കൈവെള്ളയിൽ വിവാഹരേഖ

Subscribe to Boldsky

ഹസ്തരേഖ വായിക്കുമ്പോൾ ഒരാളുടെ വിവാഹജീവിതത്തെ ക്കുറിച്ചു രസകരമായി പറഞ്ഞിരിക്കുന്നത് കാണാം.ചെറു വിരലിന് തൊട്ട് താഴെ കൈവെള്ളയുടെ ഇരു വശങ്ങളിലായി വിവാഹ രേഖ കാണാം.അവയുടെ വ്യത്യസ്ത വ്യാഖ്യാനങ്ങളെപ്പറ്റി ചുവടെ കൊടുക്കുന്നു.

plm

വിവാഹരേഖ മുകളിലേക്ക് വളഞ്ഞിരുന്നാൽ

എത്ര കൂടുതൽ ഈ രേഖ മുകളിലേക്ക് വളഞ്ഞിരിക്കുന്നുവോ അത്രയും സന്തോഷമുള്ള വിവാഹജീവിതം നിങ്ങൾക്ക് ലഭിക്കും.അതായത് നിങ്ങൾക്ക് വിവാഹജീവിതത്തിൽ കുറച്ചു ബുദ്ധിമുട്ട് മാത്രമേ അനുഭവിക്കേണ്ടി വരൂ.അങ്ങനെ കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.നിങ്ങൾ പങ്കാളിയെ സ്നേഹിക്കുന്നതിനേക്കാൾ നിങ്ങൾ സ്നേഹിക്കപ്പെടും.നിങ്ങൾ പ്രൊപ്പോസ് ചെയ്യുന്ന ബന്ധത്തിൽ ഇങ്ങനെ വര കാണുന്നുവെങ്കിൽ ഏറ്റവും നല്ല ബന്ധമായിരിക്കും അത് എന്ന് പ്രതീക്ഷിക്കാം.

plm

വിവാഹരേഖ താഴേക്ക് വളഞ്ഞിരുന്നാൽ

സന്തുഷമല്ലാത്ത വിവാഹജീവിതമാണ് വിവാഹ രേഖ താഴേക്ക് വളയുക എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.ഹസ്തരേഖ പ്രകാരം ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രശനങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.വിവാഹിതരല്ലാത്തവരിൽ ഈ രേഖ കാണുന്നുവെങ്കിൽ അവർ വിവാഹജീവിതത്തിൽ വിശ്വസിക്കുന്നില്ല എന്നാണ് അത് അർത്ഥമാക്കുന്നത്.വിവാഹിതരിൽ ഈ രേഖ കാണുന്നുവെങ്കിൽ അവർ ഒന്നുകൂടെ തങ്ങളുടെ ജീവിതത്തെ നോക്കേണ്ടതുണ്ട്.അവർ പങ്കാളിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു ചില അഡ്ജസ്റ്മെന്റുകൾ നടത്തേണ്ടതുണ്ട്.

plm

ഹൃദയരേഖയെ ഭേദിച്ചുകൊണ്ട് താഴേക്കുള്ള രേഖ

ഇത് നിങ്ങളുടെ വിവാഹജീവിതം ശൂന്യമാണ് എന്നാണ് സൂചിപ്പിക്കുന്നത്.നിങ്ങൾ വിവാഹിതരല്ലെങ്കിൽ നിങ്ങൾ വിവാഹത്തിൽ വിശ്വസിക്കുന്നില്ല എന്നാണ് ഈ രേഖ കാണിക്കുന്നത്.

plm

മോതിരവിരലിനെ ഭേദിച്ചുകൊണ്ട് കടന്നു പോകുന്ന നീളൻ രേഖ

ധാരാളം സമ്പാദ്യമുള്ള ഒരു പങ്കാളിയെ ഇത്തരം രേഖയുള്ളവർ വിവാഹം കഴിക്കും എന്നാണ് പറയുന്നത്.വിവാഹം നിങ്ങളെ ധനികനാക്കും.നിങ്ങളുടെ പങ്കാളി ധനികയല്ലെങ്കിൽ വിവാഹശേഷം നിങ്ങൾ ധനികനാകുകയോ അല്ലെങ്കിൽ ജോലിയിൽ അഭിവൃദ്ധി ഉണ്ടാകുകയോ ചെയ്യും.

