ഓരോ ദിവസത്തെയും ഭാഗ്യനിറങ്ങൾ

Subscribe to Boldsky

ഹിന്ദു ഐതീഹ്യപ്രകാരം ഓരോ ദിവസത്തെയും സംബന്ധിക്കുന്ന ഓരോ നിറങ്ങൾ ഉണ്ട്.ഈ നിറങ്ങൾ അണിഞ്ഞാൽ അഭിവൃദ്ധി ഉണ്ടാകും.ഓരോ ദിവസത്തെയും സൂചിപ്പിക്കുന്ന നിറങ്ങൾ ഏതെല്ലാമെന്ന് നോക്കാം

clr

തിങ്കളാഴ്ചയുടെ ഭാഗ്യനിറം

ഒരു ആഴ്ചയിലെ ആദ്യ ദിനമായ തിങ്കൾ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു.സന്തോഷം,ബഹുമാനം,ശക്തി,ഉറക്കം,മാതാവ്,ധനം,വെള്ളം ഇവയെല്ലാം ചന്ദ്രൻ അഭിമുഖീകരിക്കുന്നു.ചന്ദ്രന്റെ നിറമായ വെള്ളയാണ് തിങ്കളാഴ്ചയുടെ നിറം.വെള്ള,ഇളം നീല,സിൽവർ എന്നീ നിറങ്ങൾ കൂടുതൽ പ്രയോജനം ഈ ദിവസം നൽകും.

clr

ചൊവ്വാഴ്‌ചയുടെ ഭാഗ്യനിറം

ചൊവ്വ ഗ്രഹത്തെയാണ് ഈ ദിവസം അഭിമുഖീകരിക്കുന്നത്.അധികാരം,ധൈര്യം,മത്സരം,വസ്തുവകകൾ,ഇളയ സഹോദരൻ എന്നിവയെയെല്ലാം ഇത് സൂചിപ്പിക്കുന്നു.ചുവപ്പും ഓറഞ്ചും നിറമാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്നത്.ചുവപ്പും ഓറഞ്ചും നിറമുള്ള ഷേഡ് ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്നേ ദിവസം നല്ലതാണ്.

clr

ബുധനാഴ്ചയുടെ ഭാഗ്യനിറം

മെർക്കുറി എന്ന ഗ്രഹമാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്നത്.ഒരാളുടെ ബുദ്ധി,പ്രായോഗിക ജ്ഞാനം ,ബിസിനസ് കാര്യങ്ങൾ,ജോലി സംബന്ധമായവ,അങ്കിൾ/ അമ്മാവൻ എന്നിവയെ ഇത് നിയന്ത്രിക്കുന്നു.പച്ച നിറമുള്ള / ഷേഡുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.

clr

വ്യാഴാഴ്‌ചയുടെ ഭാഗ്യനിറം

ജൂപീറ്റർ എന്ന ഗ്രഹമാണ് ഈ ദിവസത്തെ പ്രതിനിധീകരിക്കുന്നത്.ബുദ്ധി,ജ്ഞാനം,തത്വ ചിന്ത,ധനം എന്നിവയെല്ലാം ഇത് നിയന്ത്രിക്കുന്നു.നിങ്ങളും നിങ്ങളുടെ മൂത്ത സഹോദരനും തമ്മിലുള്ള ബന്ധം ഇത് സൂചിപ്പിക്കുന്നു.മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ധരിക്കുന്നത് ഈ ദിവസം സന്തോഷവും അനുഗ്രഹവും നൽകും

clr

വെള്ളിയാഴ്ച്ചയുടെ ഭാഗ്യനിറം

വീനസ് ആണ് വെള്ളിയാഴ്ച ഭരിക്കുന്ന ഗ്രഹം.ഭർത്താവ്/ ഭാര്യ ,വിവാഹം,ലൈംഗിക ജീവിതം,പ്രണയം,സംഗീതം,വീട് അലങ്കാരം,സമ്പത്തു,അഭിവൃദ്ധി,ആഡംബരം,ഇവയെല്ലാം ഇത് നിയന്ത്രിക്കുന്നു.പിങ്കും വെള്ളയുമാണ് ഈ ദിവസത്തിന് യോജിച്ച നിറങ്ങൾ.ഈ നിറത്തിലുള്ള വസ്തുക്കൾ ധരിക്കുന്നതിലൂടെ സൗന്ദര്യവും ബുദ്ധിയും നേടാനാകും.

clr
ശനിയുടെ ഭാഗ്യനിറം

ശനി ഗ്രഹമാണ് ഇന്ന് ഭരിക്കുന്നത്.വയസ്സ്,രോഗം,കടം,അത്യാഗ്രഹം,കോപം,ആർത്തി,വേദന എന്നിവയെല്ലാം ശനി നിയന്ത്രിക്കുന്നു.കൂടാതെ വിദേശ ഭാഷ, കാർഷിക ബിസിനസ്, സാങ്കേതിക പഠനങ്ങൾ എന്നിവയെയും ശനി നിയന്ത്രിക്കുന്നു.നിങ്ങൾക്ക് മോശം ശനിയെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.അതിനാൽ കറുപ്പോ,നാവിക നീലയോ ഉള്ള നിറങ്ങൾ ധരിക്കുന്നത് ഉത്തമം ആണ്

clr

ഞായറാഴ്ചയുടെ ഭാഗ്യനിറം

ഒരു ആഴ്ചയുടെ അവസാന ദിനമായ ഞായർ ഭരിക്കുന്നത് സൂര്യനാണ്.സൂര്യൻ ആത്മാവിന്റെ ദേവനാണ്.കൂടാതെ അഹം, മഹത്വം, ആരോഗ്യം, ബഹുമാനം, ധീരത എന്നിവയെയും ഇത് നിയന്ത്രിക്കുന്നു.നിങ്ങളും നിങ്ങളുടെ പിതാവും തമ്മിലുള്ള ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.മഞ്ഞ,ചുവപ്പ്,ഓറഞ്ചു തുടങ്ങിയ നിറങ്ങൾ ഈ ദിവസം നല്ലതാണ്.സൂര്യന്റെ അനുഗ്രഹത്തിനായി ഈ ഷേഡിലുള്ള വസ്തുക്കൾ ധരിക്കുക

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: insync life ജീവിതം
  English summary

  Lucky Color Of the Day

  Colours have become such an integral part of our lives that we can’t even imagine our life in monochrome. Even the planets of our solar system are affected by the colors. And each of these planets is named after Hindu God.
  Story first published: Friday, April 20, 2018, 12:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more