മാതാപിതാക്കള്‍ അവളെയൊരു വേശ്യയാക്കി

Posted By:
Subscribe to Boldsky

ഏതൊരു മാതാപിതാക്കളുടേയും സ്വത്തായിരിക്കും മക്കള്‍. മക്കള്‍ക്ക് വേണ്ടിയാണ് പലരും ജീവിക്കുന്നത് തന്നെ. ആണായാലും പെണ്ണായാലും ആയുസ്സ് നല്‍കി കൂടെ വേണമെന്ന് തന്നെയാണ് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്. എന്നാല്‍ മീര എന്ന 22 വയസ്സുകാരിയുടെ ജീവിതം അങ്ങനെയല്ല. ജീവിതത്തില്‍ എന്തൊക്കെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അവളനുഭവിച്ചെന്ന് തന്നെ പറയാന്‍ പറ്റാത്ത വിധത്തിലാണ് കാര്യങ്ങള്‍.

ആദ്യരാത്രിയിലെ ബലാല്‍സംഗം അവളുടെ ജീവിതം മാറ്റി

സ്വന്തം അച്ഛനും അമ്മയുമാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് വളരെ ദു:ഖത്തോടെ അവള്‍ പറയുന്നു. ആണ്‍കുഞ്ഞിന് പകരം പെണ്‍കുഞ്ഞായി ജനിച്ച് പോയതാണ് തന്റെ ജീവിതം ഇങ്ങനെയാവാന്‍ കാരണം. ജീവിതം വഴിമുട്ടുക്കുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ മീര തന്റെ ചെറുപ്രായത്തില്‍ തന്നെ അനുഭവിച്ച് കഴിഞ്ഞു. ഇന്നും മാതാപിതാക്കള്‍ പല കാരണങ്ങള്‍ കൊണ്ടും അവളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ നല്ലതൊന്നും പ്രതീക്ഷിക്കാതെ ജീവിക്കുകയാണ് മീര ഇന്ന്. അവളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് നോക്കാം.

ജനിച്ചപ്പോള്‍ തന്നെ പ്രശ്‌നം

ജനിച്ചപ്പോള്‍ തന്നെ പ്രശ്‌നം

ആണ്‍കുട്ടിയെ ആഗ്രഹിച്ചിരുന്ന അച്ഛനമ്മമാരുടെ ഇടയിലേക്കാണ് ദൈവം മീരയെ അയച്ചത്. ഇത് ആ അച്ഛനമ്മമാര്‍ക്ക് മീരയോടുള്ള വെറുപ്പിന് തുടക്കമായി. മീര വളരുന്തോറും അച്ഛനമ്മമാര്‍ക്ക് മീരയോടുള്ള വെറുപ്പിനും ആക്കം കൂടി വന്നു.

അച്ഛന്റെ പെരുമാറ്റം

അച്ഛന്റെ പെരുമാറ്റം

മീര വളരുന്നതോടെ അച്ഛന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. എന്നാല്‍ അത് മനസ്സിലാക്കാനുള്ള പക്വത കുഞ്ഞ് മീരക്കുണ്ടായിരുന്നില്ല. അമ്മയോട് പെരുമാറുന്ന രീതിയില്‍ തന്നെയാണ് അച്ഛന്‍ തന്നോടും പെരുമാറുന്നതെന്നും അത് സ്‌നേഹം കൊണ്ടാണെന്നുമാണ് മീര കരുതിയത്.

 അമ്മയുടെ ദേഹോപദ്രവം

അമ്മയുടെ ദേഹോപദ്രവം

ചെറിയ കാര്യങ്ങള്‍ക്ക് പോലും അമ്മ മീരയെ വളരെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. മാത്രമല്ല ഈ മര്‍ദ്ദനങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ മീരക്കുണ്ടാക്കിയിരുന്നു. എങ്കിലും ഇതൊന്നും കാര്യമാക്കാതെ മീര അവരോടൊപ്പം താമസിച്ചു.