plm

ഒന്നിൽ കൂടുതൽ ചെറിയ വിവാഹരേഖകൾ

ഇത് നിങ്ങൾ ഒരു ദിശയിലേക്ക് മാത്രം സ്നേഹമുള്ളവരാണ് എന്നാണ് സൂചിപ്പിക്കുന്നത്.

plm

പല രേഖകളും തമ്മിൽ ക്രോസ്സ് ചെയ്യുമ്പോൾ

പങ്കാളികൾ തമ്മിലുള്ള ഉത്തരവാദിത്വമില്ലാത്ത മനോഭാവമാണ് ഇത് സൂചിപ്പിക്കുന്നത്.സ്നേഹത്തിനായി നിങ്ങൾ പുതിയ പങ്കാളിയെ തേടും.

plm

അറ്റം വേർപിരിഞ്ഞത്

നിങ്ങൾ വിവാഹമോചനം ചെയ്യും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്

plm

പിരിഞ്ഞ വരയിൽ നിന്നും മറ്റൊരു രേഖ തുടരുന്നു

വിവാഹമോചനത്തിന് ശേഷം നിങ്ങൾ വീണ്ടും ഒന്നുചേരുകയോ അല്ലെങ്കിൽ നിങ്ങളുടെ പഴയ പങ്കാളിയെ വിവാഹം ചെയ്യുകയോ ചെയ്യും.വീണ്ടും പഴയ പ്രണയത്തെ നിങ്ങൾക്ക് നുകരാനാകും

plm

രണ്ടു രേഖകൾ ഒന്നായി യോജിക്കുന്നു

നിങ്ങളുടെ വിവാഹത്തിന് കാലതാമസം എടുക്കും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.വിവാഹം ഇല്ലാതെ നിങ്ങൾ ഒരു ദീർഘകാല ബന്ധത്തിൽ ഏർപ്പെടും.നിങ്ങളുടെ പങ്കാളിയുടെ കയ്യിൽ രേഖകൾ ഉണ്ടെങ്കിൽ നിങ്ങൾ വിവാഹത്തിനായി വളരെ നാൾ കാത്തിരിക്കേണ്ടി വരും.

വിവാഹരേഖയ്ക്ക് കുറുകെ നീളൻ വര പുരുഷന് ഉണ്ടെങ്കിൽ

ഇത്തരത്തിലുള്ള പുരുഷന്മാർ വളരെ ഊർജ്ജസ്വലരും വളരെ ലൈംഗിക താല്പര്യം ഉള്ളവരും ആയിരിക്കും

plm

വിവാഹ രേഖയിലെ ദ്വീപുകൾ

ഇത്തരക്കാർ അസാധാരണ ലൈംഗിക താല്പര്യം ഉള്ളവർ ആയിരിക്കും. അല്ലെങ്കിൽ ഒളിച്ചുവയ്ക്കുന്ന പ്രണയം ഉള്ളവർ ആയിരിക്കും.ഇതുമല്ലെങ്കിൽ നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിക്കും.

plm

വിവാഹരേഖ ഇല്ല

ഇതുവരെ നിങ്ങൾക്ക് വിവാഹരേഖ ഇല്ലെങ്കിൽ വിവാഹം നിങ്ങളുടെ ജീവിതത്തിൽ യാഥാര്ഥ്യമാകുകയില്ല.നിങ്ങൾക്ക് ജീവിതത്തിൽ മറ്റു താല്പര്യങ്ങൾ ആകും ഉണ്ടാകുക.നിങ്ങൾ വിവാഹിതനെങ്കിൽ നിങ്ങളുടെ ലൈംഗിക ജീവിതം അത്ര സുഖകരമായിരിക്കില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Marriage Line on Palm

    Some people explain that two marriage lines means one have two marriages. In fact, it's not right. Most of the people have two lines. As long as the lines are deep, clear with the red color, the people could still have a sound marriage.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more