For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വിരലുകളുടെ നീളവും വ്യക്തിത്വവും

  |

  വ്യക്തിത്വവുമായി സ്ഥായിയായ ഒരു ബന്ധമാണ് ശരീരാവയവങ്ങൾക്ക് ഉള്ളത്. ലക്ഷണശാസ്ത്രത്തിൽ ഓരോ അവയവത്തെക്കുറിച്ചും വ്യക്തമായ വിശദീകരണങ്ങളുണ്ട്. നമ്മിൽ പലരും മുഖത്തുള്ള അവയവങ്ങളിലെ ലക്ഷണങ്ങളാണ് വ്യക്തിത്വത്തിന്റെ ഭാഗമായി കാണുന്നത്. മറ്റ് അവയവങ്ങൾക്ക് വ്യക്തിത്വത്തിൽ എന്തെങ്കിലും ചെയ്യുവാനുണ്ടോ എന്ന് നാം ചിന്തിക്കാറേയില്ല. എന്നാൽ നമ്മൾ ശ്രദ്ധകൊടുക്കാത്ത മറ്റ് ശരീരാവയവങ്ങൾക്കും ധാരാളം കാര്യങ്ങൾ ഈ വിഷയത്തിൽ പറയുവാനുണ്ട്. ചുവടെ വിശദീകരിച്ചിരിക്കുന്നത് അത്തരത്തിലുള്ള ഒരു കാര്യത്തെക്കുറിച്ചാണ്.

  fin

  അടുത്ത കാലത്തെങ്ങാനും താങ്കൾ താങ്കളുടെ വിരലുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ കുറുകി തടിച്ചവയാണോ, അതോ നീണ്ട് മെലിഞ്ഞവയാണോ? ഒരുപക്ഷേ, താങ്കൾക്കത് തീർച്ചയുണ്ടാകില്ല. കുറച്ചുനേരം വിരലുകളിലേക്ക് സൂക്ഷിച്ചുനോക്കൂ! ഓരോ വിരലുകളുടെയും പരസ്പരമുള്ള ദൈർഘ്യവ്യത്യാസത്തെ അടിസ്ഥാനമാക്കി താങ്കളുടെ വ്യക്തിത്വം നിർണ്ണയിക്കാൻ കഴിയും!

  f

  ഇടയ്ക്കുള്ള മൂന്ന് വിരലുകൾ

  കൈയിലെ മദ്ധ്യഭാഗത്തുള്ള മൂന്ന് വിരലുകളെ ശ്രദ്ധിക്കുക. ഇവയുടെ ദൈർഘ്യത്തിലെ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാം. ഇവയിൽ മോതിരവിരൽ ചൂണ്ടുവിരലിനെക്കാളും ദൈർഘ്യമുള്ളതാണോ? അതോ ചൂണ്ടുവിരലിന് മോതിരവിരലിനെക്കാളും ദൈർഘ്യമുണ്ടോ? അതുമല്ലെങ്കിൽ ഇവ രണ്ടും ഒരേ ദൈർഘ്യത്തിലാണോ? ഈ വ്യത്യാസങ്ങളെക്കുറിച്ച് നമുക്ക് ആലോചിക്കാം.

  fin

  നീളംകൂടിയ മോതിരവിരൽ

  നീളംകൂടിയ മോതിരവിരലാണ് താങ്കൾക്ക് ഉള്ളതെങ്കിൽ, അതായത് ചൂണ്ടുവിരലിനെക്കാളും നീളമുള്ളതെങ്കിൽ, വളരെ ആകർഷകമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് താങ്കൾ. ഇത്തരത്തിലുള്ള ഒരു സാമർത്ഥ്യം ഉള്ളതുകൊണ്ട് പ്രത്യേകമായ ഏതൊരു സാഹചര്യത്തെയും ദോഷമെന്നും കൂടതാതെ ഒഴിവാക്കുവാൻ താങ്കൾക്ക് കഴിയും. ആളുകൾ താങ്കളിൽ ആകർഷണീയരാകും എന്നുമാത്രമല്ല താങ്കൾ പോകുന്നിടത്തൊക്കെ താങ്കളെ അനുധാവനം ചെയ്യുവാൻ ആഗ്രഹിക്കുകയും ചെയ്യും. ഏതൊരു ആശങ്കയേയും കൈക്കൊള്ളുവാനും പ്രശ്‌നങ്ങളെ വരെ ലാഘവത്തോടെ കൈകാര്യം ചെയ്യുവാനും താങ്കൾക്ക് കഴിയും. ഇത്തരത്തിൽ കഴിവുകളുള്ള ഒരാളായതുകൊണ്ട്, മിക്കവാറും ഇഞ്ചിനീയറിംഗ്, സൈനികസേവനം, അതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ തുടങ്ങിയവയായിരിക്കും താങ്കളുടെ തൊഴിൽ സംരംഭങ്ങൾ.

