സെക്‌സിലെ സ്ത്രീശബ്ദം, ആ ധാരണ

Subscribe to Boldsky

സെക്‌സിനെക്കുറിച്ചു പല ധാരണകളും പലര്‍ക്കുമുണ്ടാകും. ഇതെല്ലാം ചിലപ്പോള്‍ അബദ്ധ ധാരണകളാകുമെന്നും പറയേണ്ടതുണ്ട്. കാരണം പലരും വായിച്ചും സിനിമകളില്‍ കണ്ടിട്ടുള്ളതുമെല്ലാമാണ് സെക്‌സെന്നു കരുതിയിരിയ്ക്കുന്നത്. ഇത്തരം മാധ്യമങ്ങളിലേത് പലപ്പോഴും നിറം പിടിപ്പിച്ച കഥകളാകുന്നുവെന്നതാണ് സത്യം.

ഇത്തരം കാര്യങ്ങള്‍ വിശ്വസിച്ച് സെക്‌സിലേക്കോ ദാമ്പത്യത്തിലേയ്‌ക്കോ ഇറങ്ങിത്തിരിയ്ക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്. കാരണം അപക്വമായ പ്രവൃത്തികളും ചിന്തകളും പ്രതീക്ഷകളും തന്നെയാണ് കാരണം. സെക്‌സ് ശാരീരികം മാത്രമല്ല, മാനസികമായ ഒന്നും കൂടിയാണെന്ന വാസ്തവം നാം അംഗീകരിയ്ക്കുക തന്നെ വേണം. ഇതെക്കുറിച്ചു വ്യക്തമായ ധാരണയുള്ളത് സെക്‌സ് അപകടമാകാതിരിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ലൈംഗികതയില്‍ പുരുഷനും സ്‌ത്രീയ്‌ക്കും തുല്യ പങ്കാണുള്ളത്‌. എങ്കിലും ഇവരുടെ ആഗ്രഹങ്ങളും വികാരങ്ങളും പെരുമാററവുമെല്ലാം വ്യത്യസ്‌തവുമായിരിയ്‌ക്കും.

പുരുഷന്മാരെ അപേക്ഷിച്ച് സെക്‌സ് വിഷയത്തില്‍ സ്ത്രീകള്‍ പുറകിലാണെന്നതാണ് പൊതുവേയുള്ള ചിന്താഗതി. ഇത് സമൂഹമംഗീകരിച്ചിരിക്കുന്ന ഒരു പൊതുനിയമമെന്നു കൂടി വേണമെങ്കില്‍ പറയാം. എന്നാല്‍ പലപ്പോഴും സമൂഹം കണക്കാക്കി വച്ചിരിയ്ക്കുന്നല്ല, സ്ത്രീ സെക്‌സിനെക്കുറിച്ചുള്ള വാസ്തവങ്ങള്‍.

സെക്‌സ് സമയത്ത് സ്ത്രീ പുരുഷ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഇത് സ്ത്രീ പുരുഷന്മാരുടെ ശരീരത്തില്‍ വ്യത്യസ്തമായാണ് നടക്കുക. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണമാകുന്നതും.

സെക്‌സിനെക്കുറിച്ചുള്ള ഇത്തരം ചില ധാരണകളും യാഥാത്ഥ്യങ്ങളും എന്താണെന്നറിയൂ, ഇതില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും സെക്‌സ് വാസ്തവങ്ങളും ഉള്‍പ്പെടുന്നു.ഇത് സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.ഇത്തരം ചില കാര്യങ്ങള്‍ ഇതാ

മരുന്നുകള്‍

മരുന്നുകള്‍

ഇതിലെ സിങ്ക് പോലുള്ള ചില ഘടകങ്ങളാണ് സഹായിക്കുന്നത്. എന്നാല്‍

ചില ഭക്ഷണങ്ങളും ഉദ്ദീപനൗഷധങ്ങളും കാമാസക്തിയുണ്ടാക്കും എന്നൊരു വിശ്വാസമുണ്ട്. കക്കയിറച്ചിയും, സ്ട്രോബെറിയും നിങ്ങളുടെ ലൈംഗിക ജീവിതം പോഷിപ്പിക്കുമോ? കക്കയിറച്ചിയും, ചോക്കലേറ്റുമൊക്കെ ലൈംഗികോത്തേജനമുണ്ടാക്കുന്ന ആഹാരങ്ങളാണെന്നാണ് പലരും വിചാരിക്കുന്നത്. അവ ഉപയോഗിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് നല്ല ഉദ്ദീപനവും ലഭിക്കും. കാമാസക്തിയുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന മരുന്നുകള്‍ ഫലം നല്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമല്ല.

