ഇപ്പോഴും അത്ഭുതമായി പാല്‍ കുടിക്കുന്ന ഗണേശ വിഗ്രഹം

Posted By: Archana V
Subscribe to Boldsky

1995 സെപ്‌റ്റംബര്‍ 21 നാണ്‌ ഗണേശ വിഗ്രഹം പാല്‍ കുടിക്കുന്നു എന്ന അമ്പരിപ്പിക്കുന്ന വാര്‍ത്ത ലോകത്താകമാനം കാട്ടുതീ പോലെ പടരുന്നത്‌. ഈ വാര്‍ത്ത കേട്ട എല്ലാവരും അന്ന്‌ തൊട്ടടുത്തള്ള ക്ഷേത്രങ്ങളില്‍ പോയി ഗണപതി വിഗ്രഹത്തിന്‌ പാല്‍ നല്‍കി. അതിന്‌ തൊട്ടു മുമ്പ്‌ വരെ ഇത്‌ വെറും അഭ്യൂഹം മാത്രം ആയിരിക്കും എന്നാണ്‌ പലരും കരുതിയിരുന്നത്‌.

വീടുകളിലും അമ്പലങ്ങളിലും ഇത്‌ ഒരുപോലെ സംഭവിച്ചു.അഭൂതപൂര്‍വമായ ഈ സംഭവത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാല്‍ വിശ്വാസികളും അവിശ്വാസികളും ഇത്‌ എന്താണന്ന്‌ അറിയാന്‍ ക്ഷേത്രങ്ങള്‍ക്ക്‌ മുമ്പിലുള്ള നീണ്ട നിരയില്‍ ഇടം പിടിച്ചിരുന്നു എന്നതാണ്‌.

ganesh

ഈ കാഴ്‌ച നേരില്‍ കണ്ട്‌ ഭയഭക്തിയോടെയാണ്‌ പലരും മടങ്ങിയത്‌

ദൈവം എന്ന്‌ പറയുന്ന എന്തോ ഒന്ന്‌ അവിടെ ഉണ്ട്‌ എന്ന ഒരു വിശ്വാസത്തില്‍ അമ്പരപ്പോടെയാണ്‌ പലരും ക്ഷേത്രങ്ങളില്‍ നിന്നും തിരികെ പോയത്‌.

ജോലി കഴിഞ്ഞ്‌ വീട്ടില്‍ മടങ്ങി എത്തിയവര്‍ ഈ അത്ഭുതം സംബന്ധിച്ച്‌ കൂടുതല്‍ അറിയാല്‍ ടെലിവിഷന്‌ മുന്നിലിരുന്നു. മാത്രമല്ല പലരും വീട്ടില്‍ ഇത്‌ പരീക്ഷിച്ച്‌ നോക്കാനും തുടങ്ങി. ക്ഷേത്രങ്ങളില്‍ സംഭവിച്ചത്‌ തന്നെ വീട്ടിലും ഉണ്ടായി. ഇതെ തുടര്‍ന്ന്‌ ലോകത്തുള്ള എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും ഗണേശ വിഗ്രഹത്തിന്‌ പാല്‍ നല്‍കാന്‍ തുടങ്ങി. ഗണേശഭഗവാന്‍ ഓരോ തുള്ളിയും അപ്രത്യക്ഷമാക്കിത

തുടക്കം എങ്ങനെ ?

ഇതെല്ലാം തുടങ്ങുന്നത്‌ സെപ്‌റ്റംബര്‍ 21 ന്‌ ആണെന്ന്‌ യുഎസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഹിന്ദുയിസം ടുഡെ മാഗസിനില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ . ന്യൂഡല്‍ഹിയിലുള്ള ഒരാള്‍ ഭഗവാന്‍ ഗണേശന്‍ പാലിന്‌ വേണ്ടി ദാഹിക്കുന്നതായി സ്വപ്‌നം കണ്ടു. അപ്പോള്‍ തന്നെ ഉണര്‍ന്ന്‌ എഴുന്നേറ്റ്‌ നേരം വെളുക്കുന്നതിന്‌ മുമ്പ്‌ അടുത്തുള്ള ക്ഷേത്രത്തില്‍ എത്തിയ അദ്ദേഹം ഗണേശ വിഗ്രഹത്തിന്‌ ഒരു സ്‌പൂണ്‍ പാല്‍ നല്‍കാന്‍ അനുവദിക്കണം എന്ന്‌ പൂജാരിയോട്‌ ആവശ്യപ്പെട്ടു. പാല്‍ നല്‍കിയപ്പോള്‍ ഇരുവരെയും അത്ഭുതപ്പെടുത്തി കൊണ്ട്‌ ഗണപതി വിഗ്രഹം അത്‌ കുടിച്ചു എന്നാണ്‌ അവര്‍ പറയുന്നത്‌.

ശ്രമിച്ചിരുന്നു

ആധുനീക ഹിന്ദു ചരിത്രത്തിലെ അഭൂതപൂര്‍വമായ സംഭവമാണ്‌ പിന്നീട്‌ നടന്നത്‌

ശാസ്‌ത്രജ്ഞര്‍ക്ക്‌ വിശ്വാസകരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല.

