For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഗ് നിറയെസ്വര്‍ണം തിരിച്ച്‌കൊടുത്ത് ഓട്ടോഡ്രൈവര്‍

|

വഴിയില്‍ നിന്നും എന്തെങ്കിലും കളഞ്ഞ് കിട്ടിയാല്‍ നമ്മള്‍ എന്താണ് ചെയ്യുക? ആദ്യം അതിലെന്താണ് എന്ന് തുറന്ന് നോക്കുമോ അതോ ഉടമസ്ഥനോ കണ്ടു പിടിച്ച് തിരികെ കൊടുക്കാന്‍ ശ്രമിക്കുമോ? എന്തായാലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു 54 വയസ്സുകാരനായ ഓട്ടോ ഡ്രൈവറുടെ സത്യസന്ധ്യത തന്നെയാണ്. മാണ്ഡു സാഹ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇദ്ദേഹത്തിന്റെ ജോലിയാകട്ടെ ഓട്ടോ ഡ്രൈവറും. ഹൗറയിലാണ് ഇദ്ദേഹം ഓട്ടോ ഓടിക്കുന്നത്. ഒരിക്കലും തന്റെ ജോലിക്കിടയിലോ സ്വകാര്യ ജീവിതത്തിലോ ഇത് വരെ ചീത്തപ്പേര് ഉണ്ടാക്കിയിട്ടില്ല എന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടവും.

ഡയമണ്ടിന്റെ ആഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് ഇദ്ദേഹത്തിന് ഓട്ടോയില്‍ നിന്ന് കളഞ്ഞ് കിട്ടിയത്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും 60000 രൂപയും ആണ് ഇദ്ദേഹത്തിന് ഓട്ടോയില്‍ നിന്ന് വീണു കിട്ടിയത്. സത്യസന്ധതക്ക് ജീവനേക്കാള്‍ വില നല്‍കുന്ന ഇദ്ദേഹം ആ ബാഗം അതിന്റെ ഉടമയെ കണ്ടെത്തി തിരിച്ച് കൊടുത്തു.

 രുക്മിണി എന്ന യാത്രക്കാരി

രുക്മിണി എന്ന യാത്രക്കാരി

രുക്മിണി എന്ന യാത്രക്കാരിയാണ് ഇത്രയേറെ അശ്രദ്ധയോടെ ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത്. ഹൗറയില്‍ ബജ്‌രംഗ് ബാലി മാര്‍ക്കറ്റില്‍ വെച്ചാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. ഇവിടെ ഒരു ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങി ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കയറുകയായിരുന്നു.

ബന്ധുവീട്ടിലെ സന്ദര്‍ശനം

ബന്ധുവീട്ടിലെ സന്ദര്‍ശനം

എന്നാല്‍ ബന്ധുവീട്ടിലെ സന്ദര്‍ശനത്തിനു ശേഷം വീണ്ടും മാണ്ഡുവിന്റെ ഓട്ടോയില്‍ കയറുകയും വീട്ടിലേക്ക് പോവുകയും ചെയ്തു രുക്മിണി. വീട്ടിലെത്തിയ ശേഷമാണ് തന്റെ ബാഗ് നഷ്ടപ്പെട്ട വിവരം ഇവര്‍ ശ്രദ്ധിക്കുന്നത്.

പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു

പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു

എന്നാല്‍ പിന്നീട് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും കേസ് കൊടുക്കുകയും ചെയ്‌തെങ്കിലും നിരാശ തന്നെയായിരുന്നു ഫലം. ബാഗ് തിരിച്ച് കിട്ടിയില്ല എന്നത് മാത്രമാണ് സത്യം.

വീട്ടിലെത്തിയ ശേഷം

വീട്ടിലെത്തിയ ശേഷം

ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വണ്ടിയില്‍ നോക്കിയ മാണ്ഡു ഒരു ബാഗ് സീറ്റില്‍ ഇരിക്കുന്നത് ശ്രദ്ധിച്ചു. ഇത് ഭാര്യയെ കാണിച്ച് കൊടുക്കുകയും ചെയ്തു. വേഗം തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തി ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

ബാഗ് തിരിച്ച് കിട്ടി

ബാഗ് തിരിച്ച് കിട്ടി

ബാഗ് തിരിച്ച് കിട്ടിയ ശേഷം പോലീസ് ഉടന്‍ തന്നെ രുക്മിണിയെ വിളിക്കുകയും ബാഗ് കിട്ടിയതായി അറിയിക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ സത്യസന്ധതക്ക് 10000 രൂപ പാരിതോഷികം നല്‍കുകയും ചെയ്തു അവര്‍.

English summary

man who is known for his honesty

this is a real life story of a man who is known for his honesty and was awarded with rs 10,000.
Story first published: Tuesday, August 21, 2018, 15:00 [IST]
X
Desktop Bottom Promotion