സെക്സിനെക്കുറിച്ച്

സെക്സിനെക്കുറിച്ച്

ആണുങ്ങളാണ് പെണ്ണുങ്ങളേക്കാള്‍ സെക്സിനെക്കുറിച്ച് ചിന്തിക്കുന്നത് എന്ന് ആരു പറ‍ഞ്ഞു?. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സെക്സിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഹോര്‍മോണുകള്‍ പെരുകുന്ന പതിനെട്ട് വയസ്സിലുള്ള ആളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ഉറങ്ങുന്നതും, ഉണരുന്നതും, സ്വപ്നം കാണുന്നതുമെല്ലാം സെക്സിനെക്കുറിച്ചായിരിക്കും. ഒരു പ്രായം കഴിയുമ്പോള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികതാല്പര്യത്തില്‍ പാകത വരും. ഇത് ലൈംഗിക വീര്യത്തോടുള്ള നിഷേധമല്ല. പുരുഷനാണ് സെക്സില്‍ മുന്‍കൈ എടുക്കുക എന്നിതിനര്‍ത്ഥമില്ല. സ്ത്രീകളും അത് ചെയ്യും. നിയന്ത്രണത്തിലുള്ള ഒരു സ്ത്രീയേക്കാള്‍ ഉണര്‍വ്വ് നല്കുന്ന മറ്റൊരു കാര്യം പുരുഷനെ സംബന്ധിച്ചില്ല.

സ്വയംഭോഗം

സ്വയംഭോഗം

പുരുഷനെപ്പോലെ സ്ത്രീകളും സ്വയംഭോഗം ചെയ്യും. ഇതിന് പ്രായപരിധിയുമില്ല. പ്രായമായ സ്ത്രീകളും സ്വയംഭോഗം ചെയ്യാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്പുരുഷന്മാര്‍ മാത്രമല്ല, അശ്ലീലസിനിമ കാണുന്ന, പുസ്തകങ്ങള്‍ വായിക്കുന്ന ധാരാളം സ്ത്രീകളുമുണ്ട്.

സ്ഖലനത്തിന് മുമ്പ് പിന്‍മാറുന്ന രീതി

സ്ഖലനത്തിന് മുമ്പ് പിന്‍മാറുന്ന രീതി

സ്ഖലനത്തിന് മുമ്പ് പിന്‍മാറുന്ന രീതി വിജയകരമാകണമെന്നില്ല. ഒരല്പം ബീജം മതി നിങ്ങള്‍ ഗര്‍ഭിണിയാകാന്‍. അത് ശീഘ്രസ്ഖലനം വഴിയും സംഭവിക്കാം. ഈ പറഞ്ഞ പിന്‍വലിക്കല്‍ പരിപാടി മൂലമാണ് പല ഗര്‍ഭങ്ങളും സംഭവിക്കുന്നത്. അത് കുറ്റമറ്റ ഒരു പരിഹാരമല്ലാത്തതിനാല്‍ ശ്രദ്ധ പുലര്‍ത്തുക.

ആര്‍ത്തവ സമയത്ത്

ആര്‍ത്തവ സമയത്ത്

ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാവില്ല എന്നത് ഉറപ്പുള്ള കാര്യമല്ല. ഏറെക്കാലമായി ആളുകള്‍ വിശ്വസിച്ച് പോരുന്ന ഒരു കാര്യമാണിത്. ഇത് സാധാരണമായ കാര്യമല്ലെങ്കിലും അസാധ്യമല്ല. ബീജത്തിന് ഏറെ ദിവസങ്ങള്‍ ഉള്ളില്‍ ജീവനോടെ കഴിയാനാവും, പ്രത്യേകിച്ച് മാസമുറകാലയളവ് കുറവാണെങ്കില്‍.

