വിവാഹശേഷം മരണം

Posted By: Jacob K.L
Subscribe to Boldsky

തന്റെ അവസാന വാക്കുകളിൽ ഹെയ്തർ മോഷർ ഉച്ചരിച്ചിത് വിവാഹവാഗ്ദാനങ്ങൾ ആയിരുന്നു . കാൻസർ രോഗിയായിരുന്ന മോഷർ തൻറെ വിവാഹശേഷം 24 മണിക്കൂർ തികയുന്നതിനു മുമ്പേ ഇഹലോകം വെടിഞ്ഞു. ഡിസംബർ 22-ന് അവൾ മരിക്കുമ്പോൾ അവൾക്ക് 31 വയസ് തികയുന്നതേ ഉണ്ടായിരുന്നുള്ളൂ

love

ഹാർട്ട്ഫോർഡിൽ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ സെന്ററിൽ വെച്ചാണ് ഹെയ്തർ തൻറെ പ്രിയതമനെ വിവാഹം ചെയ്തത്., തൻറെ വിവാഹ വസ്ത്രത്തിൽ പൂച്ചെണ്ടും പിടിച്ചുനിൽക്കുന്ന ഹെയ്തറിനെ അതി മനോഹരിയായിരുന്നു. അവളുടെ സുഹൃത്തായ ഫോട്ടോഗ്രാഫർ ക്രിസ്റ്റീന ലീ ചടങ്ങിൽ നിന്നും പകർത്തിയെടുത്ത ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തു, ലീ ഇട്ട അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു " നമ്മോടൊപ്പം ഉള്ള അവളുടെ അവസാന നിമിഷങ്ങൾ .

ചടങ്ങുകൾക്ക് ശേഷം 18 മണിക്കൂർ കഴിഞ്ഞാണ് ഹെയ്തർ മരിച്ചത്. ഒരു വർഷം മുന്നേ തന്നെ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ ചടങ്ങിൽ അവൾ തന്റെ കൈകൾ ഉയർത്തി വിജയത്തെ തൊടുന്ന ചിത്രങ്ങളെല്ലാം ഇൻറർനെറ്റിൽ വൈറലായി കഴിഞ്ഞിരിക്കുന്നു

love

" മാരത്തോൺ ഓടുന്ന ഒരാൾ തൻറെ ഫിനിഷിങ് ലൈൻ പൂർത്തിയാകുന്നതാണ് ഇതെന്നെ ഓർമ്മപ്പെടുത്തുന്നത് ," ഡേവിഡ് പറയുന്നു. " ആരും വിചാരിച്ചിട്ടുണ്ടാവില്ല അവൾക്ക് ഇത്ര ദൂരം പോകാൻ കഴിയുമെന്ന്. അവരെല്ലാം ചിന്തിക്കുന്നത് തെറ്റാണെന്ന് അവൾ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നു.. അതാണ് ആ ചിത്രങ്ങൾ എന്നോട് പറയുന്നത് ."

ഒരു വലിയ വിവാഹമാണ് അവള് ആഗ്രഹിച്ചിരുന്നത്, ആ രീതിയിൽ അത് സംഭവിക്കുകയും ചെയ്തു, ഒരു മേൽക്കൂരയുടെ മുകളിൽ കയറി നിന്നുകൊണ്ട് താൻ ഡേവിനെ പ്രണയിക്കുന്നു എന്ന് അവൾക്ക് വിളിച്ചു കൂകണമായിരുന്നു. അത്രയ്ക്കും മിടുക്കിയായിരുന്നു ആവൾ " ക്രിസ്റ്റീന കൂട്ടിചേർത്

love

ഹെയ്തറും ഡേവിഡും 2015 മെയ്യിൽ ഒരു ഡാൻസ് ക്ലാസിൽ വച്ചാണ് കണ്ടുമുട്ടുന്നത്. 2016 ഡിസംബർ 13ന് ഡേവിഡ് ഹെയ്തറോട് വിവാഹാഭ്യർത്ഥന നടത്താൻ തീരുമാനിച്ചു. എന്നാൽ ആ ദിവസം തന്നെയായിരുന്നു ഹെയ്തറിന് സ്തനാർബുദം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. എന്നാൽ ഇത് ഡേവിഡിനെ തെല്ലും പിന്തിരിപ്പിച്ചില്ല.

