോശമായ കാര്യം നടക്കാന്‍ പോവുന്നു എന്നാണ്. മാത്രമല്ല പല വിധത്തില്‍ അത് നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നായിരിക്കും എന്നും അര്‍ത്ഥമുണ്ട്.

സ്ത്രീകളുടെ ഇടതേ കണ്ണ്

സ്ത്രീകളുടെ ഇടതേ കണ്ണ്

സ്ത്രീകളുടെ ഇടത്തേകണ്ണ് തുടിച്ചാല്‍ അത് നല്ലതിനാണ് എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. എന്നാല്‍ വലത്തേകണ്ണ് ഒരു പാട് നേരം തുടിച്ച് കൊണ്ടിരിയ്ക്കുകയാണെങ്കില്‍ ഗുരുതരമായ എന്തോ രോഗം നിങ്ങളെ കീഴ്‌പ്പെടുത്താന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.

പുരുഷന്റെ ഇടത് വശം

പുരുഷന്റെ ഇടത് വശം

ഇടതു വശം എപ്പോഴും പുരുഷന് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമുള്ള ഒരു സ്ഥലം തന്നെയാണ്. കാരണം പുരുഷന് ഇടതു വശം തുടിയ്ക്കുന്നത് നല്ലതല്ല. ഇത് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഭാവിയില്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തില്‍ നിങ്ങളെ പ്രതിസന്ധിയില്‍ ആക്കും എന്നതിന്റെ സൂചനയും ആണ് ഇത്.

പുരുഷന്റെ വലത് വശം

പുരുഷന്റെ വലത് വശം

പുരുഷന്‍മാര്‍ക്ക് എപ്പോഴും വലത് വശം തന്നെയാണ് ഭാഗ്യം കൊണ്ട് വരുന്നത്. പുരുഷന്റെ വലത് വശം തുടിയ്ക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. ഇത് സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ ഇടയാക്കും എന്നാണ് പറയുന്നത്. മാത്രമല്ല സാമ്പത്തിക നേട്ടവും ഇതിന്റെ ലക്ഷണമാണ്.

സ്ത്രീക്ക് ഇടത് വശമെങ്കില്‍

സ്ത്രീക്ക് ഇടത് വശമെങ്കില്‍

സ്ത്രീകള്‍ക്ക് സന്തോഷകരമായ കാര്യങ്ങള്‍ വെളിവാക്കുന്നത് ഇടത് വശത്തിലൂടെയാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. എന്നാല്‍ അത് വലത് വശത്താണെങ്കില്‍ അത് ദു:ഖകരമായ കാര്യത്തിനായിരിക്കും മുന്‍തൂക്കം നല്‍കേണ്ടി വരുന്നത്.

നെറ്റിക്ക് ഇരുവശവും

നെറ്റിക്ക് ഇരുവശവും

പുരുഷനായാലും സ്ത്രീയായാലും നെറ്റിയ്ക്ക് ഇരുവശവും തുടിച്ചാല്‍ ശാരീരിക സുഖം ലഭിയ്ക്കുമെന്നും ധനലാഭത്തിന് കാരണമാകും എന്നുമാണ് വിശ്വാസം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ശരിയെന്ന് തോന്നുന്ന ഭാഗമാണ് നെറ്റിയുടെ ഇരുവശവും.

ഉള്ളം കൈയ്യില്‍

ഉള്ളം കൈയ്യില്‍

ഉള്ളം കൈ തുടിക്കുക എന്നതിലുപരി ചൊറിയുന്നതു പോലെ അനുഭവപ്പെട്ടാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും എന്നതിന്റെ സൂചനയാണ്. എന്നാല്‍ അത് ചിലപ്പോള്‍ പുരുഷന്‍മാരുടെ ഇടത് കൈയ്യാണെങ്കില്‍ നിങ്ങള്‍ കരകയറാന്‍ പറ്റാത്ത പ്രശ്‌നത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

 വിരലുകള്‍

വിരലുകള്‍

എന്നാല്‍ വിരലുകളാണ് ഇത്തരത്തില്‍ തുടിയ്ക്കുന്നതെങ്കില്‍ ഏതെങ്കിലും പഴയ സുഹൃത്തിനെ കാണാനുള്ള സാധ്യതയാണ് വിളിച്ചോതുന്നത്. വര്‍ഷങ്ങളായി നഷ്ടപ്പെട്ട് പോവുന്ന സൗഹൃദം വീണ്ടെടുക്കാന്‍ സാധ്യതയുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.

പുരികങ്ങള്‍ക്കിടയില്‍

പുരികങ്ങള്‍ക്കിടയില്‍

പുരികങ്ങള്‍ക്കിടയില്‍ തുടിപ്പ് പുരുഷന്‍മാര്‍ക്കെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് സന്തോഷകരമായ ജീവിതമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത് എന്നാണ് പറയുന്നത്. മാത്രമല്ല ഔദ്യോഗിക ജീവിതത്തില്‍ ഉയരത്തിലെത്താന്‍ കഴിയും എന്നും ആണ് വിശ്വാസം.

 കാലിന്റെ അടിഭാഗം

കാലിന്റെ അടിഭാഗം

കാലിന്റെ അടി ഭാഗത്ത് നിങ്ങള്‍ക്ക് തുടിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ അപമാനിക്കപ്പെടാന്‍ പോവുന്നു എന്നതാണ്. പുരുഷന്‍മാരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ ഇടതേ പാദത്തിന്റെ അടിവശ തുടിച്ചാല്‍ അത് യാത്ര നടത്താനുള്ള സാധ്യതയെ ചൂണ്ടി കാണിയ്ക്കുന്നു.

English summary

Twitching of body parts indicate your future

According to samudra sasthra the twitching of body parts indicate your future. Don't believe, read on to know more about it.