For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം സൂചിപ്പിയ്ക്കും ഈ ലക്ഷണങ്ങള്‍

മരണം സൂചിപ്പിയ്ക്കും ഈ ലക്ഷണങ്ങള്‍

|

ജനിച്ചാല്‍ ഒരു നാള്‍ മരണം നിശ്ചയം. നാളെ അല്ലെങ്കില്‍ അടുത്ത നിമിഷം എന്തുണ്ടാകുമെന്നു തിരിച്ചറിയാനാകാത്ത ഈ ലോകത്തില്‍ നമുക്ക് ആകെ ഉറപ്പു പറയാനാകുന്ന ഒരേ ഒരു കാര്യം മാത്രമേയുള്ളൂ, എന്തായാലും നടക്കുമെന്നുറപ്പുള്ള ഒന്ന്. അതാണ് മരണം.

മരണം നിശ്ചയമെങ്കിലും എപ്പോള്‍ മരിയ്ക്കുമെന്ന കാര്യത്തില്‍ അത്ര നിശ്ചയം ആര്‍ക്കുമുണ്ടാകില്ല. ഓരോന്നിനും ഓരോ ലക്ഷണങ്ങള്‍ ഉള്ളതു പോലെ മരണത്തിനുണ്ട്, അതിന്റേതായ ചില ലക്ഷണങ്ങള്‍.

മരണം അടുത്തത്തിയെന്ന് നമ്മുടെ ശരീരരവും മനസും ചിലപ്പോള്‍ സ്വപ്‌നങ്ങളും വരെ വിളിച്ചു പറയുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളുണ്ട് ഇവയെക്കുറിച്ചു കൂടുതലറിയൂ,

ശരീരവും

ശരീരവും

മരണത്തിനോടനുബന്ധിച്ചു പല ശാരീരിക വ്യത്യാസങ്ങളും ഉണ്ടാകുന്നു. ഭൂമിയിലേയ്ക്കു പിറന്നു വീഴാന്‍ ഒരു കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതു പോലെ ഭൂമി വിട്ടുപോകാന്‍ നമ്മുടെ ശരീരവും ഉപബോധ മനസും നേരത്തെ തന്നെ ഒരുക്കങ്ങള്‍ നടത്തുന്നു.ദേഹി ദേഹത്തെ വിട്ടു പിരിയുന്ന ആ പ്രത്യേക നിമിഷത്തിലേയ്ക്ക്.

വിശപ്പു കുറയും

വിശപ്പു കുറയും

വിശപ്പു കുറയും, ഭക്ഷണത്തോടുള്ള താല്‍പര്യം കുറയും, എത്ര പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും താല്‍പര്യം കാണില്ല. എന്നാല്‍ ഇതിനു പ്രത്യേകിച്ചൊരു കാരണം കണ്ടെത്താന്‍ സാധിയ്ക്കുകയുമില്ല.

ഊര്‍ജം

ഊര്‍ജം

ഊര്‍ജം നഷ്ടപ്പെടും, ക്ഷീണം ഏറെ അനുഭവപ്പെടും, കൈകാലുകള്‍ ഉയര്‍ത്തുവാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടും. തണുപ്പില്ലെങ്കില്‍ പോലും ശരീരം വിറയ്ക്കുവാന്‍ തുടങ്ങും. പ്രത്യേക കാരണങ്ങളില്ലാതെ ചര്‍മം വിളറി വെളുക്കും.ശരീരത്തിനു ഭാരം കുറയുന്നതു പോലെ അനുഭവപ്പെടും.

ഉറക്കം

ഉറക്കം

ഉറക്കം നഷ്ടപ്പെടും. ഉറങ്ങുവാന്‍ പോലും ഭയമുണ്ടാകും. ഉറക്കത്തില്‍ സാധാരണയല്ലാത്തവ സമീപിയ്ക്കുന്നുവെന്ന തോന്നലുണ്ടാകും. ഉറങ്ങാന്‍ സാധിയ്ക്കുന്നില്ലെന്ന പരാതി ഇവരില്‍ നിന്നുണ്ടാകും. ഉറക്കത്തിനിടയില്‍ പെട്ടെന്ന് ഉറക്കം നഷ്ടപ്പെടുകുയം ചെയ്യും.

