For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെടക്കണ മീനെന്ന് കാണിക്കാന്‍ പ്ലാസ്റ്റിക് കണ്ണ്

|

മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മീന്‍ കഴിക്കുമ്പോള്‍ അതില്‍ രുചി വ്യത്യാസം അനുഭവപ്പെടുമ്പോള്‍ മാത്രമാണ് മീന്‍ അല്‍പം പഴക്കം ഉള്ളതാണെന്ന് മനസ്സിലാവുന്നത്. എന്നാല്‍ മത്സ്യം വാങ്ങിക്കുമ്പോള്‍ തന്നെ ഇത് മനസ്സിലാക്കാന്‍ സാധിക്കും.

പക്ഷേ ഇന്ന് ഏത് കാര്യത്തിനും കൃത്രിമം കാണിക്കുന്ന അവസ്ഥയില്‍ മീന്‍ വില്‍ക്കുന്ന കാര്യത്തില്‍ പോലും പലപ്പോഴും കൃത്രിമം കാണിക്കുന്ന കച്ചവടക്കാരുണ്ട്. മീനിന്റെ പഴക്കം തിരിച്ചറിയാന്‍ പെട്ടെന്ന് നോക്കിയാല്‍ കണ്ണില്‍ നോക്കി മീനിന്റെ പഴക്കം മനസ്സിലാക്കാം.

<strong>Most read: ഭാര്യക്ക് നുണക്കുഴി ഉണ്ടോ, അറിയാം ഈ രഹസ്യങ്ങള്‍</strong>Most read: ഭാര്യക്ക് നുണക്കുഴി ഉണ്ടോ, അറിയാം ഈ രഹസ്യങ്ങള്‍

എന്നാല്‍ മീനിന്റെ പഴക്കം കണ്ണ് നോക്കി മനസ്സിലാക്കാതിരിക്കാന്‍ ഒരു വിരുതന്‍ കച്ചവടക്കാരന്‍ ചെയ്തത് മീനിന് കണ്ണ് തന്നെ വെച്ചു പിടിപ്പിക്കുകയാണ്. യഥാര്‍ത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ് വെച്ച് കച്ചവടം പൊടിപൊടിക്കുകയാണ് അയാള്‍ചെയ്തത്. വിദേശത്താണ് ഇത്തരമൊരു കാര്യം ചെയ്തത്. മീന്‍ വാങ്ങിയതിന് ശേഷം മാത്രമാണ് ഇത് തിരിച്ചറിയാനാവുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നോക്കാം.

കുവൈറ്റിലാണ് ഇത് സംഭവിക്കുന്നത്

കുവൈറ്റിലാണ് ഇത് സംഭവിക്കുന്നത്

കുവൈറ്റിലാണ് ഇത്തരം ഒരു സംഭവം നടന്നത്. കുവൈറ്റിലെ ഒരു സാധാരണ മത്സ്യമാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങിയ വീട്ടമ്മക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. മീന്‍ ഫ്രഷ് ആണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു തട്ടിപ്പുമായി കടയുടമ എത്തിയത്. അതിന്റെ ഫലമായി എന്താണ് സംഭവിച്ചത് എന്ന് നോക്കാം.

അതിനു ശേഷം സംഭവിച്ചത്

അതിനു ശേഷം സംഭവിച്ചത്

എന്നാല്‍ ഇത്തരം ഒരു തട്ടിപ്പ് നടത്തിയതിലൂടെ ആ മത്സ്യക്കട പൂട്ടുകയും ചെയ്തു. ഇതിനു മുന്‍പും ഇത്തരം തട്ടിപ്പുകള്‍ ഈ കടയുടമ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കടയുടെ പേര് ഇത് വരെ പുറത്ത് പറഞ്ഞിട്ടില്ല. മീന്‍ ഫ്രഷ് ആയി കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ചതി കടയുടമ ചെയ്തത്. ഇതിനെ സംബന്ധിച്ച വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രണ്ട് തരത്തിലുള്ള അഭിപ്രായം

രണ്ട് തരത്തിലുള്ള അഭിപ്രായമാണ് ഈ സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നില നില്‍ക്കുന്നത്. മീന്‍കച്ചവടത്തില്‍ ആകര്‍ഷണം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു കാര്യം ചെയ്തത് എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ചെയ്തത് വളരെ മോശമായ ഒന്നാണ് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത് എന്നാണ് കടയുടമ പറയുന്നത്.

തനിക്കുണ്ടായ അനുഭവം

തനിക്കുണ്ടായ അനുഭവം

മീന്‍ ഫ്രഷ് ആണ് എന്ന് കരുതിയാണ് മത്സ്യം വാങ്ങിയത് എന്നാണ് മത്സ്യം വാങ്ങിയ വീട്ടമ്മ പറയുന്നത്. കാഴ്ചയില്‍ വളരെ വൃത്തിയുള്ള മീനാണ് എന്ന് കരുതിയാണ് മത്സ്യം വാങ്ങിച്ചത്. എന്നാല്‍ പിന്നീടാണ് താന്‍ പറ്റിക്കപ്പെട്ടു എന്ന് വീട്ടമ്മ മനസ്സിലാക്കിയത്.

പഴക്കം അറിയാതിരിക്കാന്‍

പഴക്കം അറിയാതിരിക്കാന്‍

പലപ്പോഴും പഴക്കം അറിയാതിരിക്കാന്‍ ഇത്തരത്തിലുള്ള പൊടിക്കൈകള്‍ ചെയ്യുന്ന പല കച്ചവടക്കാരുണ്ട്. മീനിന്റെ യഥാര്‍ത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ് ഒട്ടിച്ചു വെച്ചിരുന്ന അവസ്ഥയിലായിരുന്നു. മീന്‍ വൃത്തിയാക്കുമ്പോള്‍ മീനിന്റെ പ്ലാസ്റ്റിക് കണ്ണ് തെറിച്ച് പോവുകയായിരുന്നു. ഇത് ഉടന്‍ തന്നെ വീട്ടമ്മ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുകയായിരുന്നു.

English summary

shop owner fixed fake eyes on fish

This shopkeeper had found a new unique way to sell the fish in his shop. All that he did was to stick some fake eyes on the stale fish to make it look real.
Story first published: Tuesday, November 20, 2018, 18:27 [IST]
X
Desktop Bottom Promotion