For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ഡൈ ചെയ്യുന്നവര്‍ സൂക്ഷിക്കുക,ജീവനുള്ള ഉദാഹരണം

|

പ്രായം ആദ്യം പിടികൂടുന്നത് പലപ്പോഴും നമ്മുടെ മുടിയെ തന്നെയാണ്. പ്രായമാവുന്നു എന്ന് നിങ്ങളെ കാണിക്കുന്ന ഒന്നാണ് മുടി നരക്കുന്നത്. അതിനെ മറികടക്കുന്നതിന് ഡൈ ഉപയോഗിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ കൊടുത്താലും കുഴുപ്പമില്ല എന്നതാണ് ഈ യുവതിയുടെ അനുഭവം നിങ്ങളോട് പറയുന്നത്. കാരണം ഒരു ഹെയര്‍ ഡൈ ഉപയോഗിച്ച് അത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഇവര്‍ക്കുണ്ടാക്കി കൊടുത്തത്.

Most read: തള്ളവിരല്‍ നോക്കിയാലറിയാം നിങ്ങളുടെ വിധി

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍ നമ്മളില്‍ പലരും തയ്യാറാവുന്നു. എന്നാല്‍ പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിച്ചു എന്ന അവസ്ഥയില്‍ എത്താതിരിക്കാന്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. കാരണം പലപ്പോഴും നമ്മള്‍ എത്ര വലിയ ബ്രാന്‍ഡ് നോക്കിയാണ് വാങ്ങിച്ചതെങ്കിലും ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു പരിശോധന നടത്തിയില്ലെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും. നോക്കാം ഇത്തരത്തില്‍ പറ്റിയ ഒരു അനുഭവം.

ഹെയര്‍ഡൈയുടെ അലര്‍ജി

ഹെയര്‍ഡൈയുടെ അലര്‍ജി

പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ പുതിയതായി പരീക്ഷിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുവില്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത് അറിഞ്ഞ് വേണം നമ്മുടെ ശരീരത്തില്‍ എല്ലാം പരീക്ഷിക്കുന്നതിന്. ഹെയര്‍ ഡൈ ഉണ്ടാക്കിയ അലര്‍ജി മുഖത്തിന്റേയും തലയുടേയും ആകൃതി വരെ മാറ്റി മറിച്ചിരിക്കുകയാണ്.

All image source : Youtube

മുന്‍പും അലര്‍ജി

മുന്‍പും അലര്‍ജി

എസ്റ്റെല്ല എന്നാണ് ഇവരുടെ പേര്. അവസാനമായി മുടി കളര്‍ ചെയ്തപ്പോള്‍ ഇവര്‍ക്ക് അലര്‍ജി ഉണ്ടായിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ ഈ പ്രാവശ്യവും ഇവര്‍ മുടി കളര്‍ ചെയ്യുകയായിരുന്നു. പക്ഷേ ഒരു പരീക്ഷണം നടത്തിയതിനു ശേഷം മാത്രമാവാം ഉപയോഗിക്കുന്നത് എന്ന തീരുമാനവും ഇവര്‍ക്കുണ്ടായിരുന്നു.

 ചെയ്ത തെറ്റ് ഇതാണ്

ചെയ്ത തെറ്റ് ഇതാണ്

എന്നാല്‍ സ്വയം പരീക്ഷിക്കാന്‍ തന്നെയാണ് ഇവര്‍ മുതിര്‍ന്നത്. അതിനായി ഹെയര്‍ ഡൈ പുരട്ടി നാല്‍പ്പത്തി എട്ട് മണിക്കൂര്‍ ഇരിക്കുന്നതിനാണ് ഹെയര്‍ ഡൈയുടെ കവറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അരമണിക്കൂറോളം ഇത് പുരട്ടി ഇവര്‍ ഇരിക്കുകയായിരുന്നു. പിന്നീട് സംഭവിച്ചത് ഇതാണ്.

 പെട്ടെന്നുണ്ടായ മാറ്റം

പെട്ടെന്നുണ്ടായ മാറ്റം

എന്നാല്‍ ഹെയര്‍ ഡൈ പുരട്ടി ഉടനേ തന്നെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഇവര്‍ അനുഭവിക്കാന്‍ തുടങ്ങി. തലയോട്ടി ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിന് തുടങ്ങി. മാത്രമല്ല തല വലുതാവുന്നത് പോലെ ഇവര്‍ക്ക് തോന്നാന്‍ തുടങ്ങി. PPD എന്ന കെമിക്കല്‍ ആണ് ഇവര്‍ക്ക് അലര്‍ജിയുണ്ടാക്കിയത്. എന്നാല്‍ പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഇത് ഉപയോഗിക്കുന്നുണ്ട്.

Most read: സാത്താന്‍സേവക്ക്‌ കാമുകിയുടെ തലച്ചോര്‍ ഭക്ഷിച്ചു

സ്വന്തം അനുഭവം

സ്വന്തം അനുഭവം

എന്നാല്‍ ഹെയര്‍ ഡൈ പുരട്ടിയ ഇവര്‍ക്ക് അതുണ്ടാക്കിയ അലര്‍ജി വളരെ കൂടുതലായിരുന്നു. അതിന്റെ പ്രതിസന്ധി അടുത്ത ദിവസവും ഇവര്‍ അനുഭവിക്കേണ്ടതായി വന്നു. സമയം കഴിയുന്തോറും ഇവരുടെ നില വഷളായികൊണ്ടിരുന്നു. മാത്രമല്ല ഒന്നും ചെയ്യാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

തല വലുതായിക്കൊണ്ടിരുന്നു

തല വലുതായിക്കൊണ്ടിരുന്നു

എന്നാല്‍ ഇവരുടെ തല ഓരോ നിമിഷം കഴിയുന്തോറും വലുതായിക്കൊണ്ടിരുന്നു. അടുത്ത ദിവസം ആയപ്പോഴേക്ക് ഇത് 63 സെന്റി മീറ്റര്‍ ആയി. സാധാരണ ഒരാളുടെ തലയുടെ വലിപ്പം എന്ന് പറയുന്നത് 56 സെന്റി മീറ്റര്‍ ആണ്. ഇതില്‍ നിന്നാണ് 63 സെന്റി മീറ്റര്‍ ആയി തല വലുതാവാന്‍ തുടങ്ങിയത്. പിന്നീട് സംഭവിച്ചത് അതിശയിപ്പിക്കും.

ഡോക്ടറെ കാണാന്‍

ഡോക്ടറെ കാണാന്‍

വളരെയധികം പരിഭ്രമിച്ച എസ്‌തെല്ല ഡോക്ടറെ കാണുന്നതിന് വേണ്ടി ഓടുകയായിരുന്നു. അഡ്രിനാലിന്‍ ഇന്‍ജക്ഷന്‍ നല്‍കി ഒരു ദിവസം ആശുപത്രിയില്‍ ചിലവഴിച്ചു. പൂര്‍ണമായും ഭേദമായ ശേഷമാണ് ആശുപത്രി വിട്ടത്. എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാണ്. കാരണം ജീവിതത്തില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ശ്രദ്ധിക്കാതെ ഉപയോഗിക്കുന്നവര്‍ക്കുള്ള നല്ലൊരാ പാഠമാണ് ഇത്.

English summary

Lady’s Head Expands After Using Hair Dye

All that she wanted to do was colour her hair, but Estelle had no patience to check for the reaction of the product and instead used it to be only left with the swollen head! Check out her story.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more