For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തിനാണ് ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ നമ്മൾ മണി മുഴക്കുന്നത് എന്നറിയേണ്ടേ ?

By Rajesh Mahe
|

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുമുമ്പായി ഹിന്ദുക്കൾ എപ്പോഴും മണി മുഴക്കാറുണ്ട്. കുഞ്ഞായിരിക്കുമ്പോൾ ഞാൻ പലപ്പോഴും എന്റെ അമ്മയുമൊത്ത് ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. അപ്പോളൊക്കെ മണി മുഴക്കുക എന്നത് എന്റെ പ്രിയപ്പെട്ട ഒരു കാര്യമായിരുന്നു. കൊച്ചു കുട്ടി ആയതിനാൽ എനിക്ക് തറയിൽ നിന്നും മണിമുഴക്കനായി മുകളിലേക്ക് ചാടേണ്ടി വരാറുണ്ടായിരുന്നു , അപ്പോളൊക്കെ എന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ചാണ് ഞാൻ മണി മുഴക്കിയിരുന്നത്. ആ മണിനാദം ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്നു.

f

അമ്പല മണി നാദം ഇഷ്ട്ടപ്പെടുന്ന ഒരുപാടു പേരെ ഞാൻ കണ്ടിട്ടുണ്ട്, കാരണം അത് നിങ്ങളുടെ ഉള്ളിലെ പോസിറ്റീവിയെ പ്രോത്സാഹിപ്പിക്കുന്നതാണ്, കൂടാതെ അത് നിങ്ങളെ ശാന്തനാക്കാനും , ഏകാഗ്രമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളെ ഈ ഒരു നിമിഷത്തേക്ക് കൊണ്ടുവരുവാനും സഹായിക്കുന്നു.

h

മണി നാദം മുഴക്കുന്ന സമയത്തു ഈ പറയുന്ന മന്ത്രങ്ങൾ ഉച്ചരിക്കണം ആഗമാർത്താംടൂ ദേവാനാം ഗമനാർത്ഥംടൂ രക്ഷസാം

കുറവേ ഘണ്ഠാരവം തത്ര ദേവതാഹ്വാഹ്നാ ലക്ഷണം.

ഈ മന്ത്രത്തിന്റെ അർഥം, ഈ മണി മുഴക്കുന്നതിലൂടെ ഞാൻ ദിവ്യമായ ഈശ്വരാംശത്തെ സ്തുതിക്കുന്നു. അതുവഴി ധർമവും ശ്രേഷ്ഠവുമായ ശക്തികൾ എന്നിലേക്ക് പ്രവേശിക്കട്ടെ കൂടാതെ തിന്മ എന്നിൽ നിന്നും അകന്നു പോകട്ടെ എന്നുമാണ്.

ക്ഷേത്രത്തിൽ മണി മുഴക്കുന്നതിന്റെ പ്രധാന ഉദ്ദേശം :

മണിമുഴക്കുന്നതിലൂടെ നിങ്ങൾക്ക് ചുറ്റുമുള്ള നിങ്ങളുടെ നെഗറ്റീവ് ഊർജത്തെ അകറ്റുകയും നിങ്ങളുടെ ഉള്ളിലേക്ക് പോസിറ്റീവ് ഊർജത്തെ ആകർഷിക്കുകയും ചെയ്യുക.

മണി മുഴക്കുന്നതിലൂടെ ദുഷ്ട്ട ആത്മക്കളെ അകറ്റാനും പോസിറ്റീവ് സത്തയെ ആകർഷിക്കാനും സാധിക്കും എന്നാണ് വിശ്വാസം. നിങ്ങൾ ക്ഷേത്രദർശനം നടത്തേണ്ടുന്ന ഒരു കാരണം നമ്മൾക്ക് ആത്‌മീയമായതും പോസിറ്റീവ് ആയതുമായ ഒരു ഊർജം കൊണ്ട് നമ്മളെ തന്നെ റീചാർജ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ്. പരമാവധി പോസിറ്റീവ് ഊർജ്ജം കൊണ്ട് നിറഞ്ഞിരിക്കുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഭൗമ കാന്തിക രേഖകൾ ചേരുന്നിടത്താണ് ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങൾ എല്ലാം നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ നോക്കിയാൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ തന്നെയാണ് മതപരമായ സഭവങ്ങൾ എല്ലാം സംഭവിച്ചിരിക്കുന്നത് എന്നും കാണാം.

മണി മുഴക്കങ്ങൾ നിങ്ങളുടെ ഉള്ളിൽ ഒരുനിമിഷത്തേക്ക് ചിന്തകളെല്ലാം ഇല്ലാതാക്കുകയും ശൂന്യത ഉണ്ടാക്കുകയും ചെയ്യുന്നു. ദൈവത്തിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് ഒരു അവസരം നൽകുന്നു. അല്ലെങ്കിൽ അനേകം ചിന്തകൾ നിങ്ങളുടെ മനസ്സിനെ എപ്പോളും നിറച്ചു കൊണ്ടേയിരിക്കും. നിങ്ങൾക്ക് ഈ ചിന്തകൾ മാറ്റിവെച്ചു സ്വസ്ഥമായിട്ട് ഇരിക്കാൻ ഒരിക്കലും സാധിക്കുകയില്ല. നിങ്ങളുടെ ഓഫീസ് പ്രശ്നങ്ങൾ നിങ്ങളുടെ വീട്ടിലേക്കും രാത്രിയിൽ നിങ്ങളുടെ കിടപ്പറയിലേക്കും നിങ്ങൾ കൊണ്ടുപോകുന്നു.

