For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ധന നഷ്ടം ഇല്ലാതിരിയ്ക്കാന്‍...

വീട്ടില്‍ ധന നഷ്ടം ഇല്ലാതിരിയ്ക്കാന്‍...

|

പണമുണ്ടാകാത്തതല്ല, എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എന്നതൊക്കെയായിരിയ്ക്കും, പലരേയും അലട്ടുന്ന പ്രശ്‌നം. ഇതിനുള്ള കാരണങ്ങള്‍ തപ്പി സമാധാനം നഷ്ടപ്പെട്ടു പോകുന്നവര്‍ ഏറെയുണ്ട്. പരിഹാരം കാണാന്‍ സാധിയ്ക്കാത്തവരും ഏറെയുണ്ട്.

പണമെത്ര ഉണ്ടാക്കിയാലും അനുഭവിയ്ക്കാന്‍ ചിലര്‍ക്കു യോഗമുണ്ടാകില്ല. ഇത്തരം അനുഭവ യോഗം വേണമെങ്കില്‍ ഹേമദ്രുമ യോഗം വേണമെന്നാണ് പറയുക. എന്നാല്‍ പണമെത്ര ഉണ്ടാക്കിയാലും നഷ്ടപ്പെടുമെന്നതിനാണ് പ്രശ്‌നപരിഹാരമായി ചില കാര്യങ്ങള്‍ പറയുന്നത്.

ഒക്ടോബര്‍ ആദ്യദിനം രാശി പ്രകാരം ഭാഗ്യമോ, അറിയൂ,ഒക്ടോബര്‍ ആദ്യദിനം രാശി പ്രകാരം ഭാഗ്യമോ, അറിയൂ,

വീട്ടില്‍ ധന നഷ്ടം ഉണ്ടാകാതിരിയ്ക്കാന്‍ ,അതായത് ഉണ്ടാക്കിയ ധനം അതേ പടി നില നിര്‍ത്താന്‍ ചില വഴികളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

വീട്ടില്‍ നല്ല വൃത്തിയും വെടിപ്പും

വീട്ടില്‍ നല്ല വൃത്തിയും വെടിപ്പും

വീട്ടില്‍ നല്ല വൃത്തിയും വെടിപ്പും പാലിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അടിച്ചു തുടച്ച്, അതായത് സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനും മുന്‍പും ചെയ്യുന്നത് ഏറെ ഉത്തമം.

അനാവശ്യ വസ്തുക്കള്‍

അനാവശ്യ വസ്തുക്കള്‍

അനാവശ്യ വസ്തുക്കള്‍ , വീട്ടില്‍ കൂട്ടിയിടുന്ന ശീലം പലര്‍ക്കുമുണ്ട്. ആവശ്യമില്ലാത്തവ, പ്രത്യേകിച്ചും ഉപയോഗ ശൂന്യമായ വസ്തുക്കള്‍, പൊട്ടിയ പാത്രങ്ങള്‍, കേടായ വീട്ടുപകരണങ്ങള്‍, ആവശ്യമില്ലാത്ത ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം വീട്ടില്‍ നിന്നും നീക്കുന്നതാണ് ഏറെ നല്ലത്. ഇതുപോലെ ആവശ്യമില്ലാത്ത മരുന്നുകളും വയ്ക്കരുത്. ആവശ്യമില്ലാത്തവ ധനനഷ്ടമുണ്ടാക്കുന്ന ഒന്നാണ്.

നിലവിളക്ക്

നിലവിളക്ക്

വീട്ടില്‍ സന്ധ്യാനേരത്തു നിലവിളക്കു കൊളുത്തുന്നത് ഏറെ ഐശ്വര്യമാണ്. നിലവിളക്ക് കത്തിയ്ക്കുമ്പോള്‍ കത്തിയ്ക്കുന്ന വിളക്കും പ്രധാനമാണ്. പല രൂപത്തിലെ വിളക്കുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയല്ല ശാസ്ത്രപ്രകാരം കത്തിയ്‌ക്കേണ്ടത്. ക്ഷേത്രങ്ങളില്‍ ശ്രദ്ധിച്ചാല്‍ കാണാം, സാധാരണ രീതിയിലെ നിലവിളക്കാണ് കത്തിയ്ക്കുക. സാധാരണ നിലവിളക്ക്, അതായത് കൂമ്പുളള തരം നിലവിളിക്കു തന്നെയാണ്. നിലവിളക്ക് തറയില്‍ വയ്ക്കരുത്. ഇത് ഇലയിലോ പീഠത്തിലോ തളികയിലോ വയ്ക്കണം.