ഗണേശ വിഗ്രഹത്തിന്‌ നല്‍കുന്ന പാല്‍ അപ്രത്യക്ഷമാകുന്നത്‌ സംബന്ധിച്ച്‌ ശാസ്‌ത്രീയമായ വിശദീകരണം നല്‍കാല്‍ പലരും ശ്രമിച്ചിരുന്നു.പ്രതല മര്‍ദ്ദം , സൂഷ്‌മവാഹിനി പ്രവര്‍ത്തനം , വ്യത്യസ്‌തകണികകള്‍ക്ക്‌ ചേര്‍ന്നിരിക്കാനുള്ള പ്രവണത, സമാന കണികകള്‍ക്ക്‌്‌ ചേര്‍ന്നിരിക്കാനുള്ള പ്രവണത തുടങ്ങി ശാസ്‌ത്രീയമായ പല പ്രതിഭാസങ്ങളും ഇതിന്‌ പിന്നിലുണ്ടെന്ന്‌ വിശദീകരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, എന്തുകൊണ്ട്‌ മുമ്പ്‌ ഇത്‌ സംഭവിച്ചില്ല എന്നും 24 മണിക്കൂറിനുള്ളില്‍ ഇത്‌ അവസാനിക്കുന്നു എന്നും വിശദമാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. ശാസ്‌ത്രത്തിനും അപ്പുറമുള്ള മറ്റെന്തോ ഒന്നു കൂടി അറിയാന്‍ അവശേഷിക്കുന്നുണ്ട്‌ എന്ന്‌ അവര്‍ക്ക്‌ പിന്നീട്‌ മനസിലായി. വാസ്‌തവത്തില്‍ ഇത്‌ കഴിഞ്ഞ നൂറ്റാണ്ടിലെ അസാധാരണമായ പ്രതിഭാസംആയിരിക്കാം.

" ആധുനീക കാലത്തെ തെളിയിക്കപ്പെട്ട അസാധാരണ പ്രതിഭാസം, ആധുനിക ഹിന്ദു ചരിത്രത്തിലെ അഭൂതപൂര്‍വമായ സംഭവം" എന്നാണ്‌ ആളുകള്‍ ഇപ്പോള്‍ ഇതിനെ പറയുന്നത്‌.

ശ്രമിച്ചിരുന്നു

വിശ്വാസപരമായ ഉണര്‍വ്‌

പല കാലങ്ങളിലായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ( നവംബര്‍ 2003 ബോട്‌സാവന, ആഗസ്‌റ്റ്‌ 2006 ബറെയ്‌ലി തുടങ്ങിയവ) ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും 1995 ലെ ആ പ്രത്യേക ദിനത്തിലെ പ്രതിഭാസത്തെ പോലെ വ്യാപകമായില്ല.

" ഈ പാല്‍ മഹാത്ഭുതം" ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവമായി ഹിന്ദുക്കള്‍ ഈ നൂറ്റാണ്ടി പങ്കുവച്ചേക്കാം. കോടികണക്കിന്‌ ആളുകളില്‍ വിശ്വാസപരമായ ഉണര്‍വ്‌ പ്രകടമാകാന്‍ ഇത്‌ കാരണമായി. മറ്റൊരു മതത്തിലും ഇത്‌ മുമ്പ്‌ സംഭവിച്ചിട്ടില്ല. ഓരോ ഹിന്ദുക്കളിലും ഭക്തി പെട്ടെന്ന്‌ ഇരട്ടിയാകാന്‍ ഈ സംഭവം കാരണമായി" എന്ന്‌ ഹിന്ദുയിസം ടുഡെ മാഗസിന്‍ എഴുതി.

ശ്രമിച്ചിരുന്നു

വിഗ്രഹാരാധാനയുമായി ബന്ധപ്പെട്ടുള്ള ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം എന്നാണ്‌ ശാസ്‌ത്രജ്ഞനും ബ്രോഡ്‌കാസ്‌റ്ററുമായ ഗ്യാന്‍ രഞ്ചന്‍സ്‌ ഈ അത്ഭതുത്തതെ കുറിച്ച്‌ തന്റെ ബ്ലോഗില്‍ എഴുതിയത്‌. മാധ്യമങ്ങളും ഈ അത്ഭുതം സ്ഥിരീകരിച്ചു

തുടക്കത്തില്‍ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകളെ സംശയത്തോടെ വീക്ഷിച്ച്‌ അകന്നു നിന്നു . എന്നാല്‍ , പിന്നീട്‌ എല്ലാ കോണില്‍ നിന്നും ഇതിന്‌ വാര്‍ത്താ പ്രാധാന്യം ഉണ്ടെന്ന്‌ സ്വയം തിരിച്ചറിഞ്ഞു.

