സാമ്പത്തികപ്രയാസം മാറ്റും വാസ്തു പ്രതിവിധി

Posted By:
Subscribe to Boldsky

വാസ്തു പ്രധാനമായും നാം നോക്കുന്നത് വീടു പണിയുമ്പോഴാണ്. എന്നാല്‍ ഇതല്ലാതെയും പല കാര്യങ്ങളിലും നാം വാസ്തു നോക്കാറുണ്ട്.

വാസ്തു ശരിയല്ലെങ്കില്‍ പല അനിഷ്ടങ്ങളും ജീവിതത്തില്‍ സംഭവിയ്ക്കുമെന്നാണ് പറയുക. ധനനഷ്ടം മാത്രമല്ല, മാനഹാനി, ആരോഗ്യപ്രശ്‌നങ്ങള്‍, എന്തിന് മരണം പോലും ചിലപ്പോള്‍ വാസ്തു പ്രശ്‌നങ്ങളിലൂടെ സംഭവിയ്ക്കാനിടയുണ്ടെന്നതാണ് വാസ്തവം.

പെണ്ണിനെ അറിയാന്‍ ഇതൊന്നു മതി

പലരേയും അലട്ടുന്ന സുപ്രധാന പ്രശ്‌നമാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍, അതായത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍. ഇതിനും വാസ്തുവില്‍ പല പരിഹാരങ്ങളും പറയുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറാനുള്ള വാസ്തു പ്രകാരമുള്ള പ്രതിവിധികളെക്കുറിച്ചറിയൂ,

 പ്രധാന വാതില്‍

പ്രധാന വാതില്‍

വീട്ടിലെ പ്രധാന വാതില്‍ നല്ല വൃത്തിയുള്ളതാക്കി വയ്ക്കുക. ഇതിനു സമീപം നല്ല വെളിച്ചമുള്ള ലൈറ്റിടുക. പ്രധാന വാതിലിന്റെ വലിപ്പം മറ്റു വാതിലുകളേക്കാള്‍ വലുതാകണം. വാതില്‍ തുറക്കുമ്പോള്‍, അടക്കുമ്പോള്‍ ഒച്ച പാടില്ല. വാതിലിനു സമീപത്ത് നെയിംപ്ലേറ്റ് നല്ലതാണ്. പ്രധാന വാതിലിനു സമീപം ഉള്ളിലേക്കു കടക്കുന്നത് തടസപ്പെടുത്തുന്ന ഒന്നുമുണ്ടാകരുത്.

 പൂജാമുറി

പൂജാമുറി

വാസ്തു പ്രകാരം വീടിന്റെ വടക്കുകിഴക്കേ മൂല ഏറെ പ്രധാനമാണ്. പൂജാമുറിയ്ക്കു പറ്റിയ ദിക്ക്. ഈ ഭാഗം വൃത്തിയാക്കി വയ്ക്കുക. ഇവിടെ അക്വേറിയം വയ്ക്കുന്നതും നല്ലതാണ്.

തെക്കു പടിഞ്ഞാറ് മൂല

തെക്കു പടിഞ്ഞാറ് മൂല

തെക്കു പടിഞ്ഞാറ് മൂലയാണ് പണവു ആഭരണങ്ങളും തുടങ്ങിയ സമ്പത്തുമായി ബന്ധപ്പെട്ട സാധനങ്ങള്‍ സൂക്ഷിയ്ക്കാന്‍ നല്ലതെന്നു പറയപ്പെടുന്നു. ഇത് പണം വരുന്ന ദിക്കാണെന്നാണ് പൊതുവെ വാസ്തു പറയുന്നത്. ഇവിടെ ക്യാഷ് ലോക്കര്‍, അലമാര എന്നിവ വയ്കുന്നത് ഗുണം ചെയ്യും.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ അഥവാ ധ്യാനം ചെയ്യുന്നത് നമുക്കു മാത്രമല്ല, വീടിനും നല്ലതാണ്. പൊസറ്റീവ് ഊര്‍ജം വീട്ടില്‍ നിറയും. ദിവസവും ഇത് പരീക്ഷിയ്ക്കാം.

ഉപ്പെടുത്ത്

ഉപ്പെടുത്ത്

ചെറിയ ബൗളില്‍ ഉപ്പെടുത്ത് മുറികളുടെ മൂലയ്ക്കായി വയ്ക്കാം. ഇത് നെഗറ്റീവ് ഊര്‍ജവും ഒഴിവാക്കും.

കണ്ണാടി

കണ്ണാടി

ബെഡ്‌റൂമില്‍ കണ്ണാടിയുണ്ടാകരുത്. ഇത് വാസ്തുപരമായി ദോഷങ്ങള്‍ വരുത്തുമെന്നു പറയപ്പെടുന്നു.

ദൈവങ്ങളുടെ ചിത്രങ്ങളും

ദൈവങ്ങളുടെ ചിത്രങ്ങളും

വീട്ടില്‍ കൂടുതല്‍ ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും പാടില്ല. ഇതുപോലെ 10 ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള വിഗ്രഹങ്ങളും നല്ലതല്ലെന്നു വാസ്തു പറയുന്നു

മരുന്നുകള്‍

മരുന്നുകള്‍

മരുന്നുകള്‍ യാതൊരു കാരണവശാലും അടുക്കളയില്‍ സൂക്ഷിയ്ക്കരുതെന്ന് വാസ്തു പറയുന്നു.

വിളക്ക്, മെഴുകുതി, ചന്ദനത്തിരി

വിളക്ക്, മെഴുകുതി, ചന്ദനത്തിരി

രാവിലെയും വൈകീട്ടും വിളക്ക്, മെഴുകുതി, ചന്ദനത്തിരി തുടങ്ങിയവ കത്തിയ്ക്കുന്നത് നല്ലതാണ്. ഇത് കരിങ്കണ്ണും നെഗറ്റീവിറ്റിയും ഒഴിവാക്കും.

പച്ച നിറത്തിലെ ചെടികള്‍

പച്ച നിറത്തിലെ ചെടികള്‍

വീട്ടില്‍ പച്ച നിറത്തിലെ ചെടികള്‍ വളര്‍ത്തുന്നതും വാസ്തു പ്രകാരം ഗുണം നല്‍കുന്ന ഒന്നാണ്.

ഭാര്യ

ഭാര്യ

വാസ്തു പ്രകാരം ഭാര്യ എപ്പോഴും ഭര്‍ത്താവിന്റെ ഇടതു വശത്തായി കിടന്നുറങ്ങണം.

വീടിന്റെ മുന്‍വാതിലില്‍

വീടിന്റെ മുന്‍വാതിലില്‍

വീടിന്റെ മുന്‍വാതിലില്‍ സ്വാസ്തിക് ചിഹ്നമോ ഓം ചിഹ്നമോ ഗണേശന്റെ ഫോട്ടോയോ വയ്ക്കുക. ഇത് നെഗറ്റീവിറ്റി ഒഴിവാക്കും.

മണിപ്ലാന്റ്

മണിപ്ലാന്റ്

വീടിന്റെ വടക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നത് സാമ്പത്തികനഷ്ടം ഒഴിവാക്കും, നേട്ടം കൊണ്ടുവരും.

വീടിന്റെ മേല്‍ക്കൂര

വീടിന്റെ മേല്‍ക്കൂര

വീടിന്റെ മേല്‍ക്കൂര അഥവാ ടെറസ് വൃത്തിയാക്കി വയ്ക്കുക. ആവശ്യമില്ലാത്തവ കൊണ്ടുതള്ളരുത്.

വെള്ളം

വെള്ളം

വീട്ടില്‍ വെള്ളം ലീക്കു ചെയ്തു പോകരുത്. ഇത് ധനനഷ്ടം സൂചിപ്പിക്കുന്നു. ഇതുപോലെ കേടായ ക്ലോക്കുകളും പാടില്ല.

ഭക്ഷണം

ഭക്ഷണം

വാസ്തു പ്രകാരം ഭക്ഷണം കളയരുത്. ഇത് ദോഷം വരുത്തുമെന്നു പറയപ്പെടുന്നു.

ശംഖൂതുന്നത്

ശംഖൂതുന്നത്

രാവിലെ ശംഖൂതുന്നത് നല്ലതാണ്. ഇത് പൂജാമുറിയില്‍ സൂക്ഷിയ്ക്കുകയും ചെയ്യുക.

പുറത്തുപോയി വന്നാല്‍

പുറത്തുപോയി വന്നാല്‍

പുറത്തുപോയി വന്നാല്‍ കയ്യും കാലും മുഖവും കഴുകുന്നത് വൃത്തിക്കു വേണ്ടി മാത്രമല്ല, വാസ്തു പ്രകാരവും പ്രധാനപ്പെട്ട ഒന്നാണ്.

 ബെഡ്‌റൂം

ബെഡ്‌റൂം

വീട്ടിലെ ബെഡ്‌റൂം തെക്കു പടിഞ്ഞാറ് ദിക്കിലാണ് നല്ലത്. ഈ മുറിയില്‍ യാതൊരു കാരണവശാലും ചൂല്‍ വയ്ക്കരുത്.

ജീവിതം, സ്പന്ദനം, വാസ്തു

English summary

Follow These Vastu Tips To Avoid Financial Crisis

Follow These Vastu Tips To Avoid Financial Crisis, read more to know about,