കുടുംബം നോക്കാന്‍ 12വയസ്സുകാരി ചെയ്യുന്നത്

Posted By:
Subscribe to Boldsky

കുടുംബം എന്ന് പറയുന്നതിന് തന്നെയായിരിക്കും നമ്മളെല്ലാവരും പ്രാധാന്യം നല്‍കുക. കുടുംബത്തിലെ ഓരോ അംഗത്തിനോടും ഉള്ള സ്‌നേഹവും കരുതലും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും അനിയനും അടങ്ങിയ കുടുംബത്തിന്റെ ചുമതല മുഴുവന്‍ തലയിലെടുത്ത് വെക്കേണ്ടി വന്ന ഒരു പന്ത്രണ്ട് വയസ്സുകാരിയുടെ അവസ്ഥ ആലോചിച്ച് നോക്കൂ. പന്ത്രണ്ട് വയസ്സ് എന്നത് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസത്തിന് വേണ്ടി മാത്രമുള്ളതാണ്. ആ പ്രായത്തില്‍ കുടുംബം നോക്കുന്നതിനായി ഗൗരി എന്ന പന്ത്രണ്ട് വയസ്സുകാരി പെടുന്ന കഷ്ടപ്പാട് ചില്ലറയല്ല.

ആദ്യരാത്രിയിലെ ബലാല്‍സംഗം അവളുടെ ജീവിതം മാറ്റി

വെറും പന്ത്രണ്ട് വയസ്സ് എന്നത് ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്‌നങ്ങള്‍ കൂട്ടിവെക്കുന്ന പ്രായമാണ്. നല്ല ഉടുപ്പുകള്‍, മിഠായികള്‍, കൂട്ടുകാര്‍, വിദ്യാഭ്യാസം എന്നിവയെല്ലാമായിരിക്കും അവളുട സ്വപ്നം. എന്നാല്‍ അച്ഛന്‍ കിടപ്പിലായതോടെ വീട്ടില്‍ വരുമാനം നിലക്കുകയും ഗൗരി ജോലിക്ക് പോവാന്‍ നിര്‍ബന്ധിതയാവുകയും ആയിരുന്നു.

അച്ഛന്റെ തകര്‍ച്ച

അച്ഛന്റെ തകര്‍ച്ച

ജീവിതത്തില്‍ അച്ഛന്‍ തളര്‍ന്ന് വീണതാണ് ആ കുടുംബത്തെ തകര്‍ത്തത്. വീട്ടിലെ നെടും തൂണായിരുന്ന അച്ഛന് സംഭവിച്ച അപകടം ആ വീട്ടിലെ അവസ്ഥയെ താളം തെറ്റിച്ചു. മാത്രമല്ല അത് അവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കൊണ്ട് ചെന്നെത്തിച്ചു.

അമ്മയുടെ ജോലി

അമ്മയുടെ ജോലി

എന്നാല്‍ അച്ഛന്‍ തളര്‍ന്ന് കിടപ്പിലായതോടെ അമ്മ ജോലിക്ക് പോവാന്‍ തീരുമാനിച്ചു. ഇഷ്ടികക്കളത്തില്‍ ഇഷ്ടിക പൊടിക്കുന്ന ജോലിയായിരുന്നു അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ അവിടേയും വിധി അവരെ പ്രശ്‌നത്തിലാക്കി. ആസ്തമയെന്ന പ്രശ്‌നം അവിടെ വില്ലനായി. അമ്മക്ക് ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയായി.

 ഏഴാം ക്ലാസ്സില്‍ പഠനം നിലച്ചു

ഏഴാം ക്ലാസ്സില്‍ പഠനം നിലച്ചു

അനിയനും ഗൗരിയും സ്‌കൂളില്‍ പോയിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. അമ്മയും ജോലിക്ക് പോവാതായതോടു കൂടി കുടുംബം മൊത്തത്തില്‍ പട്ടിണിയിലായി. മാത്രമല്ല കുടുംബത്തിന്റെ താളം തെറ്റി.

ദാരിദ്ര്യത്തിനു മുന്നില്‍

ദാരിദ്ര്യത്തിനു മുന്നില്‍

എന്നാല്‍ ദാരിദ്ര്യത്തിനു മുന്നില്‍ മറ്റൊരു വഴിയും ഗൗരിക്കുണ്ടായിരുന്നില്ല. അങ്ങനെ ഏഴാം ക്ലാസ്സില്‍ വെച്ച് പഠനമുപേക്ഷിച്ച് അവള്‍ അമ്മ ജോലി ചെയ്തിരുന്ന ഇഷ്ടികക്കളത്തിലേക്ക് എത്തി. ഇഷ്ടികക്കളത്തിലെ ജോലിയേക്കാള്‍ അവളെ തളര്‍ത്തിയത് വീട്ടിലെ കഷ്ടപ്പാടായിരുന്നു.

അച്ഛന്റെ മരണം

അച്ഛന്റെ മരണം

ഇതിനിടയിലാണ് അച്ഛന്റെ മരണം. തളര്‍ന്ന് കിടക്കുകയായിരുന്ന അച്ഛന്റെ മരണം അവരുടെ കുടുംബത്തെ ആകെ തളര്‍ത്തി. ഇതിനു ശേഷം മാനസികമായി അമ്മക്കുണ്ടായ പ്രശ്‌നങ്ങളും വളരെയധികം ദുരിതം ആ കുടുംബത്തിന് മേല്‍ വിതച്ചു.

ദിവസക്കൂലി

ദിവസക്കൂലി

ഇഷ്ടിക പൊട്ടിക്കുന്നതിനനുസരിച്ചാണ് കൂലി നിശ്ചയിച്ചിരുന്നത്. ഗൗരി കുട്ടിയായതു കൊണ്ട് തന്നെ ആ കുഞ്ഞിന് നല്‍കിയിരുന്ന കൂലി വളരെ തുച്ഛമായതായിരുന്നു. ദിവസവും മുപ്പത് ഇഷ്ടികയെങ്കിലും ചുരുങ്ങിയത് പൊട്ടിച്ചാല്‍ മാത്രമേ അവള്‍ക്ക് മുപ്പത് രൂപയെങ്കിലും ലഭിച്ചിരുന്നുള്ളൂ.

അനുജന്റെ വിദ്യാഭ്യാസം

അനുജന്റെ വിദ്യാഭ്യാസം

അനുജന്റെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും വീട്ടിലെ ചിലവിനുമായി രാപകലില്ലാതെ കഷ്ടപ്പെടുകയാണ് ഗൗരി. മാത്രമല്ല അനുജനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഈ കുഞ്ഞ് സഹോദരിക്ക് വാനോളമാണ്. ഇത്തരത്തില്‍ നിരവധി ഗൗരിമാര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്. ആഢംബരങ്ങള്‍ക്കിടയില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ ഇതൊരിക്കലും ആരും കാണുന്നില്ലെന്ന് മാത്രം.

English summary

little girl break bricks to run her family

Little girl breaks bricks to help her family and to help her brother's education, read on
Story first published: Tuesday, February 20, 2018, 14:50 [IST]