ഡ്രാഗണായി രൂപം മാറിയ ട്രാന്‍സ്‌ജെന്‍ഡര്‍, വീഡിയോ

Posted By:
Subscribe to Boldsky

ശരീരത്തിലെ ടാറ്റൂകള്‍ പലപ്പോഴും പല വിധത്തില്‍ നമുക്ക് തന്നെ തലവേദന ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ടാറ്റൂ ചെയ്തതും മേക്കോവര്‍ നടത്തിയതും കണ്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോവും. കാരണം ഡ്രാഗണ്‍ രൂപത്തില്‍ ആവുന്നതിന് വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തത്. ടിയാമെറ്റ് മെഡൂസ എന്നാണ് ഇവരുടെ പേര്. എന്നാല്‍ ഡ്രാഗണ്‍ ലേഡി എന്നാണ് അറിയപ്പെടുന്നത്. ട്രാന്‍സ്‌ജെന്‍ഡറാണ് ഇവര്‍.

ആരും ചെയ്യാന്‍ മടിക്കുന്ന വിചിത്രമായ കാര്യങ്ങളാണ് ഇവര്‍ മുഖത്തും ശരീരത്തിലും ഡ്രാഗണ്‍ ആവുന്നതിനായി ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ രൂപമാറ്റങ്ങള്‍ക്ക് വിധേയയായ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് ടിയാമെറ്റ്. വിചിത്ര രൂപത്തിലാകാന്‍ വേണ്ടി എന്തൊക്കെ രൂപമാറ്റങ്ങളാണ് ഇവര്‍ ചെയ്തതെന്ന് നോക്കാം. വിചിത്രമായ കാരണങ്ങളാണ് ഇതിന് പിന്നില്‍ ഇവര്‍ പറയുന്നത്. ടിയാമെറ്റിന്റെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്.

ടെക്‌സസ് സ്വദേശി

ടെക്‌സസ് സ്വദേശി

ടെക്‌സസ് സ്വദേശിയാണ് ഇവര്‍. ഇവരെ കാണുന്നവര്‍ രണ്ടാമതൊന്ന് കൂടി നോക്കും എന്നത് ഉറപ്പാണ്. ഡ്രാഗണെ പോലെയാണ് ഇവരുടെ രൂപം ഇന്ന്. അതിന് വേണ്ടി മുപ്പത്തിയൊമ്പത് ലക്ഷം രൂപയാണ് ഇവര്‍ ചിലവഴിച്ചത്.

ചെയ്തകാര്യങ്ങള്‍

ചെയ്തകാര്യങ്ങള്‍

അതിനായി ഇവര്‍ചെയ്ത കാര്യങ്ങള്‍ അറിഞ്ഞാല്‍ ആരും ഒന്ന് അമ്പരക്കും. കാരണം അത്രയധികം ഭയാനകമാണ് ഇവരുടെ മുഖം. അതിനായി നാക്ക് രണ്ടായി വിഭജിച്ചു, മൂക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പതിപ്പിച്ചു, നെറ്റിയില്‍ മുഴകള്‍ ക്രിത്രിമമായി ഉണ്ടാക്കിയെടുത്തു, പല്ലുകള്‍ രാകി മുറിച്ച് പല രൂപത്തില്‍ ആക്കി മാത്രമല്ല ചെവികള്‍ മുറിക്കുകയും ചെയ്തു.

ആഗ്രഹത്തിനു പിന്നില്‍

ആഗ്രഹത്തിനു പിന്നില്‍

എന്നാല്‍ ഇത്തരമൊരു രൂപമാറ്റത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണെന്ന് കേട്ടാല്‍ അത് നിങ്ങളെ അത്ഭുതപ്പെടുത്തും. മനുഷ്യനായി മരിക്കാന്‍ താല്‍പ്പര്യമില്ലാത്തതാണ് ഇത്തരമൊരു രൂപമാറ്റത്തിന് പിന്നില്‍ എന്നാണ് ഇവര്‍ പറയുന്നത്.