തിരി

തിരി

നിലവിളക്കിന്റെ തിരി ഇടുമ്പോഴും ശ്രദ്ധിയ്ക്കുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇരട്ടത്തിരി വീതം ഇട്ടു സാധാരണയായി കത്തിയ്ക്കുക. രാവിലെ സമയത്ത് കിഴക്കോട്ടുള്ള തിരി ആദ്യം കത്തിയ്ക്കുക. വൈകീട്ട് പടിഞ്ഞാറോട്ടുള്ള തിരി കത്തിയ്ക്കുക.

അടുക്കള

അടുക്കള

അടുക്കള പൊതുവേ ഐശ്വര്യ സ്ഥാനമായാണ് കണക്കൂകൂട്ടുന്നത്. പണ്ടത്തെ തലമുറയിലെ സ്ത്രീകള്‍ കുളിച്ചു വൃത്തിയായി അടുപ്പില്‍ തീ തെളിച്ച് തേങ്ങാക്കൊത്തും ശര്‍ക്കരയും മറ്റും ഇട്ടായിരുന്നു പാചകം തുടങ്ങാറ്. ഇത് ഗണപതി ഹോമത്തിനു സമാനമായതു കൊണ്ടാണ്.

പാചകം

പാചകം

ഇന്നത്തെ ഗ്യാസടുപ്പിന്റെ കാലത്ത് ഇതത്ര പ്രാവര്‍ത്തികമല്ലെങ്കിലും നാലു മൂലയിലും വെള്ളം തളിച്ച് ഭഗവാനെ സ്മരിച്ചു പാചകം ചെയ്യുന്നതു നല്ലതാണ്. അരി അടുപ്പത്തിടുന്നതിനു മുന്‍പായി പാത്രത്തിനു ചുററും കയ്യില്‍ ലേശം അരി മണികള്‍ എടുത്തു മൂന്നാവര്‍ത്തി ഉഴിഞ്ഞ് കലത്തിലിടാം. ഇതെല്ലാം നല്ലതാണ്.

വീട്ടില്‍ വെള്ളത്തിന്റെ ഉറവിടം

വീട്ടില്‍ വെള്ളത്തിന്റെ ഉറവിടം

വീട്ടില്‍ വെള്ളത്തിന്റെ ഉറവിടം ഐശ്വര്യദായകമാണെന്ന് പൊതുവേ വിശ്വാസമുണ്ട്. വീടു പണിയുന്നതില്‍ മുന്‍പായി കിണര്‍ കുഴിയ്ക്കുന്നതിന്റെ ഒരുദ്ദേശ്യം ഇതാണ്. കിഴക്കു വടക്കു ഭാഗത്തായാണ് ഇത് നല്ലതും.

അക്വേറിയം

അക്വേറിയം

വീടിനുളളിലും ഒഴുകുന്ന ജലസ്രോതസുളളത് ധന നഷ്ടം വരാതെ സൂക്ഷിയ്ക്കുന്ന ഒന്നാണ്. അക്വേറിയം പോലുള്ളവ വയ്ക്കാം. കിഴക്കു തെക്കുഭാഗത്തായി വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. അക്വേറിയത്തില്‍ എട്ടു ഗോള്‍ഡ് ഫിഷും ഒരു കറുപ്പു മീനും പൊതുവേ വാസ്തു പറയുന്ന രീതിയാണ്.

ദിവസവും അല്‍പം ഉപ്പു വെള്ളം

ദിവസവും അല്‍പം ഉപ്പു വെള്ളം

ദിവസവും അല്‍പം ഉപ്പു വെള്ളം വീടിനുള്ളില്‍ തളിയ്ക്കുന്നത് നല്ലതാണ്. ഇത് നെഗറ്റീവ് ഊര്‍ജം കളയാനും പൊസറ്റീവ് ഊര്‍ജം നില നിര്‍ത്താനും സഹായിക്കും.

English summary

Remedies To Avoid Financial Crisis At Home

Remedies To Avoid Financial Crisis At Home, Read more to know about,
Story first published: Monday, October 1, 2018, 13:55 [IST]
X
Desktop Bottom Promotion