മുഖത്തെ ഈ ലക്ഷണങ്ങള്‍ പറയും നിങ്ങളിലെ ഭാഗ്യം

Posted By:
Subscribe to Boldsky

മുഖം മനസ്സിന്റെ കണ്ണാടിയാണ്. കാരണം നമ്മുടെ മുഖം നോക്കിയാല്‍ അറിയാം മനസ്സിലുള്ളത് എന്താണെന്ന്. അത്രയേറെ നമ്മുടെ ജീവിതത്തിന്റെ കണ്ണാടിയായാണ് മുഖം കണക്കാക്കുന്നത്. മുഖത്തെ മാറിക്കൊണ്ടിരിക്കുന്ന എല്ലാ ഭാഗ്യങ്ങളും നിങ്ങളുടെ ജീവിതത്തിലെ നല്ല മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മുഖത്തിന്റഎആകൃതിയും ഷേപ്പും നോക്കി നമുക്ക് ഒരാളുടെ ജീവിതത്തെക്കുറിച്ച് പറയാന്‍ സാധിക്കും. മുഖത്തിന്റെ ആകൃതി ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും. ചിലര്‍ക്ക് വട്ടമുഖമാണെങ്കില്‍ ചിലര്‍ക്കാകട്ടെ നീളത്തിലുള്ള മുഖമായിരിക്കും. ഇത്തരത്തില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും മുഖത്തിന്റെ ആകൃതിയുമായി ബന്ധപ്പെട്ടായിരിക്കും.

നമ്മുടെ മനസ്സിലെ സന്തോഷവും സങ്കടവും എല്ലാം മുഖത്താണ് പെട്ടെന്ന് പ്രതിഫലിയ്ക്കുന്നത്. ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതി വ്യത്യസ്തമായിരിക്കും. സ്വഭാവം പോലെ തന്നെയാണ് മുഖത്തിന്റെ ഷേപ്പിന്റെ കാര്യത്തിലും, കാരണം എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാന്‍ മുഖത്തിന് കഴിയും. മുഖത്തിന്റെ ആകൃതി നോക്കി എങ്ങനെ നമ്മുടെ വ്യകതിത്വത്തെക്കുറിച്ച് പറയാന്‍ കഴിയും എന്ന് നോക്കാം.

മുഖത്തിന്റെ ആകൃതിക്കും നമ്മുടെ സ്വഭാവത്തിനും വളരെ അടുത്ത ബന്ധമാണുള്ളത്. കാരണം മുഖം നോക്കി നമുക്ക് മുഖത്തും തലയിലും എഴുതിവെച്ചിട്ടുള്ളത് പറയാം. മുഖം നോക്കി ലക്ഷണം പറയുന്നവര്‍ ആദ്യം ശ്രദ്ധിക്കുന്നതും പലപ്പോഴും മുഖത്തിന്റെ ഷേപ്പ് തന്നെയായിരിക്കും. മുഖത്തിന്റെ ആകൃതി നോക്കി സ്വഭാവവും ഭാവിയും പ്രവചിക്കാം. ഇത് പലപ്പോഴും പല വിധത്തില്‍ ജീവിതത്തില്‍ നമുക്കുണ്ടാവുന്ന മാറ്റങ്ങള്‍ക്കും ഉയര്‍ച്ചക്കും കാരണമാകുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് നമുക്കുണ്ടാവുന്നത്. എന്തൊക്കെയാണ് ഭാഗ്യത്തിന്റെ ലക്ഷണം നമുക്ക് മുഖത്ത് കാണിക്കുന്നത് എന്ന് നോക്കാം. ഇതിലൂടെ ഭാഗ്യത്തെ നമുക്ക് മനസ്സിലാക്കാം.

ഓവല്‍ ഷേപ്പ്

ഓവല്‍ ഷേപ്പ്

ഓവല്‍ഷേപ്പ് എന്ന് പറഞ്ഞാല്‍ മുട്ടയുടെ ആകൃതിയുള്ള മുഖം എന്നാണ്. ഏത് കാര്യവും തുറന്ന് പറയാന്‍ കഴിയുന്നവരാണ് ഇവര്‍. അത് കൊണ്ട് തന്നെ വിഷമകരമായ ഏത് കാര്യങ്ങളേയും ഇവര്‍ക്ക് തരണം ചെയ്യാന്‍ കഴിയും. വിധിയില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. മാത്രമല്ല ജീവിതത്തെ വളരെ കൂളായി നേരിടുന്നവരായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുമെങ്കിലും അതിലൊന്നും തളരാതെ ജീവിതത്തെ കൂളായി മുന്നോട്ട് കൊണ്ടു പോവാന്‍ ഇവര്‍ ശ്രമിക്കും. ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. എത്ര വലിയ വീഴ്ചയിലും തളരാതെ ധൈര്യത്തോടെ മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് കഴിയുന്നു.