ശരീരത്തിലെ മസിലുകള്‍

ശരീരത്തിലെ മസിലുകള്‍

ശരീരത്തിലെ മസിലുകള്‍ അയയുന്നതാണ് മറ്റൊന്ന്. ഇതു മൂലം മല, മൂത്ര വിസര്‍ജനത്തിനുള്ള സ്വാഭാവിക നിയന്ത്രണം നഷ്ടപ്പെടും. തങ്ങളറിയാതെ തന്നെ ഇത്തരം പ്രക്രിയകള്‍ നടക്കും. അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും.

ശ്വാസമെടുക്കാനുള്ള പ്രശനങ്ങള്‍

ശ്വാസമെടുക്കാനുള്ള പ്രശനങ്ങള്‍

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ഇത് മരണത്തിന്റെ ലക്ഷണം കൂടിയാണ്. ശ്വാസമെടുക്കാനുള്ള പ്രശനങ്ങള്‍ മരണത്തിലേയ്ക്കു ശരീരമെത്തിയെ്ത്തുന്നുവെന്നതിന്റെ ഏതാണ്ട് അവസാന സൂചനയാണെന്നു പറയാം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അവസാനിച്ചു തുടങ്ങി എന്നതിന്റെ അര്‍ത്ഥം. മരിക്കാറായ പലരും ഇക്കാര്യം പറയാറുണ്ട്.

പരസ്പര ബന്ധമില്ലാത്ത സംസാരിയ്ക്കുക

പരസ്പര ബന്ധമില്ലാത്ത സംസാരിയ്ക്കുക

പരസ്പര ബന്ധമില്ലാത്ത സംസാരിയ്ക്കുക, ആലോചനയില്ലാതെ സംസാരിയ്ക്കുക എന്നതെല്ലാം മരണം അടുത്തെത്തുമ്പോള്‍ കാണിയ്ക്കുന്ന ലക്ഷണങ്ങളാണ്. കാര്യങ്ങളുടെ വ്യക്തതി തലച്ചോറിനും മനസിനും നഷ്ടപ്പെടുന്നതിന്റെ, ഇത്തരം കാര്യങ്ങളില്‍ നമ്മുടെ നിയന്ത്രണം വിടുന്നതിന്റെ സൂചനയാണിത്.

മരിച്ചു പോയവര്‍

മരിച്ചു പോയവര്‍

മരണം അടുത്തെത്തുന്നതിന്റെ ഒരു പ്രധാന സൂചനയായി പറയുന്നത് മരിച്ചു പോയവര്‍ സ്വപ്‌നത്തില്‍ വരുന്നത്, അടുത്തു വരുന്നുവെന്നു പറയുന്നത്, സംസാരിയ്ക്കുന്നതായി തോന്നുന്നത് എന്നെല്ലാമാണ്.

ആത്മീയത

ആത്മീയത

മരണം അടുത്തെത്തുമ്പോള്‍ പൊതുവെ അവിശ്വാസികള്‍ പോലും ആത്മീയതയിലേയ്ക്കു തിരിയുന്നതായി കാണപ്പെടുന്നുണ്ട്. ശരീരത്തേക്കാളേറെ ആത്മാവിന് പ്രാധാന്യം കൊടുത്തു കൊണ്ടുളള ജീവിത രീതിയാകും അപ്പോള്‍.

ചുറ്റുപാടുകളില്‍ നിന്നും വേര്‍പെട്ട്

ചുറ്റുപാടുകളില്‍ നിന്നും വേര്‍പെട്ട്

ചുറ്റുപാടുകളില്‍ നിന്നും വേര്‍പെട്ട് തങ്ങളിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടാനുള്ള പ്രവണതയും മരണം അടുത്തെത്തുന്നവര്‍ കാണിയ്ക്കാറുണ്ട്. ഭക്ഷണം കുറയും, സംസാരം കുറയും, ഉറക്കം കുറയും, മ്റ്റു വിനോദങ്ങളിലുള്ള താല്‍പര്യങ്ങള്‍ കുറയും. ചുരുക്കിപ്പറഞ്ഞാല്‍ ലൗകിക സുഖങ്ങളില്‍ താല്‍പര്യം കുറയുമെന്നു വേണം, പറയാന്‍.

English summary

Signs That Death Is Nearing You

Signs That Death Is Nearing You, Read more to know about,
X
Desktop Bottom Promotion