"അവൾക്കറിയില്ലായിരുന്നു അന്ന് രാത്രി ഞാൻ അവളോട് വിവാഹാഭ്യർത്ഥന നടത്താൻ പോവുകയായിരുന്നുവെന്ന്, പക്ഷെ ഞാൻ വീണ്ടും വീണ്ടും സ്വയം പറഞ്ഞിരുന്നു.. രോഗാവസ്ഥയുടെ ഈ അനന്ത വീഥിയിൽ അവളെ ഞാൻ തനിച്ചു വിടില്ലെന്ന് ," ഡേവിഡ് ഫോക്സിനോട് പറഞ്ഞു. " "ഞങ്ങൾ വെറുതെ ഒരു രാത്രി നടത്തത്തിന് ഇറങ്ങിയപ്പോൾ ഒരു സ്ട്രീറ്റ് ലൈറ്റിന്റെ കീഴിൽ വെച്ചാണ് ഞാൻ അവളോട് പ്രൊപ്പോസ് ചെയ്തത്

"

love

ഏതാണ്ട് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ ഹെയ്തറിന്റെ രോഗാവസ്ഥ മൂന്നിരട്ടി വഷളായി വരുന്നുവെന്ന് കണ്ടെത്തി... അതായത് അമേരിക്കയിൽ 10 മുതൽ 20 ശതമാനം വരെയുള്ള അർബുദരോഗികളുടെ അവസ്ഥയിലേക്ക് അവളും കാലെടുത്തുവച്ചു ; ഈയവസ്ഥയിൽ രോഗം കൂടുതൽ ആക്രമണാത്മകവും ബുദ്ധിമുട്ടുള്ളതുമായി രൂപപ്പെടുന്നു. അതുപോലെ തന്നെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. സെപ്റ്റംബർ 27ന് ഹെയ്തതിന്റെ തലച്ചോറിലേക്കും അർബുദം വ്യാപിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. " കുറച്ചു മാസങ്ങൾക്കു ശേഷമുള്ള അവളുടെ നിത്യജീവിതം ശ്വസിക്കാനുള്ള ട്യൂബിലൂടെയായിരുന്നു ," അദ്ദേഹം പറയുന്നു.

ഹെയ്തറുടെ ഡോക്ടർമാർ അവളുടെ നില കൂടുതൽ വഷളാക്കുന്നത് കണ്ട് കല്യാണ ദിവസം നേരത്തെയാക്കാൻ ഡേവിഡിനോട് ആവശ്യപ്പെട്ടു, ഡിസംബർ 30 ന് നടത്താനിരുന്ന ഈ വിവാഹച്ചടങ്ങ് 22ന് ഹോസ്പിറ്റൽ ചാപ്പലിൽ വച്ച് നടന്നപ്പോൾ നവദമ്പതികൾ രണ്ടുപേരുടെയും കുടുംബവും സുഹൃത്തുക്കളും എല്ലാവരും ഒപ്പമുണ്ടായിരുന്നു

love

" എനിക്കറിയാമായിരുന്നു ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് നടക്കാറുള്ള പ്രണയ വീഥിയിലെ അവസാന നിമിഷങ്ങൾ ആയിരിക്കും അതെന്ന് , അന്ന് ഞാൻ കണ്ടത് ഈ ലോകത്തിൽ വച്ച് ഏറ്റവും വ്യത്യസ്തമായ ശവ സംസ്കാര ചടങ്ങാണ് ," ഡേവിഡ് പറയുന്നു ." അവളായിരുന്നു എന്റെ മഹത്വമേറിയ പ്രണയം, അവൾ എന്നെ പിരിഞ്ഞു പോകാൻ പോവുകയാണ് , എങ്കിലും അവളെയെനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുകയല്ല ."

English summary

Women Died Hours After Getting Married

The 31-year-old cancer patient passed away fewer than 24 hours after her wedding
Story first published: Wednesday, April 11, 2018, 10:00 [IST]