For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീമന്തരേഖയിലെ സിന്ദൂരത്തിനും കഥ പറയാനുണ്ട്

സീമന്തരേഖയിലെ സിന്ദൂരത്തിനും കഥ പറയാനുണ്ട്

|

സീമന്തരേഖയിലെ സിന്ദൂരം ഇന്ത്യയിലെ വിവാഹിതകളായ സ്ത്രീകളുടെ ലക്ഷണമാണെന്നു പറയാം. ഇത് ഇന്ത്യയില്‍ മാത്രമുള്ള ഒരു ആചാരവുമാണ്. സുമംഗലിയായ സ്ത്രീ സീമന്തരേഖയില്‍ സിന്ദൂരമിടുന്നത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായാണ്‌ സിന്ദൂരം കണക്കാക്കുന്നത്‌. രാജ്യത്തിന്റെ പലയിടങ്ങളിലും സിന്ദൂരം തൊടുന്നതിന്റെ വലുപ്പത്തിലും നീളത്തിലും വ്യത്യാസം ഉണ്ടാകുമെങ്കിലും വിവാഹിതരായ സ്‌ത്രീകളുടെ നിത്യജീവിതത്തിലെ ആചാരങ്ങളുടെ ഭാഗമാണിത്‌. വിവാഹിതയായ മറ്റൊരു സ്‌ത്രീക്ക്‌ കുങ്കുമം നല്‍കുന്നത്‌ പരസ്‌പര ബന്ധവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ്‌ കണക്കാക്കുന്നത്‌

സീമന്തരേഖയില്‍ അണിയാന്‍ സാധാരണ ഉപയോഗിയ്ക്കുന്നത് കുങ്കുമമാണ്. നെറുകയില്‍ മുടി ആരംഭിയ്ക്കുന്നതിന്റെ നടുവിലായാണ് ഇതിടുന്നത്. പകുത്ത മുടിയ്ക്കു നടുവിലായാണ് ഇതു സാധാരണ ഇടുന്നത്.

സീമന്ത രേഖയിലെ സിന്ദൂരം വിവാഹം കഴിഞ്ഞ സ്ത്രീ, സുമംഗലി എന്നതിന്റെ സൂചന മാത്രമല്ല, ഒരു പിടി കാര്യങ്ങള്‍ സീമന്ത രേഖയില്‍ അണിയുന്ന സിന്ദൂരത്തിനു പുറകിലുണ്ട്.

കുങ്കുമം

കുങ്കുമം

സീമന്തത്തില്‍ അണിയുന്ന സിന്ദൂരത്തിന് ആരോഗ്യപരമായ വിശദീകരണമുണ്ട്. ഇതിനായി ഉപയോഗിയ്ക്കുന്ന കുങ്കുമം മെര്‍ക്കുറി, മഞ്ഞള്‍, നാരങ്ങ തുടങ്ങിയവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇതിലെ മെര്‍ക്കുറി ബിപി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. മഞ്ഞളിനും നാരങ്ങയ്ക്കുമെല്ലാം അതിന്റേതായ ആരോഗ്യ ഗുണങ്ങളുമുണ്ട്. പണ്ട്‌ കാലം മുതല്‍ ആയുര്‍വേദ ചികിത്സാ രംഗത്ത്‌ മഞ്ഞള്‍, നാരങ്ങ, മെര്‍ക്കുറി എന്നിവയുടെ മിശ്രിതം രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും സ്‌ത്രീകളിലെ ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിക്കാനും ഉപയോഗിച്ചിരുന്നു.

 ഗ്രന്ഥി

ഗ്രന്ഥി

പിറ്റിയൂറ്ററി ഗ്രന്ഥിയെ ഉത്തേജിപ്പിയ്ക്കുന്ന പ്രവൃത്തിയാണ് സീമന്ത രേഖയില്‍ സിന്ദൂരം തൊടുന്നത്. പിറ്റിയൂട്ടറി ഗ്രന്ഥിയുടെ പ്രവര്‍ത്തനം കാരണം സെക്‌സ് ഹോര്‍മോണുകള്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. വിധവകള്‍ സീമന്തത്തില്‍ സിന്ദൂരം തൊടാത്തതിന്റെ ഒരു വിശദീകരണം ഇവരിലെ സെക്‌സ് താല്‍പര്യങ്ങള്‍ ഉണരരുതെന്നതു കൂടിയാണ്. സുമംഗലികളായ സ്ത്രീകളില്‍ നേരെ മറിച്ചും. അതായത് സെക്‌സ് താല്‍പര്യങ്ങള്‍ ഉണര്‍ത്തുന്നതിനും.

നിറുകില്‍

നിറുകില്‍

നിറുകില്‍ പകുത്ത നേര്‍രേഖയിലാണ് സാധാരണയായി സിന്ദൂരം തൊടുക. തുടക്കത്തില്‍ നിന്നും തുടങ്ങി നിറുകയുടെ നടു ഭാഗം വരെ സിന്ദൂരമണിയുന്ന രീതിയുമുണ്ട്. മുടി രണ്ടായി പകുത്തു വയ്ക്കുന്ന ഭാഗം സ്ത്രീകളിലെ യോനിയെ പ്രതിനിധീകരിയ്ക്കുന്നതായി തന്ത്രശാസ്ത്രത്തില്‍ വിശദീകരണമുണ്ട്. ഈ ഭാഗത്തു സിന്ദൂരം ചാര്‍ത്തുന്നതിലൂടെ കന്യകാത്വം പുരുഷനാല്‍ നഷ്ടമാകുന്നുവെന്നതിന്റെ സന്ദേശമാണ് നല്‍കുന്നത്. സീമന്തത്തില്‍ സിന്ദൂരം തൊടുന്ന സ്ത്രി ഒരു പുരുഷനാല്‍ സംരക്ഷിയ്ക്കപ്പെടുന്നവളാണെന്നു സൂചിപ്പിയ്ക്കാനും ഇതുപയോഗിയ്ക്കുന്നതായി ശാസ്ത്രത്തില്‍ വിശദീകരണമുണ്ട്.

