ആണായും പെണ്ണായും പ്രസവിച്ചു ഈ ട്രാന്‍സ്‌ജെന്‍ഡര്‍

Posted By:
Subscribe to Boldsky

ഒരു കാലത്ത് സമൂഹം വളരെയധികം ആട്ടിയോടിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍. എന്നാല്‍ ഇന്നത്തെ കാലത്ത് സമൂഹത്തിന്റെ ചിന്താഗതിയില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. ആണിനും പെണ്ണിനും മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഈ ഭൂമിയില്‍ തുല്യ അവകാശവും നീതിയുമാണ് ഉള്ളത്. എന്നാല്‍ സമൂഹത്തില്‍ ആണും പെണ്ണും എന്ന് അഹങ്കരിച്ച് നടക്കുമ്പോള്‍ പലപ്പോഴും ഇത് മറന്നു പോവുകയാണ് ചെയ്യുന്നത്.

ലക്ഷണശാസ്ത്രം ഉറപ്പ് പറയും പെണ്ണിന്റെ ലക്ഷണം ഇതാണ്

ഏതൊരാണിനും പെണ്ണിനും ചെയ്യാവുന്നതെല്ലാം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ക്കും ചെയ്യാവുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത് അംഗീകരിക്കാന്‍ നമ്മുടെ സമൂഹം തയ്യാറാവുന്നില്ല എന്നതാണ് ഒളിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യം. അമേരിക്കയില്‍ വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ന് കാസി സുള്ളിവന്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍. ഒരേ സമയം തന്നെ ആണായും പെണ്ണായും കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ഇവര്‍. കാസിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍.

 ഗര്‍ഭധാരണം

ഗര്‍ഭധാരണം

പെണ്ണായാണ് കാസി ജനിച്ചത്. എന്നാല്‍ തനിക്കുള്ളിലുള്ള സ്വത്വം ആണിന്റേതാണെന്ന് തിരിച്ചറിഞ്ഞ് കാസി ലിംഗമാറ്റ ശസ്ത്രക്രിയക്ക് തന്റെ 25 വയസ്സില്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു. പുരുഷ ഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്റ്റിറോണ്‍ അടക്കമുള്ള ശാസ്ത്രീമായ ചികിത്സക്ക് കാസി വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു.

image source

 അപ്രതീക്ഷിതമായ ഗര്‍ഭം

അപ്രതീക്ഷിതമായ ഗര്‍ഭം

എന്നാല്‍ ഈ സമയത്താണ് അപ്രതീക്ഷിതമായി കാസി തന്റെ കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചത്. ഇതിനെത്തുടര്‍ന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ തന്റെ ചികിത്സ കാസി പകുതി വഴിയില്‍ അവസാനിപ്പിച്ചു.

സങ്കീര്‍ണതകള്‍

സങ്കീര്‍ണതകള്‍

വളരെ സങ്കീര്‍ണമായ അവസ്ഥകള്‍ക്കൊടുവിലാണ് കാസി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് ആണോ പെണ്ണോ എന്ന് വെളിപ്പെടുത്താന്‍ കാസിയും പങ്കാളിയും തയ്യാറായില്ല. കുഞ്ഞിന് പ്രായപൂര്‍ത്തിയാവുമ്പോള്‍ ഇതെല്ലാം സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്

ആണായി മാറാനുള്ള ശസ്ത്രക്രിയക്ക് മുന്‍പ് കാസി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ അമ്മയെന്ന് അവസ്ഥയില്‍ എത്തിയിട്ടും തന്റെ ഉള്ളിലുള്ള പുരുഷനെ തളച്ചിടാന്‍ കാസിക്ക് കഴിഞ്ഞില്ല. ഇതാണ് കാസിയെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിര്‍ബന്ധിച്ചത്.

പുരുഷനായി ജീവിക്കുമ്പോള്‍

പുരുഷനായി ജീവിക്കുമ്പോള്‍

ചികിത്സയിലൂടെ പൂര്‍ണമായും പുരുഷനായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു കാസി. അതിനിടയിലാണ് രണ്ടാമതും ഗര്‍ഭം ധരിച്ചത്. അതുകൊണ്ട് തന്നെ പുരുഷ ഹോര്‍മോണ്‍ സ്വീകരിക്കുന്നതിന് ഇടവേളയെടുത്തിരിക്കുകയാണ് കാസി.

ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍

ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍

ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ തന്നിലെ മാതൃത്വത്തിന് പകരം പിതൃത്വമാണ് കൂടുതലായി കാസിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥ ഇല്ലാതാക്കുന്നതിനാണ് താന്‍ ശസ്ത്രക്രിയക്ക് വിധേയമാവുന്നതെന്നാണ് കാസി പറയുന്നത്.

സങ്കീര്‍ണമായ പ്രസവം

സങ്കീര്‍ണമായ പ്രസവം

വളരെ സങ്കീര്‍ണമായ ഗര്‍ഭകാലവും പ്രസവവും ആയിരുന്നു കാസിക്കുണ്ടായിരുന്നത്. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മാത്രമല്ല പല വിധത്തില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങളും ഇപ്പോഴും കാസി അനുഭവിക്കുന്നുണ്ട്.

 കുഞ്ഞിന്റെ അവകാശം

കുഞ്ഞിന്റെ അവകാശം

സ്വന്തം വ്യക്തിത്വം വളര്‍ന്നു വരുന്ന കുട്ടിക്ക് തീരുമാനിക്കുന്നതിനുള്ള എല്ലാ അവകാശവും കൊടുത്തിരിക്കുകയാണ് കാസി കുഞ്ഞിന്. മാത്രമല്ല കുഞ്ഞിനെ ജെന്‍ഡര്‍ ന്യൂട്രലായി വളര്‍ത്തുമെന്നും കാസി വ്യക്തമാക്കി.

English summary

transgender giving birth

Kaci Sullivan, 30, has become the first person in the world to give birth while living as both genders. Kaci started the transition from female to male four years earlier. Know more details about the same.
Story first published: Wednesday, April 4, 2018, 12:58 [IST]