" ചരിത്രത്തില്‍ ഇതുവരെ മറ്റൊരു അത്ഭുതവും ആഗോള തലത്തില്‍ ഒരേ സമയം സംഭവിച്ചിട്ടില്ല. ടെലിവിഷന്‍ കേന്ദ്രങ്ങള്‍ ( സിഎന്‍എന്‍, ബിബിസി ഉള്‍പ്പടെ) റേഡിയോ, പത്രങ്ങള്‍( വാഷിങ്‌ടണ്‍പോസ്‌റ്റ്‌, ന്യൂയോര്‍ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍, ഡെയ്‌്‌ലി എക്‌സ്‌പ്രസ്സ്‌ എന്നിവ ഉള്‍പ്പടെ )എന്നിവയെല്ലാം ഈ സംഭവം അതീവ പ്രാധാന്യത്തോടെ നല്‍കി. സന്ദേഹമുള്ള പ്രതപ്രവര്‍ത്തകര്‍ ഗണപതി വിഗ്രഹത്തിന്‌ പാല്‍ നല്‍കി അത്‌ അപ്രത്യക്ഷമാകുന്നതിന്‌ സാക്ഷ്യം വഹിച്ചു" അസാധരണ സംഭവങ്ങള്‍ക്ക്‌ മാത്രമായുള്ള മില്‍ക്‌മിറാക്കിള്‍ ഡോട്ട്‌ കോം എന്ന്‌ തന്റെ വെബ്‌സൈറ്റില്‍ ഫിലിപ്‌ മികാസ്‌ എഴുതിയിരിക്കുന്നു.

ശ്രമിച്ചിരുന്നു

" മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സമഗ്രം ആയിരുന്നു, ശാസ്‌ത്രജ്ഞരും വിദഗ്‌ധരും ഇതിനെ പ്രതിരോധിക്കാന്‍ സൂഷ്‌മവാഹിനി ആഗിരണം , ജനകൂട്ടത്തിന്റെ ഭ്രാന്ത്‌ പോലുള്ള സിദ്ധാന്തങ്ങള്‍ക്ക്‌ രൂപം നല്‍കിയെങ്കിലും വിപുലമായ തെളിവുകളും പരിസമാപ്‌തിയും അപ്രതീക്ഷിതമായ അത്ഭുതം സംഭവിച്ചു എന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌ . മാധ്യമങ്ങളും ശാസ്‌്‌ത്രജ്ഞരും ഇപ്പോഴും ഇതിനെല്ലാം വിശദീകരണം നല്‍കാന്‍ വിഷമിക്കുകയാണ്‌. ശ്രേഷ്‌ഠനായ ഗുരു ജനിച്ചതിന്റെ സൂചനയാണ്‌ ഇതെല്ലാം എന്നാണ്‌ പലരും വിശ്വിസക്കുന്നത്‌" .

ശ്രമിച്ചിരുന്നു

എങ്ങനെയാണ്‌ വാര്‍ത്ത പടര്‍ന്നത്‌

പാല്‍ മഹാത്ഭുതം സംബന്ധിച്ച്‌ അക്കാലത്ത്‌ കേള്‍ക്കാത്തവരും അത്ഭുതപ്പെടാത്തവരുമായി ആരും ഉണ്ടാകുമെന്ന്‌ കരുതുന്നില്ല. പാലിന്റെ ക്ഷാമം സംഭവിച്ച്‌ ഒരു വാര്‍ത്തയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ലോകത്തെല്ലായിടത്തേക്കും ഈ വാര്‍ത്ത ഇത്ര പെട്ടെന്ന്‌ പടര്‍ന്നു എന്നതും ഒരു അത്ഭുതമായാണ്‌ കാണുന്നത്‌. ഇന്റര്‍നെറ്റ്‌ , ഇ-മെയില്‍ എന്നിവയെ കുറിച്ച്‌ ചെറുപട്ടണങ്ങളില്‍ ഉള്ളവര്‍ കേട്ടിട്ട്‌ പോലും ഇല്ലാത്ത കാലമാണത്‌.

മൊബൈല്‍ ഫോണുകളും എഫ്‌എം റേഡിയോകളും ഇത്രയും പ്രചാരത്തില്‍ എത്തിയിട്ടില്ല. സമൂഹ്യ മാധ്യമങ്ങള്‍ എത്തുന്നതിനും ഒരു ദശാബ്ദത്തിന്‌ അപ്പുറമാണ്‌ ഈ സംഭവം നടക്കുന്നത്‌. ഗൂഗിള്‍, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നിവ ഒന്നും ഇല്ലാതെ തന്നെ വൈറലായ വാര്‍ത്തയാണിത്‌. വിജയം നല്‍കുകയും വിഘ്‌നങ്ങള്‍ നീക്കുകയും ചെയ്യുന്ന ഭഗവാന്‍ ഗണേശന്‍ ആണ്‌ ഇതിന്‌ പിന്നില്‍ എന്നാണ്‌ വിശ്വാസികള്‍ കരുതുന്നത്‌.

English summary

Ganesh Milk Miracle

Whereas the unfaithful reject the whole phenomenon as mass hysteria and suspect some conspiracy. The rationalists and scientists, who had earlier explained the original milk miracle as a result of surface tension, had obvious tension on their faces when asked to put forward the scientific cause of the latest milk miracle.