പേരില്‍ ഈ അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്നോ?

Posted By:
Subscribe to Boldsky

ഒരാളുടെ പേരും അയാളുടെ സ്വഭാവവും തമ്മില്‍ വളരെയധികം ബന്ധമുണ്ടെന്നാണ് പറയുന്നത്. പേരിന്റെ അക്ഷരങ്ങള്‍ ആവര്‍ത്തിച്ച് വന്നാല്‍ അത് ഏതൊക്കെ രീതിയില്‍ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കും എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ പോലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പേരുകളിലെ അക്ഷരങ്ങള്‍ ആവര്‍ത്തിച്ച് വരുമ്പോള്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പേരിലെ അക്ഷരങ്ങളിലും ഭാഗ്യ-നിര്‍ഭാഗ്യമോ?

പേരില്‍ ഇനി പറയുന്ന അക്ഷരങ്ങള്‍ ആവര്‍ത്തിച്ച് വന്നാല്‍ അത് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം. ചിലര്‍ക്ക് ഇത്തരത്തില്‍ ജീവിതത്തില്‍ പേരുകള്‍ കൊണ്ട് പല ഭാഗ്യങ്ങളും ഉണ്ടാവുന്നു. ഇത് പല തരത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. എങ്ങനെയെന്ന് നോക്കാം. പേരില്‍ അക്ഷരങ്ങള്‍ ആവര്‍ത്തിച്ച് വരുന്നുണ്ടെങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കാം.

 D M T

D M T

DMT എന്നീ അക്ഷരങ്ങള്‍ പേരില്‍ ആവര്‍ത്തിച്ചു വരുന്നവര്‍ക്ക് പല വിധത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇവര്‍ കഠിനാധ്വാനികളായിരിക്കും. മാത്രമല്ല ബിസിനസ് സംരംഭങ്ങളില്‍ സ്വന്തം പ്രയത്‌നം കൊണ്ടു വിജയിക്കാന്‍ ഉള്ള കഴിവ് ഇവര്‍ക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പേരിലെ ഈ അക്ഷരങ്ങള്‍ കൊണ്ട് വരുത്താന്‍ കഴിയുന്നു.

P, F

P, F

P Fഎന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകളെങ്കില്‍ ഇവര്‍ ആര്‍ദ്ര മനസ്സിനുടമകാളിയിരിക്കും. ഏത് പ്രതിസന്ധിയിലുംതളരാതെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല ജീവിത വിജയം എപ്പോഴും ഇവരുടെ കൈപ്പിടിയില്‍ ആയിരിക്കും. ഏത് കാര്യവും കൃത്യമായ സമയത്തു തന്നെ ചെയ്യാന്‍ ഇവര്‍ ശ്രമിക്കും.

C,G, S,L

C,G, S,L

CGSL എന്നീ അക്ഷരങ്ങള്‍ പേരില്‍ ആവര്‍ത്തിച്ച് വരുന്നുണ്ടെങ്കില്‍ ഇവര്‍ക്ക് ബുദ്ധിസാമര്‍ത്ഥ്യം വളരെ കൂടുതലായിരിക്കും. മാത്രമല്ല മറ്റുള്ളവരോട് എത്തരത്തില്‍ പെരുമാറണമെന്ന് ഇവര്‍ക്ക് അറിയാന്‍ കഴിയും മാത്രമല്ല ഏത് പ്രതിസന്ധിയേയും തളരാതെ നേരിടാന്‍ ഇവര്‍ക്ക് കഴിയുന്നു. സംഗീതത്തോട് പ്രത്യേക താല്‍പ്പര്യം ഇവര്‍ക്കുണ്ടാവും.

 U,V,W

U,V,W

UVW എന്നീ ആക്ഷരങ്ങളില്‍ പേര് തുടങ്ങുന്നവരും ഈ അക്ഷരങ്ങള്‍ പേരില്‍ ആവര്‍ത്തിച്ച് വരുന്നവരുംവിനയമുള്ളവരും ദയയുള്ളവരുമായിരിയ്ക്കും. ഏത് ഉത്തരവാദിത്വും ഏറ്റെടുക്കാന്‍ ഇവര്‍ മുന്‍പില്‍ ആയിരിക്കും. എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഉപേക്ഷ കരുതാത്തവരുമായിരിയ്ക്കും. കുടുംബത്തിനായിരിക്കും ഏത് കാര്യത്തിനും പ്രാധാന്യം നല്‍കുന്നതും.

 E,N,H,X

E,N,H,X

ENHX എന്നീ അക്ഷരങ്ങള്‍ പേരിലുള്ളവരും ആവര്‍ത്തിച്ച് വരുന്നവരും സാമ്പത്തികമായി പല വിധത്തില്‍ മുന്നില്‍ നില്‍ക്കുന്നവരായിരിക്കും. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

 A,I,J,Y,Q

A,I,J,Y,Q

AIJYQ എന്നീ അക്ഷരങ്ങള്‍ പേരിലുണ്ടെങ്കില്‍ ഇവര്‍ അത്യാഗ്രഹികള്‍ ആയിരിക്കും. എന്നാല്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍. സ്വന്തം കാര്യം നോക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും മടിയില്ലാത്തവരായിരിക്കും അവര്‍.

B, R,K

B, R,K

BRK എന്നീ അക്ഷരങ്ങള്‍ പേരില്‍ ആവര്‍ത്തിച്ച് വരുന്നവര്‍ ആണെങ്കില്‍ അവര്‍ അല്‍പം സെന്‍സിറ്റീവ് ആയിട്ടുള്ളവരായിരിക്കും. സ്വാര്‍ത്ഥത പലപ്പോഴും ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ പെട്ടെന്നു വികാരങ്ങള്‍ക്കടിമപ്പെടുന്നവരാണ്. അരക്ഷിതാവസ്ഥ പലപ്പോഴും ഇവരെ ബാധിക്കുന്നു.

 O,Z

O,Z

OZ എന്നീ അക്ഷരങ്ങള്‍ പേരില്‍ ആവര്‍ത്തിച്ച് വരുകയാണെങ്കില്‍ ഇത്തരക്കാര്‍ ആത്മീയപരമായ കാര്യങ്ങളില്‍ വളരെ താല്‍പ്പര്യമുള്ളവരായിരിക്കും. മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നവരായിരിക്കും.

English summary

How Alphabets In Your Name Can Influence Your Life

Have you heard about how alphabets in your name can influence your life? Find out how.