h

ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ, ഈ ലോക ചിന്തകൾ നിർത്താൻ ഒരു സംവിധാനം ഉണ്ടായിരിക്കണം, അങ്ങനെ നിങ്ങൾക്ക് സമാധാനവും ഭക്തിയും സമത്വവും കൊണ്ട് ദൈവത്തെ ഓർക്കാൻ കഴിയും. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലും ക്ഷേത്രസമുച്ചയത്തിന് മുമ്പിലും മണികൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ നിങ്ങളുടെ ലൗകിക മനസ്സിനെ പുറത്തു വെച്ചിട്ട് ക്ഷേത്രത്തിനുള്ളിൽ വച്ച് ദൈവത്തെപ്പറ്റി മാത്രം ചിന്തിക്കാൻ കഴിയും.
അതുകൊണ്ടു മണിമുഴക്കാനുള്ള ഒരു കാരണം നിങ്ങൾക്ക് നിങ്ങളെ ശല്യം ചെയ്യുന്ന ചിന്തകളിൽ നിന്നും മോചനം നേടാൻ പറ്റുകയും ദൈവികതയെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരാൻ സാധിക്കുകയും ചെയ്യുന്നു.


മണി മുഴക്കുന്ന സമയത്ത് നിങ്ങൾ ദേവതയെ വളരെ ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, മണി സൃഷ്ടിക്കുന്ന ശൂന്യത (ചിന്താശൂന്യമായ മനോഭാവം ) ദൈവികചിന്തകളാൽ നിറഞ്ഞിരിക്കണം . അതുകൊണ്ടാണ് മിക്ക ഹിന്ദുക്കളും ദൈവനാമം (ജയ് ശ്രീ റാം അല്ലെങ്കിൽ ഹർ ഹർ മഹാദേവ് പോലെ) മണി മുഴക്കുന്ന സമയത്ത് ചൊല്ലുന്നത് . ദൈവത്തിനു നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നുള്ളതാണ് പ്രധാനകാര്യം.

uj

വേദങ്ങളിൽ പറഞ്ഞിരിക്കുന്നത് പഞ്ചലോഹ നിർമ്മിതമായിരിക്കണം മണികൾ എന്നാണ് ചെമ്പ്, സ്വർണ്ണം ,വെള്ളി ,ഇരുമ്പ് ,പിച്ചള എന്നിവയാണ് പഞ്ച ലോഹങ്ങൾ. ഇത് പഞ്ച ഭൂതത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ ലോഹങ്ങളുടെ കൂട്ട് പ്രധാനമാണ് അത് മണി നാദം വ്യത്യാസപ്പെടാൻ ഇടയാക്കുന്നു. മണിയിലെ ലോഹങ്ങളുടെ ഈ ഘടന നിങ്ങളുടെ ചുറ്റുമുള്ള ബാക്ടിരിയകളെ അല്ലെങ്കിൽ അണുബാധകളെ അകറ്റാൻ സഹായിക്കുന്നുവെന്നും അത് നിങ്ങളുടെ ചുറ്റുമുള്ള തേജോവലയത്തെ ശുദ്ധീകരിക്കുന്നു എന്നും ആണ് മറ്റൊരു വിശ്വാസം.

വ്യത്യസ്ത തരത്തിലും ആകൃതിയിലും ഉള്ള മണികളും ഉണ്ട്. ഉദാഹരണമായി ശിവ ഭഗവാനെ ആരാധിക്കാനായി ഉപയോഗിക്കുന്ന മണിക്ക് നന്ദിയുടെ ആകൃതിയായിരിക്കും. (എല്ലാ ശിവ ക്ഷേത്രത്തിലും ശിവഭഗവാന് അഭിമുഖമായി പ്രതിഷ്ഠിച്ചിരിക്കുന്ന നന്തി പ്രതിഷ്ഠ ഉണ്ടായിരിക്കും)


വിഷ്ണു ഭഗവാന്റെയോ വിഷ്ണു അവതാരങ്ങളുടെയോ (രാമ, കൃഷ്ണ, നരസിംഹം ) ആരാധനയ്ക്കായി ഉപയോഗിക്കുന്ന മണികൾ ഗരുഡന്റെ അല്ലെങ്കിൽ സുദർശന ചക്രത്തിന്റെ അതുമല്ലെങ്കിൽ പഞ്ചഞ്ചന്യ ശംഖിന്റെ രൂപത്തിൽ ആയിരിക്കും. ഹനുമാന്റെ രൂപത്തിൽ ഉള്ള മണികളും സാധാരണ കണ്ടുവരുന്നു. ഘണ്ട എന്നാണ് മണിക്ക് സംസ്‌കൃതത്തിൽ പറയുന്നത്.

n

ആരതി സമയത്ത്, പുരോഹിതൻ കൈപ്പിടിയിൽ ഒതുങ്ങുന്ന വളരെ ചെറിയൊരു മണി ഉപയോഗിക്കാറുണ്ട്. നിങ്ങൾക്കും ഈ ചെറിയ മണി നിങ്ങളുടെ വീട്ടിലും സൂക്ഷിക്കാം. മണി മുഴക്കുന്നതിനോടൊപ്പം ശംഖനാദം മുഴക്കുന്നതും ആരതി സമയത്തു മംഗളകരമായിട്ട് കരുതുന്നു.

Read more about: insync pulse
English summary

significance of ringing bell in temple

Read about the Significance of ringing the bells in temple.
Story first published: Wednesday, September 5, 2018, 17:06 [IST]
X
Desktop Bottom Promotion