അച്ഛന്റെ സമീപനം

അച്ഛന്റെ സമീപനം

കുറച്ച് കൂടി വളര്‍ന്നപ്പോഴാണ് അച്ഛന് തന്നോടുള്ള സമീപനത്തിന്റെ മാറ്റം മീര തിരിച്ചറിഞ്ഞത്. മോശം നോട്ടവും തലോടലുകളുമാണ് തനിക്ക് അച്ഛനില്‍ നിന്ന് ലഭിച്ചതെന്ന് അറിഞ്ഞ മീര തകര്‍ന്ന് പോയി. ഇത് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളിലേക്ക് അവളെ എത്തിച്ചു.

അമ്മയെ അറിയിച്ചു

അമ്മയെ അറിയിച്ചു

അച്ഛന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു അമ്മ മീരയോട് പറഞ്ഞത്. തകര്‍ന്നു പോയ മീര ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും ആരൊക്കെയോ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു.

ലണ്ടനിലേക്കുള്ള കുടിയേറ്റം

ലണ്ടനിലേക്കുള്ള കുടിയേറ്റം

അച്ഛന്റെ ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ക്ക് പിന്നീട് ലണ്ടനിലേക്ക് കുടിയേറേണ്ടതായി വരുന്നു. മീരയുടെ 14-ാം വയസ്സിലാണ് മീര കുടുംബത്തോടൊപ്പം ലണ്ടനിലേക്കുള്ള യാത്ര. പീന്നീട് അവളുടെ ജീവിതം ലണ്ടനിലായിരുന്നു.

ലണ്ടനിലെ ജീവിതം

ലണ്ടനിലെ ജീവിതം

ലണ്ടനിലെ ജീവിതം അവളുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാക്കി മാറ്റി. 14-ാം വയസ്സില്‍ തന്നെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറി. കുടുംബത്തിന് ഒരു സാമ്പത്തിക സഹായം എന്ന നിലക്കായിരുന്നു മീര ജോലിക്ക് കയറിയത്. മാത്രമല്ല സ്വന്തം വിദ്യാഭ്യാസത്തിന് വേണ്ടി പണം കണ്ടെത്തുക എന്നതും മീരയുടെ ഉത്തരവാദിത്വമായിരുന്നു.

കൂട്ടുകാരോടൊപ്പം

കൂട്ടുകാരോടൊപ്പം

വീട്ടിലെ അവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ എപ്പോഴും കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവളായിരുന്നു മീര. എന്നാല്‍ ഇത് പിന്നീട് അവളെ വലിയൊരു ചതിക്കുഴിയില്‍ കൊണ്ട് ചെന്ന് എത്തിക്കുകയും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ തന്നെ അവളെ മാനഭംഗം ചെയ്യുകയും ചെയ്തു.

അമ്മയറിഞ്ഞപ്പോള്‍

അമ്മയറിഞ്ഞപ്പോള്‍

ഇത്തരത്തില്‍ ഒരു സംഭവം തന്റെ ജീവിതത്തില്‍ സംഭവിച്ചു എന്ന് അവള്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ അവളെ പൊതിരെ തല്ലുകയും അസഭ്യം പറയുകയും ചെയ്തു. മീര അത്തരത്തില്‍ ഒരു പെണ്‍കുട്ടിയായതു കൊണ്ടാണ് ആണുങ്ങളെല്ലാം അവളോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്നതെന്നും ഓരോ ദിവസവും ഓരോ ആണുങ്ങളോടൊപ്പമാണ് മീര താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്വന്തം അനുഭവം

സ്വന്തം അനുഭവം

സ്വന്തം മാതാപിതാക്കളില്‍ നിന്ന് തന്നെ ഇത്തരത്തില്‍ ഒരു കാര്യം കേള്‍ക്കേണ്ടി വന്ന അവസ്ഥയില്‍ വീട് വിട്ട് ഇറങ്ങുകയും ചെയ്തു മീര. പഠനത്തില്‍ മിടുക്കിയായതു കൊണ്ടും കഷ്ടപ്പെട്ട് അവള്‍ പഠിച്ചു. ഇന്ന് ബിരുദാനന്തര ബിരുദത്തിന് ശേഷം ലണ്ടനില്‍ തന്നെ നല്ലൊരു കമ്പനിയില്‍ ജോലി ചെയ്യുകയാണ് മീര.

English summary

Her parents abused her since childhood

Her parents abused her since childhood and they still call her prostitute, read on.
Story first published: Monday, February 26, 2018, 17:16 [IST]