ജ്യോതിശാസ്ത്ര പരമായി

ജ്യോതിശാസ്ത്ര പരമായി

ജ്യോതിശാസ്ത്ര പരമായി സിന്ദൂരം തൊടുന്ന നിറുക മേട രാശിയുടെ സ്ഥാനമാണ്. മേട രാശിയുടെ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വയെ ചുവപ്പു കൊണ്ടാണ് സൂചിപ്പിയ്ക്കുന്നത്. ഇതാണ് ചുവന്ന സിന്ദൂരം തൊടുന്നതിന്റെ ഒരു കാരണം. പാര്‍വ്വതീ ദേവിയുടേയും സതീദേവിയുടേയും ഊര്‍ജമായും ഈ സിന്ദൂരത്തെ കണക്കാക്കുന്നു.

സ്ത്രീകളിലെ പ്രത്യുല്‍പാദന പരമായ കഴിവിനെ

സ്ത്രീകളിലെ പ്രത്യുല്‍പാദന പരമായ കഴിവിനെ

സ്ത്രീകളിലെ പ്രത്യുല്‍പാദന പരമായ കഴിവിനെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് നെറുകയിലെ സിന്ദൂരം. കുട്ടിയെ ഗര്‍ഭം ധരിക്കാനുള്ള സ്‌ത്രീകളുടെ ശേഷിയെ സൂചിപ്പിക്കുന്നത്‌ ആര്‍ത്തവ രക്തത്തിന്റെ നിറമായ ചുവപ്പിലൂടെയാണ്‌. സ്‌ത്രീക്ക്‌ അവളുടെ ഉള്ളില്‍ സൃഷ്ടാവുമായി രക്തബന്ധമുള്ള ഒരു ജീവന്‌ രൂപം നല്‍കാനുള്ള ശേഷി ഉണ്ട്‌.ഇതിനവള്‍ തയ്യാറാണെന്നതിന്റെ സൂചന കൂടിയാണ് വിവാഹശേഷം നിറുകയില്‍ അണിയുന്ന സിന്ദൂരം. വിവാഹ ശേഷമാണ് ഒരു സ്ത്രീയ്ക്ക അമ്മയാകാന്‍ സമൂഹം പ്രത്യക്ഷത്തില്‍ അനുവാദം നല്‍കുന്നതും.

ഏഴ്‌ ഊര്‍ജകേന്ദ്രങ്ങള്‍

ഏഴ്‌ ഊര്‍ജകേന്ദ്രങ്ങള്‍

നമ്മുടെ ശരീരത്തില്‍ ഏഴ്‌ ഊര്‍ജകേന്ദ്രങ്ങള്‍ അഥവ ചക്രങ്ങള്‍ ഉണ്ടെന്നാണ്‌ യോഗശാസ്‌ത്രത്തില്‍ പറയുന്നത്‌. ഊര്‍ജ കേന്ദ്രങ്ങള്‍ എന്ന്‌ പറയപ്പെടുന്ന ഈ സ്ഥാനങ്ങളിലാണ്‌ സുപ്രധാന അന്ധസ്രാവി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നതെന്നാണ്‌ പലരുടെയും വിശ്വാസം. നെറ്റിയില്‍ സ്ഥിതി ചെയ്യുന്ന ആജ്ഞ ചക്രയുടെ സംരക്ഷണത്തിനായാണ്‌ സിന്ദൂരം അണിയാന്‍ നിര്‍ദ്ദേശിക്കുന്നത്‌. സ്‌ത്രീകള്‍ക്ക്‌ മാത്രമല്ല പുരുഷന്‍മാര്‍ക്കും ഇത്‌ ഗുണകരമാണ്‌.

ദേവത

ദേവത

സ്ത്രീകളെ ദേവതയുമായി ബന്ധപ്പെടുത്തിയും സീമന്തത്തില്‍ കുങ്കുമം അണിയുന്നു. ദേവിമാരെ പൂജിയ്ക്കുമ്പോള്‍ പ്രധാനമായും കുങ്കുമം ഉപയോഗിയ്ക്കാറുണ്ട്. സ്ത്രീകളിലെ ശക്തിയെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണിത്. ദുര്‍ഗ, പാര്‍വ്വതി

വിവാഹ വേളയില്‍ വരന്‍

വിവാഹ വേളയില്‍ വരന്‍

സ്ത്രീകളുടെ സീമന്ത രേഖയില്‍ വിവാഹ വേളയില്‍ വരന്‍ സിന്ദൂരമണിയിക്കുന്നു. ഇത് സ്ത്രീയോടുള്ള പുരുഷന്റെ സംരക്ഷണ വാഗ്ദാനം കൂടിയാണ്. ഇതുപോലെ പുരുഷന്റെ ദീര്‍ഘായുസിനായി സ്ത്രീ ചെയ്യുന്ന ഒന്നു കൂടിയാണ് സീമന്ത രേഖയില്‍ സിന്ദൂരമണിയുന്നത്.

English summary

Significance Of Sindoor For Married Woman

Significance Of Sindoor For Married Woman, Read more to know about the significance of sindoor,
Story first published: Friday, August 31, 2018, 14:53 [IST]
X
Desktop Bottom Promotion