ജനിക്കുമ്പോള്‍ ആണ്‍കുട്ടി

ജനിക്കുമ്പോള്‍ ആണ്‍കുട്ടി

റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു ഇവരുടെ പേര്. ഇവര്‍ ജനിക്കുമ്പോള്‍ ആണ്‍കുട്ടിയായാണ് ജനിച്ചത്. എന്നാല്‍ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ കാരണം ഇയാള്‍ക്ക് പിന്നീട് എയ്ഡ്‌സ് രോഗം ബാധിച്ചു. പിന്നീടാണ് ഇയാള്‍ ട്രാന്‍സ്‌ജെന്‍ഡറാകാനും ഡ്രാഗണ്‍ രൂപത്തിലേക്ക് മാറുന്നതിനും തീരുമാനിച്ചത്.

 ജീവിതത്തിലെ മാറ്റം

ജീവിതത്തിലെ മാറ്റം

എന്നാല്‍ ഈ ജീവിതത്തില്‍ താന്‍ ഏറെ സന്തോഷവതിയാണ് എന്നതാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ഇനിയൊരു ജന്മമുണ്ടെങ്കില്‍ തനിക്ക് വിഷപാമ്പായി ജനിക്കണം എന്നാണ് അവര്‍ പറയുന്നത്.

തനിക്ക് രണ്ട് അമ്മമാര്‍

തനിക്ക് രണ്ട് അമ്മമാര്‍

ജീവിതത്തില്‍ തനിക്ക് രണ്ട് അമ്മമാരാണ് ഉള്ളതെന്നാണ് ഇവര്‍ പറയുന്നത്. ഒന്ന് തന്നെ പ്രസവിച്ച അമ്മയും മറ്റൊന്ന് വിഷപാമ്പുകളും ആണെന്നാണ് പറയുന്നത്. പിന്നീടാണ് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറായി രൂപം മാറാന്‍ തീരുമാനിക്കുന്നതും.

കുട്ടികള്‍ക്കിഷ്ടം

കുട്ടികള്‍ക്കിഷ്ടം

പലരേയും ഭയപ്പെടുത്തുന്ന രൂപമാണെങ്കില്‍ പോലും പലപ്പോഴും കുട്ടികള്‍ വരെ തന്നോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ വരെ ആവശ്യപ്പെടുമെന്നും ഇവര്‍ പറയുന്നു. മാത്രമല്ല പല വിധത്തിലാണ് തനിക്ക് ഫാന്‍സ് ഉള്ളതെന്നും ഇവര്‍ പറയുന്നു.

ഇനിയും പൂര്‍ത്തിയായില്ല

ഇനിയും പൂര്‍ത്തിയായില്ല

എന്നാല്‍ തന്റെ രൂപമാറ്റം ഇനിയും പൂര്‍ത്തിയായില്ലെന്നാണ് ഇവര്‍ പറയുന്നത്. താന്‍ ആഗ്രഹിക്കുന്നതു പോലെ ഡ്രാഗണ്‍ ലുക്കിലെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ഇവര്‍.

ഇനിയും പണം ചിലവാക്കാന്‍

ഇനിയും പണം ചിലവാക്കാന്‍

അതിന് വേണ്ടി എത്ര പണം ചിലവാക്കാനും തനിക്ക് മടിയില്ലെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ഇപ്പോള്‍ ചിലവഴിച്ച 39 ലക്ഷം രൂപകൂടാതെ ഇനിയും 26 ലക്ഷം കൂടെ ഇത്തരമൊരു രൂപമാറ്റം നടത്തുന്നതിനായി വേണ്ടി വരും എന്നാണ് ഇവര്‍ പറയുന്നത്.

എയ്ഡ്‌സ് ബോധവല്‍ക്കരണം

എയ്ഡ്‌സ് ബോധവല്‍ക്കരണം

എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനു വേണ്ടിയുള്ള ക്ലാസ്സ് എടുക്കുന്നതിനും മറ്റും സജീവമായി പോവുന്ന വ്യക്തിയാണ് ഇവര്‍. കണ്ണിലെ വെളുത്ത ഭാഗം വരെ പച്ച നിറത്താലാക്കി അത്രയധികം റിസ്‌കെടുത്താണ് ഡ്രാഗണ്‍ ലേഡി ഇന്ന് ജീവിക്കുന്നത്.

English summary

Dragon Lady born as man

Eva Tiamat Medusa, from Bruni, Texas, has apparently spent more than 39 lakhs to resemble a dragon. Check out her transformation.