Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം! -
ഇന്ന് രാത്രി ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ജൂലൈ 25: ബ്രഹ്മയോഗം മാറി ഇന്ദ്രയോഗം വരുന്നു; കരിയറിൽ വൻ നേട്ടത്തിന് ഈ സമയം ശ്രദ്ധിക്കൂ! -
ആഷാഢ ശുക്ല ഏകാദശി: ഇന്ന് ഈ 5 രാശിക്കാർക്ക് തൊഴിൽരംഗത്ത് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
ചന്ദ്രന്റെ രാശിമാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണായക ദിനം, അറിയാം ഇന്നത്തെ ഗ്രഹനിലയും ശുഭമുഹൂർത്തവും -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്!
ഒക്ടോബര്‍ ആദ്യദിനം രാശി പ്രകാരം ഭാഗ്യമോ, അറിയൂ,
ഒക്ടോബര്‍ ആദ്യദിനം രാശി പ്രകാരം ഭാഗ്യമോ, അറിയൂ,
ഒരു മാസം കൂടി കഴിഞ്ഞു. പുതിയ മാസത്തേയ്ക്കും പുതിയ ദിവസത്തേയ്ക്കും ഭാഗ്യം തേടി നാം കടക്കുന്നു. പുതിയ മാസത്തെ ആദ്യ ദിവസം ഭാഗ്യത്തോടെ, നന്മകളോടെ തുടങ്ങണമെന്ന് ആഗ്രഹിയ്ക്കുകയും ചെയ്യുന്നു.
ദിവസങ്ങള്‍ നല്ലതും ചീത്തയുമാക്കുന്നത് ഒരു പിടി ഘടകങ്ങളാണ്. നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയുന്നതും കഴിയാത്തുമായ ഒരു പിടി ഘടകങ്ങള്‍. ഇതില്‍ നമ്മുടെ പ്രവൃത്തികള്‍ക്കടക്കം പങ്കുണ്ട്. ഇതല്ലാതെ രാശിയ്ക്കും ഗ്രഹങ്ങള്‍ക്കും സ്ഥാനമുണ്ട്. ആദ്യം പറഞ്ഞ ഘടകം നമ്മുടെ നിയന്ത്രണത്തിലാണ്. രണ്ടാമതുള്ളതിന് നിയന്ത്രണമില്ലെന്നും പറയാം.
ഇന്നത്തെ ദിവസം, അതായത് 2018 ഒക്ടോബര്‍ 1 തിങ്കളാഴ്ച നിങ്ങള്‍ക്കും ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം വിചാരിച്ച പോലെ കാലുകള്‍ ചലിപ്പിച്ചാലും വിചാരിച്ച പോലെ വഴി ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. എന്റെ, എനിക്ക് എന്ന ഭാവം മാറ്റി വയ്ക്കേണ്ട സയമാണിത്. മാത്രമല്ല, ഇന്നത്തെ ദിവസം നിങ്ങള്‍ ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ വലിച്ചു വയ്ക്കാനും സാധ്യതയുണ്ട്. പ്രവൃത്തിയ്ക്കുന്ന രീതി മാറ്റിയാല്‍ ചിലപ്പോള്‍ ഇത് നല്ലതും ചെയ്തേക്കും.

ടോറസ് അഥവാ ഇടവ രാശി
- ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ശാരീരികമായും സ്പിരിച്വലായും ഉണര്‍വുള്ള ദിവസമാകും. ഡിസൈനിംഗ്, ഗ്രാഫിക്സ്
തുടങ്ങിയവയില്‍ മിടുക്കു കാണിയ്ക്കുന്ന ദിവസം.
