വലതു കൈയ്യില്‍ ഈ രേഖയുണ്ടോ,പണവും പ്രശസ്തിയും പുറകേ

Posted By:
Subscribe to Boldsky

കൈ നോക്കിയും മുഖം നോക്കിയും പല വിധത്തില്‍ കാര്യങ്ങള്‍ പറയുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഒരു വിശ്വാസമില്ലാത്തവര്‍ പോലും പലപ്പോഴും കേട്ടിരിക്കും. എന്നാല്‍ ഇതിലെല്ലാം ചില ശാസ്ത്രീയ സത്യങ്ങള്‍ ഉണ്ട്. ഇത് ഏതൊക്കെ രീതിയില്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും. പണ്ട് കാലം മുതല്‍ തന്നെ പലരും ഇത്തരം കാര്യങ്ങളില്‍ വിശ്വസിച്ച് പോന്നിരുന്നു.

പുരുഷന്റെ വലം കണ്ണ് തുടിച്ചാല്‍ ലക്ഷണമിത്

കൈ നോക്കി ഫലം പറയുന്നത് പലരിലും പല തരത്തിലാണ്. എന്നാല്‍ കൈയ്യിലെ രേഖകള്‍ നോക്കി പലപ്പോഴും പല വിധത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാം. വലതു കൈയ്യിലെ ചില രേഖകള്‍ക്ക് നമ്മുടെ ആയുര്‍ദൈര്‍ഘ്യം വരെ തീരുമാനിക്കാന്‍ കഴിയുന്നു. നമ്മുടെ ദു:ഖങ്ങളും പ്രശ്‌നങ്ങളും എല്ലാം കൊണ്ടും കഷ്ടപ്പെടുന്നവര്‍ പലപ്പോഴും കൈ രേഖ നോക്കിയാല്‍ ഇത് എല്ലാ വിധത്തിലും ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. എങ്ങനെയെല്ലാം ഇത് ജീവിതത്തെ മാറ്റി മറിക്കുന്നു എന്ന് നോക്കാം.

 ആയുര്‍രേഖ

ആയുര്‍രേഖ

ഈ രേഖ ആയുര്‍രേഖ എന്നാണ് അറിയപ്പെടുന്നത്. ഇത് ആരോഗ്യസ്ഥിതിയും നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചു പറയുന്നു. ആയുര്‍രേഖക്ക് കട്ടി കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് ആയുസ്സ് കൂടുതലെന്നാണ് പറയുന്നത്. മാത്രമല്ല ശാരീരിക അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

മംഗല്യ രേഖ

മംഗല്യ രേഖ

മംഗല്യ രേഖയാണ് മറ്റൊന്ന്. മംഗല്യ രേഖയുടെ അറ്റം അറ്റം പലതായി വിഭജിച്ചിരിയ്ക്കുന്നുവെങ്കില്‍ വിവാഹം വിവാഹ മോചനത്തിലേക്കെത്തുന്നു. എന്നാല്‍ ഒരിക്കലും കൂട്ടി മുട്ടാത്ത രേഖകള്‍ ആണെങ്കില്‍ അതിനര്‍ത്ഥം അത് നിങ്ങളുടെ വിവാഹം നടക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ് എന്നാണ് സൂചിപ്പിക്കുന്നത്.

ഹെഡ്‌ലൈന്‍

ഹെഡ്‌ലൈന്‍

നിങ്ങളില്‍ ഹെഡ്‌ലൈന്‍ കാണിക്കുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാമോ? ബുദ്ധിസാമര്‍ത്ഥ്യത്തെയാണ് ഇതി സൂചിപ്പിക്കുന്നത്. ഈ രേഖ വളരെ നീണ്ട് കിടക്കുന്നതാണെങ്കില്‍ അത് മറ്റുള്ളവരുടെ കാര്യത്തില്‍ നിങ്ങള്‍ തീരുമാനമെടുക്കുന്നാണ് സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെ സ്മാര്‍ട്ടാണ് എന്നതാണ്.

ഭാവി രേഖ

ഭാവി രേഖ

ഭാവി രേഖക്ക് കട്ടി കൂടുന്നതിനനുസരിച്ച് നിങ്ങളുടെ ഭാവി കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനിക്കപ്പെടുന്നു. മാത്രമല്ല സാമ്പത്തികമായും നല്ല അവസ്ഥയില്‍ നിലനില്‍ക്കുന്നതിനുള്ള അവസ്ഥ നിങ്ങളില്‍ ഇത് കട്ടി കുറഞ്ഞതെങ്കില്‍ മറ്റുള്ളവരാണ് നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നര്‍ത്ഥം. രണ്ടില്‍ കൂടുതല്‍ ലൈനുകളുണ്ടെങ്കില്‍ പ്രസിദ്ധിയും ബുദ്ധിയും കാണിയ്ക്കുന്നു.

ധനരേഖ

ധനരേഖ

മോതിരവിരലിനു താഴെ നിന്നും തുടങ്ങുന്ന ഈ ധനരേഖ ചെറുതെങ്കില്‍ പണത്തോട് അധികം താല്‍പര്യമില്ലെന്നു കാണിയ്ക്കുന്നു. നീണ്ടതെങ്കില്‍ പണം നിങ്ങള്‍ക്കു വളരെ പ്രധാനമെന്നും കാണിയ്ക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ കാണിക്കുന്നതാണ്. എല്ലാ വിധത്തിലും ഇത് നിങ്ങളില്‍ പണത്തിന്റെ സ്വാധീനത്തെ കാണിക്കുന്നു.

ബ്രേസ്‌ലെറ്റ് ലൈന്‍

ബ്രേസ്‌ലെറ്റ് ലൈന്‍

ബ്രേസ്‌ലെറ്റ് ലൈന്‍ എന്നറിയപ്പെടുന്ന ഇത്തരം രേഖകള്‍ കൈയ്യിന്റെ മണിബന്ധത്തിലാണ് ഉണ്ടാവുന്നത്. ഇതിന്റ എണ്ണം സാധാരണ രണ്ടോ മൂന്നോ ആയിരിക്കും. ഇത് സൂചിപ്പിക്കുന്നതും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ആണ്. എന്നാല്‍ അപൂര്‍വ്വമായി ചിലരില്‍ ഇതിന്റെ എണ്ണം കൂടുതലായിരിക്കും. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ധാരാളം പണം ലഭിയ്ക്കുമെന്നര്‍ത്ഥം.

വിരലുകള്‍ നേരെയെങ്കില്‍

വിരലുകള്‍ നേരെയെങ്കില്‍

നിങ്ങളുടെ വിരലുകളുടെ ഘടന നോക്കിയും ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാം. നിങ്ങളുടെ വിരലുകള്‍ നീണ്ടതും സ്‌ട്രോങും ആയതാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ വളരെ സ്‌ട്രോംങ് ആയ ഒരു വ്യക്തി ആയിരിക്കും എന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ ്പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

English summary

Things your right hand palm indicates

Look At Your right Palm To Know More About Your Life. You will get a lot of shocking facts read on
Story first published: Monday, March 12, 2018, 15:30 [IST]