പണവും ഭാഗ്യവും സൂചിപ്പിയ്ക്കും ഈ നിമിത്തം

Posted By:
Subscribe to Boldsky

ലക്ഷണങ്ങളില്‍ വിശ്വസിയ്ക്കുന്നവയാണ് പലരും. ശുഭലക്ഷണങ്ങളും അശുഭലക്ഷണങ്ങളുമെല്ലാം പൊതുവെ പറയപ്പെടുന്നവയുമാണ്. നിമിത്തം എന്ന് പൊതുവെ പറയാം.

നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നമുക്കു മുന്നില്‍ ചില പ്രത്യേക നിമിത്തങ്ങള്‍ പ്രത്യക്ഷപ്പെടും. ചീത്ത നിമിത്തം, ലക്ഷണമാണെങ്കില്‍ ദുര്‍നിമിത്തമെന്നു പറയും.

നാം പുറത്തേയ്ക്കിറങ്ങുമ്പോഴും ശുഭകാര്യങ്ങള്‍ക്കു പുറപ്പെടുമ്പോഴുമെല്ലാം ഇത്തരം നിമിത്തങ്ങള്‍ ഏറെ പ്രധാനമായി കണക്കാക്കുന്നവരുമുണ്ട്.

ചില പ്രത്യേക നിമിത്തങ്ങള്‍ കാണുന്നത് ഭാഗ്യവും പണവുമെല്ലാം വരുന്നതിന്റെ സൂചനകളായി പൊതുവെ കണക്കാക്കപ്പെടുന്നു.

വിവാഹത്തീയതി വിവാഹഭാവി പറയും

പണവും ഭാഗ്യവും നിങ്ങള്‍ക്കരികിലെത്തിയെങ്കില്‍ ഇതു കാണിയ്ക്കുന്ന ചില നിമിത്തങ്ങളുണ്ട്. നമ്മുടെ ചുറ്റിലും കാണുന്ന ചില നിമിത്തങ്ങള്‍, ലക്ഷണങ്ങള്‍. ഇതെക്കുറിച്ചറിയൂ,

വെള്ള നിറത്തിലെ പാലുല്‍പന്നമാണെങ്കില്‍

വെള്ള നിറത്തിലെ പാലുല്‍പന്നമാണെങ്കില്‍

രാവിലെ ആദ്യം കണി കാണുന്നത് ഏതെങ്കിലും വെള്ള നിറത്തിലെ പാലുല്‍പന്നമാണെങ്കില്‍ ഇതിനര്‍ത്ഥം ഭാഗ്യവും പണവും നിങ്ങളുടെ വഴിയേയെന്നാണ്.

ഉണരുമ്പോള്‍

ഉണരുമ്പോള്‍

ഉണരുമ്പോള്‍ ശംഖനാദമോ അമ്പലമണികളുടെ ശബ്ദമോ ഭജനയോ ഭക്തിഗാനമോ കേള്‍ക്കുന്നുവെങ്കില്‍ ഇതും ശുഭലക്ഷണമായി കണക്കാക്കാവുന്നതാണ്.

ആരെങ്കിലും പണം നല്‍കുന്നത്

ആരെങ്കിലും പണം നല്‍കുന്നത്

എല്ലാവര്‍ക്കും ഭാഗ്യദിവസങ്ങളും ദുര്‍ഭാഗ്യദിവസങ്ങളുമെല്ലാമുണ്ടാകും. ഇത്തരം ഭാഗ്യദിവസങ്ങളില്‍, അതായത് നിങ്ങള്‍ക്ക സന്തോഷമുണ്ടാകുന്ന ദിവസം, നല്ലതെന്തെങ്കിലും നടക്കുന്ന ദിവസം നിങ്ങള്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് നിങ്ങള്‍ പണക്കാരനാകുമെന്ന സൂചനയാണ് നല്‍കുന്നത്.

തലയില്‍ പക്ഷിക്കാഷ്ഠം

തലയില്‍ പക്ഷിക്കാഷ്ഠം

തലയില്‍ പക്ഷിക്കാഷ്ഠം വീഴുന്നത് അത്ര സുഖകരമായ കാര്യമല്ല. എന്നാല്‍ ഇത് ഭാഗ്യലക്ഷണമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഇത് ഭാഗ്യസൂചനയാണ് നല്‍കുന്നത്.

വാല്‍നക്ഷത്രം

വാല്‍നക്ഷത്രം

വാല്‍നക്ഷത്രം, അതായത് അകാശത്തിലൂടെ പെട്ടെന്നു തന്നെ നീങ്ങിപ്പോകുന്ന നക്ഷത്രം കാണുന്നത് പൊതുവെ ഭാഗ്യകരമെന്നു കരുതപ്പെടുന്നു. ഇത്തരം നക്ഷത്രത്തെ നോക്കി പ്രാര്‍ത്ഥിച്ചാല്‍ ആ ആഗ്രഹം നടക്കുമെന്നു വേണം, പറയാന്‍.

മഴയ്ക്കു ശേഷം പുല്‍ച്ചാടിയോ തവളയോ

മഴയ്ക്കു ശേഷം പുല്‍ച്ചാടിയോ തവളയോ

മഴയ്ക്കു ശേഷം പുല്‍ച്ചാടിയോ തവളയോ വീട്ടിനുള്ളിലേയ്ക്കു കയറിയാല്‍ ഓടിയ്ക്കരുത്. ഇത് ഭാഗ്യലക്ഷണമാണെന്നു വേണം, പറയാന്‍.

വവ്വാല്‍

വവ്വാല്‍

വീട്ടിലേയ്ക്ക് വവ്വാല്‍ പറന്നു വരുന്നത് ദുര്‍ഭാഗ്യലക്ഷണമാണ്. എന്നാല്‍ വീട്ടില്‍ ഇതിന് വാസസ്ഥലമെങ്കില്‍ ഇത് ഭാഗ്യലക്ഷണമായാണ് കണക്കാക്കുന്നത്.

സര്‍വ്വാഭരണ വിഭൂഷിതയായ ഒരു സ്ത്രീയെ കാണുന്നുവെങ്കില്‍

സര്‍വ്വാഭരണ വിഭൂഷിതയായ ഒരു സ്ത്രീയെ കാണുന്നുവെങ്കില്‍

നിങ്ങള്‍ സര്‍വ്വാഭരണ വിഭൂഷിതയായ ഒരു സ്ത്രീയെ കാണുന്നുവെങ്കില്‍ ഇതിനര്‍ത്ഥം ഉടന്‍ തന്നെ നിങ്ങള്‍ക്ക് ധാരാളം പണം വന്നു ചേരാന്‍ സാധ്യതയുണ്ടെന്നാണ്.

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍ അറിയാതെ മറിച്ചു ധരിയ്ക്കുന്നവരുണ്ട്. ഇത് അറിയാതെ ചെയ്യുന്നതാണെങ്കില്‍ പണവും ഭാഗ്യവും വരുമെന്നര്‍ത്ഥം.

കരിമ്പു കാണുന്നുവെങ്കില്‍

കരിമ്പു കാണുന്നുവെങ്കില്‍

യാത്രയ്ക്കിടയിലോ ജോലിയ്ക്കു പോകുമ്പോഴോ പുറത്തുപോകുമ്പോഴോ കരിമ്പു കാണുന്നുവെങ്കില്‍ പണവും ഭാഗ്യവും വരുന്നുവെന്നര്‍ത്ഥം.

പച്ചപ്പും ജലസ്രോതസും

പച്ചപ്പും ജലസ്രോതസും

സ്വപ്‌നത്തില്‍ പച്ചപ്പും ജലസ്രോതസും ഒരുമിച്ചു കാണുന്നുവെങ്കില്‍ പണമുണ്ടാകുമെന്നു പറയപ്പെടുന്നു.

വാഹനത്തിന്റെ വലതുവശത്തായി

വാഹനത്തിന്റെ വലതുവശത്തായി

യാത്ര ചെയ്യുന്ന വാഹനത്തിന്റെ വലതുവശത്തായി കുരങ്ങ്, നായ, പാമ്പ്, ഏതെങ്കിലും പക്ഷികള്‍ എന്നിവയെ കണ്ടാല്‍ പണമുണ്ടാകുമെന്നര്‍ത്ഥം.

വെളുത്ത പശു നിങ്ങളുടെ പുരയിടത്തില്‍

വെളുത്ത പശു നിങ്ങളുടെ പുരയിടത്തില്‍

വെളുത്ത പശു നിങ്ങളുടെ പുരയിടത്തില്‍ മേയുന്നുവെങ്കില്‍ പണം വരുന്നുവെന്നതിന്റെ സൂചനയാണ്.

ഉണര്‍ന്നെഴുന്നേറ്റാല്‍

ഉണര്‍ന്നെഴുന്നേറ്റാല്‍

ഉണര്‍ന്നെഴുന്നേറ്റാല്‍ വെളുത്ത അരയന്നത്തേയോ നാളികേരമോ കാണുന്നുവെങ്കില്‍ ഭാഗ്യവും പണവും വഴിയേയെന്നര്‍ത്ഥം.

നാല് ഇലയുള്ള ക്ലോവര്‍, ഹോഴ്‌സ് ഷൂ

നാല് ഇലയുള്ള ക്ലോവര്‍, ഹോഴ്‌സ് ഷൂ

നാല് ഇലയുള്ള ക്ലോവര്‍, ഹോഴ്‌സ് ഷൂ എന്നിവ കാണുന്നതു പൊതുവേ ഭാഗ്യകരമാണെന്നു പറയാം. ഇങ്ങനെയെന്തെങ്കിലും കണ്ടാല്‍ ഇത് നിങ്ങളുടെ പണം വയ്ക്കുന്ന ലോക്കറില്‍ സൂക്ഷിയ്ക്കുക. ഗുണം അടുത്തുതന്നെയുണ്ടാകും.

സ്വര്‍ണനാഗത്തെ സ്വപ്‌നം കണ്ടാല്‍

സ്വര്‍ണനാഗത്തെ സ്വപ്‌നം കണ്ടാല്‍

സ്വര്‍ണനാഗത്തെ സ്വപ്‌നം കണ്ടാല്‍ പണം വരുന്നുവെന്നര്‍ത്ഥം.ഭാഗ്യസൂചനയാണ് ഇത് നല്‍കുന്നത്. എന്നാല്‍ സ്വര്‍ണനിറത്തിലെ പാമ്പു തന്നെയാകണം.

English summary

Things That Indicate Luck And Money Are On The Way

Things That Indicate Luck And Money Are On The Way, read more to know about,
Story first published: Wednesday, March 14, 2018, 14:15 [IST]