പാദങ്ങള്‍ നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തും

Posted By: Archana V
Subscribe to Boldsky

മുഖവും പാദങ്ങളും നോക്കി ഒരാളുടെ സ്വഭാവം മനസിലാക്കുന്ന രീതി പുരാതന കലം മുതല്‍ പ്രചാരത്തില്‍ ഉണ്ട്‌. എന്നാല്‍, നിങ്ങളുടെ പാദത്തിന്റെ ആകൃതിയില്‍ നിന്നും നിങ്ങളുടെ വ്യക്തിത്വത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയും എന്ന്‌ അറിയാമോ? ഇത്‌ സത്യമാണ്‌. പാദങ്ങളുടെ ആകൃതി, വലുപ്പം സ്ഥാനം എന്നിവ നിങ്ങളെ കുറിച്ച്‌ പലതും വെളിപ്പെടുത്തും.

നിങ്ങളുടെ പെരുവിരല്‍ തൊട്ടടുത്തുള്ള വിരലിനേക്കാള്‍ വലുതാണോ ? അതോ നേരെ തിരിച്ചാണോ ? അങ്ങനെയെങ്കില്‍ അതിന്‌ പ്രത്യേക അര്‍ത്ഥമാണ്‌ ഉള്ളത്‌. ഇതിനെ കുറിച്ച്‌ കൂടുതല്‍ അറിയാനുണ്ട്‌. നിങ്ങളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന പത്ത്‌ വ്യത്യസ്‌ത തരം കാല്‍പാദങ്ങളെ കുറിച്ചാണ്‌ താഴെ പറയുന്നത്‌.

ചതുരത്തലുള്ള പാദങ്ങള്‍

ചതുരത്തലുള്ള പാദങ്ങള്‍

കാല്‍ വിരലുകള്‍ എല്ലാം ഏകദേശം ഒരേ നീളത്തിലുള്ളതാണെങ്കില്‍ ചതുരാകൃതിയില്‍ ആയിരിക്കും പാദങ്ങള്‍. കര്‍ഷകന്റെ പാദങ്ങള്‍ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ഇത്തരം പാദങ്ങള്‍ ഉള്ളവര്‍ നല്ല കരുതല്‍ ഉള്ളവര്‍ ആയിരിക്കും എന്നാണ്‌ പറയപ്പെടുന്നത്‌. എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിനും തീരുമാനം എടുക്കുന്നതിനും മുമ്പ്‌ ഒരോ ചെറിയ കാര്യങ്ങളും അവര്‍ വിശകലനം ചെയ്യും അതിന്‌ ശേഷമെ അന്തിമ തീരമാനം എടുക്കു. വിവേകശാലികളും പ്രായോഗികമതികളും ആയിരിക്കും ഇവര്‍. എല്ലാ സാഹചര്യങ്ങളിലും ശന്തരായിരിക്കുന്ന ഇവര്‍ വളരെ വിശ്വസ്‌തരായിരിക്കും.

ഗ്രീക്ക്‌ പാദങ്ങള്‍

ഗ്രീക്ക്‌ പാദങ്ങള്‍

ഗ്രീക്ക്‌ പാദങ്ങള്‍ ജ്വാലാ പാദങ്ങള്‍ എന്നും അറിയപ്പെടുന്നുണ്ട്‌. ഇത്തരം പാദങ്ങള്‍ ഉള്ളവരുടെ രണ്ടാമത്തെ വിരലുകള്‍ ആദ്യത്തെ വിരലിനേക്കാള്‍ വലുതായിരിക്കും.എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടിപ്പിക്കുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക്‌ പ്രചോദനം നല്‍കുന്ന വ്യക്തിത്വത്തിന്‌ ഉടമകളായിരിക്കും. ഇത്തരം പാദങ്ങള്‍ ഉള്ളവര്‍ക്ക്‌ നേതൃത്വ പാടവം ഉണ്ടായിരിക്കും. ക്രിയാത്മകത കൂടുതലായിരിക്കും ഇവര്‍ക്ക്‌. സാഹസികതകളോട്‌ താല്‍പര്യം കാണിക്കും. ഉത്സാഹികളായ ഇവര്‍ക്ക്‌ കാര്യങ്ങള്‍ സ്വന്തം വഴിക്ക്‌ കൊണ്ടുപോകാനുള്ള നേതൃത്വ പാടവം ഉണ്ടായിരിക്കും. കായികതാരങ്ങള്‍, കലാകാരന്‍മാര്‍, പ്രഭാഷകര്‍ എന്നിവരില്‍ ആണ്‌ സാധാരണ ഇത്തരം പാദങ്ങള്‍ കാണപ്പെടുന്നത്‌.

റോമന്‍ പാദങ്ങള്‍

റോമന്‍ പാദങ്ങള്‍

വളരെ സാധാരണമായി കാണപ്പെടുന്ന പാദങ്ങളാണിത്‌. എല്ലാ കാല്‍വിരലുകളും ആനുപാതികമായ വലുപ്പത്തിലുള്ളതായിരിക്കും.

ഇത്തരം പാദങ്ങള്‍ ഉള്ളവര്‍ സൗഹൃദ സ്വഭാവം ഉള്ളവരും പ്രസന്ന പ്രകൃതത്തോടു കൂടിയവരും ആയിരിക്കും. ഉത്സാഹികളായ ഇവര്‍ക്ക്‌ മികച്ച സ്വാധീനശക്തി ഉണ്ടായിരിക്കും. സൗഹൃദപരവും നിക്ഷ്‌പക്ഷവും ആയിരിക്കും പെരുമാറ്റം. ചിട്ടയോട്‌ കൂടിയതായിരിക്കും ജീവിതം. ഏത്‌ സാഹചര്യത്തിലും എന്ത്‌ പറയണം എങ്ങനെ പെരുമാറണം എന്ന്‌ ഇവര്‍ക്ക്‌ അറിയാം. മികച്ച തന്ത്രശാലികളായിരിക്കും ഇവര്‍. സാഹസികത ഇഷ്ടപ്പെടുന്ന ഇവര്‍ മികച്ച ശ്രോതാക്കളും ആയിരിക്കും. അധികം എതിര്‍പ്പുകളില്ലാതെ തന്നെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക്‌ കഴിയും. ഇവര്‍ വളരെ പെട്ടെന്ന്‌ സൗഹൃബന്ധം സൃഷ്ടിക്കും.

നീണ്ട പാദങ്ങള്‍

നീണ്ട പാദങ്ങള്‍

പരസ്‌പരം പതിഞ്ഞിരിക്കുന്ന വിരലുകളോട്‌ കൂടിയ പാദങ്ങള്‍ വളരെ മെലിഞ്ഞതായി തോന്നും. പെരുവിരലായിരിക്കും എല്ലാ വിരലുകളിലും വലുത്‌. തുടര്‍ന്നങ്ങോട്ട്‌ ഓരോ വിരലിന്റെയും വലുപ്പം ചെറുതായി വരും.ഇത്തരം പാദങ്ങള്‍ ഉള്ളവര്‍ പൊതുവെ സ്വന്തം കാര്യം നോക്കുന്നവരും സ്വന്തം ഇടങ്ങള്‍ ആസ്വദിക്കുന്നവരും ആയിരിക്കും. രഹസ്യ സ്വഭാവക്കാരായ ഇവര്‍ എല്ലാ കാര്യങ്ങളും മറ്റുള്ളവരോട്‌ തുറന്ന്‌ പറയില്ല. വളരെ ഉത്സാഹികളായ ഇവര്‍ക്ക്‌ സ്വന്തം മനോവികാരങ്ങള്‍ക്ക്‌ മേല്‍ നിയന്ത്രണം ഉണ്ടാവില്ല.

പാദത്തിന്റെ വശത്തായി ചെറുവിരല്‍

പാദത്തിന്റെ വശത്തായി ചെറുവിരല്‍

പാദങ്ങളുടെ വശത്തായി ചെറുവിലര്‍ ഉള്ളവര്‍ പൊതുവെ കലഹപ്രിയരായിരിക്കും, കാര്യങ്ങള്‍ അവരുടെ ഇഷ്ടത്തിന്‌ കൊണ്ടുപോകണം എന്ന്‌ ആഗ്രഹിക്കുന്നവാരായിരിക്കും ഇവര്‍.

ചെരിഞ്ഞ മൂന്നാം വിരല്‍

ചെരിഞ്ഞ മൂന്നാം വിരല്‍

ഇത്തരം പാദങ്ങള്‍ ഉള്ളവര്‍ കാര്യങ്ങള്‍ നടപ്പിലാക്കും മുമ്പ്‌ ആസൂത്രണം ചെയ്യുന്നവരായിരിക്കും. ചിട്ടയോടെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഇവര്‍ക്ക്‌ സ്വന്തം കാര്യങ്ങളില്‍ നല്ല നിയന്ത്രണം ഉണ്ടായിരിക്കും.

വേര്‍തിരിക്കാന്‍ കഴിയാത്ത ചെറുവിരല്‍

വേര്‍തിരിക്കാന്‍ കഴിയാത്ത ചെറുവിരല്‍

ചെറുവിരല്‍ വേര്‍തിരിക്കാന്‍ കഴിയാത്ത വിധം ഒട്ടിയിരിക്കുന്ന പാദങ്ങള്‍ ഉള്ളവര്‍ തങ്ങളുടെ ശീലങ്ങളില്‍ നിന്നും മാറാന്‍ കഴിയാത്തവരായിരിക്കും. ഇക്കാര്യത്തില്‍ വളരെ നിഷ്‌ഠയുള്ളവരായിരിക്കും ഇവര്‍. വളരെ വിശ്വസ്‌തരായ ഇവര്‍ മികച്ച സൗഹൃദങ്ങള്‍ ഉണ്ടാക്കും.

വേര്‍തിരിക്കാന്‍ കഴിയുന്ന ചെറുവിരല്‍

വേര്‍തിരിക്കാന്‍ കഴിയുന്ന ചെറുവിരല്‍

ചെറുവിരല്‍ വേര്‍തിരിക്കാന്‍ കഴിയുന്ന പാദങ്ങളോടു കൂടിയവര്‍ എപ്പോഴും ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നവരാണ്‌. ഇവര്‍ക്ക്‌ വളരെ പെട്ടെന്ന്‌ വിരസത അനുഭവപ്പെടും. . ഈ മാനസികാവസ്ഥ കാരണം പെട്ടെന്ന്‌ സന്തോഷം ഇല്ലായ്‌മ അനുഭവപ്പെടും. ഇടയ്‌ക്കിടെ വിഷമിച്ചിരിക്കും.

രണ്ടാമത്തെയും മൂന്നാമത്തെയും വിരലുകള്‍ക്കിടയില്‍ അകലം

രണ്ടാമത്തെയും മൂന്നാമത്തെയും വിരലുകള്‍ക്കിടയില്‍ അകലം

രണ്ടാമത്തെയും മൂന്നാമത്തെയും കാല്‍വിരലുകള്‍ക്ക്‌ ഇടയില്‍ അകലം ഉണ്ടെങ്കില്‍ അതിനര്‍ത്ഥം ആരുമായും വളരെ പെട്ടെന്ന്‌ വൈകാരികമായി അടുപ്പം സ്ഥാപിക്കില്ല എന്നാണ്‌. നിത്യേനയുള്ള പ്രവര്‍ത്തികളില്‍ നിന്നും ഇവര്‍ക്ക്‌ വളരെ പെട്ടെന്ന്‌ അകലാന്‍ കഴിയും.

നേര്‍ത്ത അടിവശത്തോടു കൂടിയ രണ്ടാമത്തെ കാല്‍വിരല്‍

നേര്‍ത്ത അടിവശത്തോടു കൂടിയ രണ്ടാമത്തെ കാല്‍വിരല്‍

ഇത്തരം പാദങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ വികാരപ്രകടനം നടത്തുന്നവര്‍ ആയിരിക്കും. മറ്റുള്ളവരില്‍ നന്നായി സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക്‌ കഴിയും. അവര്‍ സന്തോഷത്തിലാണെങ്കില്‍ ചുറ്റുപാട്‌ മുഴുവന്‍ സന്തോഷഭരിതമാക്കും. നേരെ മറിച്ചാണെങ്കില്‍ ഇവരെ തനിച്ചാക്കുന്നതായിരിക്കും ഉചിതം.

Read more about: insync life ജീവിതം
English summary

Foot Reveals About You

From your foot shape and smell to your toe length and ticklishness rating, foot reading can uncover everything from personality traits, intelligence levels and even serious health issues.Are you ready to find out what your feet say about you?