രതിമൂര്‍ച്ഛ

രതിമൂര്‍ച്ഛ

ഒരു സ്ത്രീയെ സംബന്ധിച്ച് രതിമൂര്‍ച്ഛയെന്നത് ശബ്ദമുണ്ടാക്കുന്നതാണെന്നും ഇതില്ലെങ്കില്‍ പുരുഷനെന്ന നിലയ്ക്കു പരാജയമാണെന്നും കരുതേണ്ടതില്ല. ചില സ്ത്രീകളിലെ രതിമൂര്‍ച്ഛ പുറത്തറിയില്ല. ചില സ്ത്രീകളുടെ പെല്‍വിക് പേശികള്‍ കൂടുതല്‍ സങ്കോചിക്കുകയില്ല. എന്നിരുന്നാലും ഉത്തേജനത്തിന്‍റെ ഒരു ഘട്ടത്തില്‍ അവര്‍ക്ക് അനുഭൂതി ലഭിക്കും. നിങ്ങള്‍ക്ക് വലിയൊരു അനുഭൂതി സെക്സില്‍ ലഭിച്ചില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല, അത് വളരെ സാധാരണമാണ്.സെക്‌സ് സമയത്ത് സ്ത്രീകളിലെ വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജിതമാകുന്നതാണ് ഓര്‍ഗാസത്തിനു കാരണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തഫലമായാണ് ഉണ്ടാകുന്നത്. ഇതിന് സമാനമായി സ്തനങ്ങളെ സ്വാധീനിയിക്കുന്ന ബ്രെയിന്‍ പ്രവര്‍ത്തനങ്ങളുമുണ്ട്. ഇതുവഴി ചില സ്ത്രീകള്‍ക്ക് നിപ്പിള്‍ ഉത്തേജിതമാകുന്നതിലൂടെയും ഓര്‍ഗാസം ലഭിയ്ക്കും.

ജി സ്പോട്ട്

ജി സ്പോട്ട്

എല്ലാ സ്ത്രീകള്‍ക്കും ജി സ്പോട്ട് ഉണ്ടോ? എല്ലാ സ്ത്രീകള്‍ക്കും ജി സ്പോട്ട് ഉണ്ടെന്നത് ശരിയാണ്. പക്ഷേ അത് എല്ലാവരെ സംബന്ധിച്ചും കാമോദ്ദീപകമാവില്ല. നിങ്ങള്‍ ഇത് കണ്ടെത്താനായി അന്വേഷണത്തിലാണെങ്കില്‍ നിങ്ങളുടെ സമയം പാഴാക്കുകയാണ്. മറ്റ് ഉത്തേജനം നല്കുന്ന ഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. അവള്‍ സന്തുഷ്ടയായിക്കൊള്ളും.

പുരുഷലിംഗാവയവവലിപ്പം

പുരുഷലിംഗാവയവവലിപ്പം

ലൈംഗികാവയവത്തിന്‍റെ വലുപ്പമനുസരിച്ചാണോ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്നത്? തെറ്റായ സങ്കല്പമാണിത്. സ്ത്രീകളുടെ യോനീനാളത്തിന്‍റെ ആദ്യ 4 സെന്‍റിമീറ്റര്‍ മാത്രമേ ഉദ്ദീപനവും രതിമൂര്‍ച്ഛയും നല്കുന്ന സെന്‍ിസിറ്റിവായ ഞരമ്പുകളുള്ളതായിട്ടുള്ളൂ. പിന്നെയെന്തിനാണ് പ്രതികരണമില്ലാത്ത ബാക്കി മൂന്നില്‍ രണ്ട് ഭാഗത്തെ ഉത്തേജിപ്പിക്കാനായി ശ്രമിക്കുന്നത്. അതായത് സ്ത്രീയെ സന്തോഷിപ്പിയ്ക്കുന്നതില്‍ പുരുഷലിംഗാവയവവലിപ്പം പ്രധാനമല്ലെന്നര്‍ത്ഥം.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ പ്രായമേറുമ്പോള്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയുന്നതിന് കാരണം ഹോര്‍മോണുകളാണ്. എ്ന്നു കരുതി പ്രായമേറിയ സ്ത്രീകള്‍ക്കും സെക്‌സ് താല്‍പര്യങ്ങളും ആവശ്യങ്ങളും ഇല്ലെന്നു കരുതരുത്ഓര്‍ഗാസസാധ്യത കൂടുതല്‍ 40 കടന്ന സ്ത്രീകളിലാണെന്ന് ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നു.

സ്ത്രീകള്‍

സ്ത്രീകള്‍

വേനല്‍ക്കാലത്താണ് സ്ത്രീകള്‍ മറ്റു കാലങ്ങളേക്കാള്‍ കൂടുതല്‍ സെക്‌സിനാഗ്രഹിയ്ക്കുന്നതെന്നു പഠനങ്ങള്‍ പറയുന്നു75 ശതമാനം സ്ത്രീകള്‍ക്കും ക്ലിറ്റോറിസ് ഉദ്ദീപനത്തിലൂടെയാണ് സെക്‌സ് സുഖം ലഭിയ്ക്കുന്നത്ഒരു സ്ത്രീയുടെ ക്ലിറ്റോറിസ് മെനോപോസ് വരെ വലിപ്പം വയ്ക്കും. ടീനേജ് സൈസിനേക്കാള്‍ മൂന്നിരട്ടി വരെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാകും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: pulse life
    English summary

    Facts About Physical Intimacy You Should Know About

    Facts About Physical Intimacy You Should Know About, Read more to know about
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more