  f

  നീളംകൂടിയ ചൂണ്ടുവിരൽ

  ഔന്നദ്ധ്യമാർന്ന ആത്മവിശ്വാസത്തെയാണ് (അതിരുകടന്ന ആത്മവിശ്വാസത്തെയല്ല) നീളംകൂടിയ ചൂണ്ടുവിരൽ അർത്ഥമാക്കുന്നത്. മദ്ധ്യഭാഗത്തുള്ള മൂന്ന് വിരലുകളിൽ നീളം കൂടിയത് ചൂണ്ടുവിരലിനാണെങ്കിൽ, ആത്മവിശ്വാസം തികഞ്ഞ ഒരു വ്യക്തിയാണ് താങ്കൾ. പലപ്പോഴും ധാർഷ്ട്യത്തിന്റെ വിളുമ്പോളം എത്തുവാൻ സാദ്ധ്യതയുള്ളതുകൊണ്ട്, ഈ സവിശേഷതയിൽ ഒരു ശ്രദ്ധ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും. ഏതെങ്കിലും പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ടാണ് ഈ സവിശഷത കൂടുതൽ ഫലപ്രദമകുന്നത്. ലക്ഷ്യങ്ങൾ നേടുന്നതിനായി താങ്കൾ ശ്രദ്ധയോടെ കാത്തിരിക്കുന്നു, എന്ന് മാത്രമല്ല സ്വപ്നങ്ങൾ യാഥാർത്ഥ്യമായി വരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിലകൊള്ളുകയും ചെയ്യുന്നു. എന്നാൽ ആരെയെങ്കിലും തിരയുകയാണെങ്കിൽ ഈ ആത്മവിശ്വാസം നഷ്ടപ്പെടാം.

  f

  ഒരേ നീളമുള്ള ചൂണ്ടുവിരലും മോതിരവിരലും

  ചൂണ്ടുവിരലിനും മോതിരവിരലിനും ഒരേ നീളമാണെങ്കിൽ, എല്ലാ വിഷയങ്ങളിലും സന്തുലനം ഇഷ്ടപ്പെടുന്ന ആളാണ് താങ്കൾ എന്നാണ് ഇതിനർത്ഥം. ചുരുക്കിപ്പറഞ്ഞാൽ, താങ്കൾ ഒരു സമാധാനകാംക്ഷിയാണ്. താങ്കൾക്ക് ധാരാളം സംഘർഷങ്ങളുണ്ട്, എങ്കിലും സുഹൃത്തുക്കളിലും, കുടുംബത്തിലും, എന്തിനേറെ അപരിചിതരിൽപ്പോലും സമാധാനത്തെ പരിപാലിക്കാൻ താങ്കൾ ആഗ്രഹിക്കുന്നു. മനസ്സുപോലെതന്നെ താങ്കൾ സുസംഘടിതനുമാണ്. വളരെ വിധേയത്വമുള്ള ഒരാളാണ് താങ്കൾ എന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കും. പക്ഷേ, കാര്യങ്ങൾ അധികമാകുന്നു എന്ന് കാണുകയാണെങ്കിൽ രോഷാകുലമാകുന്ന ഉഗ്രമായ ഒരു മാനസ്സികാവസ്ഥയും താങ്കൾക്കുണ്ട്.

  f

  ചൂണ്ടുവിരലും മോതിരവിരലുമാണ് ഏറ്റവും കൂടുതലായി നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന വിരലുകൾ. മേല്പറഞ്ഞ വ്യത്യാസങ്ങൾ ഉള്ളവർ സ്വയം ഒന്ന് അവലോകനം ചെയ്യുകയാണെങ്കിൽ, കാര്യങ്ങൾ എത്രത്തോളം ശരിയാണെന്ന് കാണുവാനാകും. ഇതുപോലെ ഓരോ ശരീരാവയവങ്ങളും നമ്മുടെ വ്യക്തിത്വത്തിൽ ഏല്പിക്കുന്ന സ്വാധീനം വളരെ വലുതാണെന്ന് കാണാം.

  Read more about: insync life ജീവിതം
  English summary

  Fortune According to Length Of Figeres

  if you’re looking for an accurate personality test, look no further than your very own hands — more specifically, your ring finger. As it turns out, the length of your ring finger indicates the amount of testosterone you were exposed to in the womb. The longer or shorter it is, the more telling.
  Story first published: Monday, April 23, 2018, 11:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more