ത്രികോണാകൃതിയില്‍ മുഖമുള്ളവര്‍

ത്രികോണാകൃതിയില്‍ മുഖമുള്ളവര്‍

ത്രികോണാകൃതിയില്‍ മുഖമുള്ളവരുടെ കൂടപ്പിറപ്പാണ് വിജയം. വിജയത്തിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഇവര്‍ തയ്യാറാകും. ഏത് കാര്യത്തേയും നിയന്ത്രിക്കാനും പരിധിയില്‍ നിര്‍ത്താനും ഇവര്‍ക്ക് കഴിയും. മാത്രമല്ല ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളേയും മുന്നോട്ട് കൊണ്ട് ചെന്നെത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതം വളരെ വലിയ ആഘോഷത്തില്‍ ജീവിച്ച് തീര്‍ക്കുന്നവരായിരിക്കും ഇവര്‍. അതിനായി എത്ര കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാവും. ജീവിതത്തിലെ ഏത് തകര്‍ച്ചയിലും വീണു പോവാതെ അതില്‍ നിന്നും ഉര്‍ത്തെഴുന്നേല്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതം ആഘോഷമാക്കാന്‍ എല്ലാവിധത്തിലും ഇവര്‍ പരിശ്രമിച്ച് കൊണ്ടേ ഇരിക്കും.

വട്ടമുഖമുള്ളവര്‍

വട്ടമുഖമുള്ളവര്‍

നമ്മളില്‍ പലരുടേയും മുഖം വൃത്താകൃതിയില്‍ ആയിരിക്കും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിക്കും. നിങ്ങളുടെ ആവശ്യത്തേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുക. മറ്റുള്ളവരുടെ സന്തോഷത്തിനും ഇഷ്ടത്തിനും പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. മാത്രമല്ല അതിനായി എത്ര കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാവും. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇവരില്‍ ഉണ്ടാവും. അതെല്ലാം നല്ല രീതിയില്‍ തന്നെ കൊണ്ടു പോവുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പലപ്പോഴും ജീവിതത്തേക്കാള്‍ കൂടുതല്‍ മറ്റുള്ളവരോടൊപ്പം സമയം ചിലവഴിക്കാനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്.

ചതുരാകൃതിയില്‍ മുഖമുള്ളവര്‍

ചതുരാകൃതിയില്‍ മുഖമുള്ളവര്‍

ചതുരാകൃതിയില്‍ മുഖമുള്ളവരും ഒട്ടും കുറവല്ല. തമാശ ആസ്വദിയ്ക്കാനും തമാശ രൂപേണ എല്ലാ കാര്യത്തിനും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുന്നവരും ആയിരിക്കും ഇത്തരക്കാര്‍. മാത്രമല്ല ഏത് കാര്യത്തേയും വിജയത്തിലേക്ക് നയിക്കാന്‍ ഇവര്‍ക്കുള്ള കഴിവ് വളരെ വലുതാണ്. തമാശയാണ് ഇഷ്ടമെങ്കിലും ജീവിതത്തില്‍ പല വിധത്തില്‍ ഗൗരവപരമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ക്ക് വളരെയധികം കഴിവുണ്ട്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ആയി സ്വീകരിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അതിനായി ജീവിതത്തില്‍ കഷ്ടപ്പെടുന്നവരായിരിക്കും. കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും പോസിറ്റീവ് എനര്‍ജി പകര്‍ന്ന് നല്‍കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു.

ഹൃദയാകൃതിയില്‍ മുഖമുള്ളവര്‍

ഹൃദയാകൃതിയില്‍ മുഖമുള്ളവര്‍

ഹൃദയാകൃതിയില്‍ മുഖമുള്ളവര്‍ ഒട്ടും കുറവല്ല നമുക്കിടയില്‍. ഇവര്‍ സ്നേഹിക്കാന്‍ മാത്രം അറിയുന്നവരായിരിക്കും. എന്നാലും ഏത് സാഹചര്യത്തേയും ഉറച്ച മനസ്സോടെ നേരിടാന്‍ ഇവര്‍ മുന്നിലായിരിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങളെ തീരുമാനിയ്ക്കാന്‍ ഇവര്‍ക്ക് കഴിയും. ഹൃദയ വിശാലത ഇവര്‍ക്ക് കൂടുതലായിരിക്കും. ജീവിതത്തില്‍ എത്ര കഷ്ടപ്പെട്ടായാലും തന്റെ ആഗ്രഹങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. എങ്കിലും എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു.

നീളത്തില്‍ മുഖമുള്ളവര്‍

നീളത്തില്‍ മുഖമുള്ളവര്‍

നീണ്ട മുഖമുള്ളവര്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിയ്ക്കുന്നവരായിരിക്കും. എന്നാലും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള കഴിവും ഇവര്‍ക്ക് കൂടുതലായിരിക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് അളന്ന് മുറിച്ച് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍. അധികം സംസാരിക്കില്ലെങ്കിലും തന്റെ കാര്യങ്ങളെല്ലാം കൃത്യമായി കണക്കാക്കി പറയുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഒരിക്കലും പരാജയം ജീവിതത്തില്‍ ഇവരുടെ നിഖണ്ഡുവില്‍ ഉള്ള കാര്യമല്ല. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇവര്‍ക്ക് പോസിറ്റീവ് എനര്‍ജി ഉണ്ടാവുന്നു.

English summary

shape of your face reveals about your personality

shape of your face reveals about your personality
Story first published: Monday, April 16, 2018, 17:06 [IST]