പുരുഷനെങ്കില്‍ സ്ത്രീയ്ക്കും സ്ത്രീയെങ്കില്‍ പുരുഷനും നിങ്ങളോട് ആകര്‍ഷണം തോന്നാനും സാധ്യതയുള്ള ദിവസമാണ് ഇന്ന്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം സൗന്ദര്യ ശ്രദ്ധ നല്കുന്ന ദിവസമാണെന്നു പറയാം. സൗന്ദര്യത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസം. നിങ്ങളുടെ സാമൂഹിക നിലപാടുകളും ശ്രദ്ധ നേടും. നിങ്ങളുടെ ഐഡിയകള്‍ നിങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കാന്‍ ഇട വരുത്തും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി നല്ല അവസ്ഥയിലായതു കൊണ്ടു തന്ന സാമൂഹികമായ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. പല ആളുകളുമായി ചേര്‍ന്നു ചര്‍ച്ചകള്‍ നടത്താന്‍ സാധ്യതയുള്ള ദിവസമാണ് ഇന്നത്തേത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ഉച്ചയോടെ ചില റിസ്കുകള്‍ നേരിടേണ്ടി വന്നേക്കും. എന്നാല്‍ വൈകീട്ടോടെ ഇത്തരം പ്രശ്നങ്ങളില്‍ നിന്നും കര കയറാനും സാധിയ്ക്കും. ക്ഷമ കാത്തു സൂക്ഷിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായി ഏറെ ഉയര്ച്ചകളുണ്ടാകുന്ന ദിവസമാണെന്നു വേണം, പറയാന്‍. ലോണുകളും മറ്റും ലഭ്യമാകാന്‍ സാധ്യതയുള്ള ദിവസം. സ്നേഹിയ്ക്കുന്നവര്‍ക്കു വേണ്ടി സമയം ചെലവഴിയ്ക്കുക. ഇത്തരം സപ്പോര്‍ട്ടില്ലാതെ ജീവിതം മുന്നോട്ടു പോകില്ലെന്നു മനസിലാക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ലാഭമുണ്ടാക്കുന്ന ചില ലീഗല്‍ കാര്യങ്ങള്‍ കോടതിയ്ക്കു പുറത്തു വച്ച് ഒത്തുതീര്‍പ്പാകാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്നത്തേത്. ബന്ധങ്ങളുടെ കാര്യത്തില്‍ ധൈര്യം കാണിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്നത്തേത്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പിന്തുണ ആഗ്രഹിയ്ക്കുന്ന ദിവസമാകും. വര്‍ക്കഹോളിക് ആയ ദിവസം. ഇതു കൊണ്ടു തന്നെ ബാക്കിയുളള ജോലികളെല്ലാം ചെയ്തു തീര്‍ക്കുന്ന ദിവസവും. റൊമാന്‍സിന് അനുകൂല സമയമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയ്ക്കു വേണ്ടിയുള്ള ദിവസമാണ് പൊതുവേ ജോലി കാരണം അല്പം തിരക്കുണ്ടെങ്കിലും പ്രശ്നങ്ങള്‍ ഇല്ലാത്ത ദിവസമാകും. ബോസില്‍ നിന്നും അനുകൂല നിലപാടാകും. കുടുംബത്തിന്റെ സ്നേഹവും സംരക്ഷണവുമെല്ലാം ലഭിയ്ക്കുന്ന ദിവസവും.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിഭാരമുള്ള ദിവസമാകും. ഇതു കൊണ്ടു തന്നെ സ്ട്രെസ് ഉള്ള ദിവസവും. എന്നാല്‍ നല്ലൊരു പ്രൊഫഷണലായതു കൊണ്ടു തന്നെ നിങ്ങള്‍ തോല്‍വി സമ്മതിയ്ക്കില്ല. മറ്റുള്ളവര്‍ നിങ്ങളുടെ കഴിവുകള്‍ കണ്ടറിഞ്ഞ് അംഗീകരിയ്ക്കാന്‍ തുടങ്ങും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ഫിലോസഫിയുമായി ബന്ധപ്പെട്ട ദിവസമാകും ആത്മീയമായ കാര്യത്തില്‍ ബാലന്‍സ് വയ്ക്കുന്നത് നല്ലതാകും. നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ മാറ്റേണ്ട സമയം കൂടിയാണ് ഇത്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ആഗ്രഹങ്ങളുള്ള ദിവസമാകും, ഇന്നത്തേത് എന്നു വേണം, പറയാന്‍. നിങ്ങളുടെ പ്രൊജക്ടുകള്‍ കൃത്യമായി ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കും. വൈകീട്ടോടെ സമാന ചിന്താഗതിയുള്ളവരുമായി കൂട്ടുകൂടാന്‍ സാധിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications