ഒരു ഗ്ലാസ്സ് വെള്ളവും കല്ലുപ്പും,നെഗറ്റീവ് എനര്‍ജി

Posted By:
Subscribe to Boldsky

നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഏത് കാര്യത്തിനും തടസ്സവും വീട്ടുകാര്‍ തമ്മില്‍ പ്രശ്‌നങ്ങളും രോഗങ്ങളും വഴക്കും ബുദ്ധിമുട്ടും എല്ലാം നെഗറ്റീവ് എനര്‍ജിയുടെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും ഇതിനെ തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി തിരിച്ചറിയുന്നതിനും അതിനെ ഒഴിവാക്കുന്നതിനുമാണ് നമ്മള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം വിശ്വാസം അത്യാവശ്യമായി വേണ്ട ഒന്നാണ്.

പെണ്ണിന്റെ ഈ സ്വഭാവം അറിഞ്ഞാല്‍ കെട്ടരുത്; വേദം

എന്നാല്‍ പലപ്പോഴും പലര്‍ക്കും തിരിച്ചറിയാനാവാത്ത ഒന്നാണ് നെഗറ്റീവ് എനര്‍ജി നിങ്ങള്‍ക്ക് ചുറ്റും ഉണ്ടോ എന്നത്. അതിനെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിനായി ചില കാര്യങ്ങള്‍ ചെയ്യാം. ഇതിലൂടെ നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറക്കാവുന്നതാണ്. നെഗറ്റീവ് എനര്‍ജിയെന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കി അത് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തടസ്സങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

വീട്ടിലെ നെഗറ്റീവ് എനര്‍ജി

വീട്ടിലെ നെഗറ്റീവ് എനര്‍ജി

പല കാരണങ്ങള്‍ കൊണ്ടും വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാവാം. വീടിന്റെ വാസ്തു ശരിയല്ലെങ്കില്‍ ഇത്തരത്തില്‍ നെഗറ്റീവ് എനര്‍ജി നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഏത് പ്രതിസന്ധിയേയും തരണം ചെയ്യാനാവാതെ കഷ്ടപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.

 നെഗറ്റീവ് ചിന്തകള്‍

നെഗറ്റീവ് ചിന്തകള്‍

ഏത് കാര്യത്തിനും നെഗറ്റീവ് ചിന്തകള്‍ മാത്രമേ വരുകയുള്ളൂ. സ്വന്തം കാര്യങ്ങളില്‍ പോലും പോസിറ്റീവ് ചിന്തകള്‍ ഉണ്ടാവുന്നില്ല. മാത്രമല്ല ഇത് നെഗറ്റീവ് ചിന്തകളെ ജീവിതത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം നമുക്ക് ചുറ്റും കൂടിയിരിക്കുന്ന നെഗറ്റീവ് എനര്‍ജിയുടെ ഫലമായാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പോസിറ്റീവിറ്റി ഇല്ലാതിരിക്കുക

പോസിറ്റീവിറ്റി ഇല്ലാതിരിക്കുക

ഒരു കാര്യത്തിലും പോസിറ്റീവിറ്റി ഇല്ലാതിരിക്കുകയാണ് മറ്റൊന്ന്. ഇത് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. മുതിര്‍ന്നവരോട് ബഹുമാനപൂര്‍വ്വമല്ലാതെ പെരുമാറുക, മറ്റുള്ളവരുടെ വിഷമങ്ങള്‍ നോക്കി പെരുമാറാന്‍ കഴിയാതിരിക്കുക. എന്നിവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം നമുക്ക് ചുറ്റും വരുന്നു എന്നതിന്റെ സൂചനയാണ്.

നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാം

നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാം

എങ്ങനെയെങ്കിലും വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ തന്നെ നമുക്ക് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാം. നെഗറ്റീവ് എനര്‍ജി നിങ്ങള്‍ക്ക് ചുറ്റും ഉള്ളപ്പോള്‍ പോസിറ്റീവ് എനര്‍ജിക്ക് അതിനെ ഭേദിക്കാന്‍ സാധിക്കുകയില്ല.

വെള്ളവും ഉപ്പും

വെള്ളവും ഉപ്പും

രണ്ട് കല്ലുപ്പ്, അല്‍പം വെള്ളം, വൈറ്റ് വിനാഗിരി എന്നിവ ഉപയോഗിച്ച് നമുക്ക് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാവുന്നതാണ്. ഒരു ഗ്ലാസ്സില്‍ വെള്ളം എടുത്ത് അതിലേക്ക് വിനാഗിരി ചേര്‍ക്കണം. ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് വെക്കുക.

കണ്‍വെട്ടത്ത് നിന്ന് മാറ്റി വെക്കുക

കണ്‍വെട്ടത്ത് നിന്ന് മാറ്റി വെക്കുക

നിങ്ങളുടെ കണ്‍വെട്ടത്ത് നിന്ന് ഈ ഗ്ലാസ്സ് മാറ്റി നിങ്ങള്‍ ഏറ്റവും കൂടുതല്‍ പെരുമാറുന്ന സ്ഥലത്ത് ഇത് വെക്കണം. 24 മണിക്കൂര്‍ കഴിഞ്ഞ് ഈ വെള്ളം നോക്കണം. വെള്ളം തെളിഞ്ഞ് തന്നെയാണ് ഇരിക്കുന്നതെങ്കില്‍ നെഗറ്റീവ് എനര്‍ജി ഇല്ല, എന്നാല്‍ വെള്ളത്തില്‍ കുമിളകള്‍ പാറി വെള്ളത്തിന്റെ നിറം മാറിയാണ് കിടക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ചുറ്റും നെഗറ്റീവ് എനര്‍ജിയുണ്ട് എന്നതിന്റെ സൂചനയാണ്.

വിശ്വാസത്തിന്റെ പുറത്ത്

വിശ്വാസത്തിന്റെ പുറത്ത്

എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്നത് പലരും ചോദ്യം ചെയ്യുന്ന ഒന്നാണ്. എങ്കിലും പലയിടങ്ങളിലും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നവര്‍ ചില്ലറയല്ല.

English summary

How to detect and remove negative energy at home

There are many techniques to detect negative energies in your home. Today we are going to show you one simple method
Story first published: Monday, April 2, 2018, 16:30 [IST]