ഈ പറക്കുംതളികകളിലെ പ്രേതസാന്നിധ്യം

Subscribe to Boldsky

പറക്കും തളികകള്‍ എന്നും മനുഷ്യന് അല്‍പം ദുരൂഹതയും താല്‍പ്പര്യവും ഉണര്‍ത്തുന്ന ഒന്ന് തന്നെയാണ്. പല സിനിമകളിലും മറ്റും കണ്ട് മനസ്സിലാക്കിയതാണ് എന്നതാണ് പലപ്പോഴും നമ്മളില്‍ പലര്‍ക്കും പറക്കും തളികകളെ പറ്റിയുള്ള അറിവ്. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തും അപരിചിതമായ രീതിയില്‍ പറക്കും തളികകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പലരും അവകാശപ്പെടുന്നു. അലുമിനിയം, വെള്ളി നിറങ്ങളിലാണ് ഇത് കാണപ്പെടുന്നതും എന്നും പറയുന്നുണ്ട്. അന്യഗ്രഹ ജീവികളുടെ വാഹനങ്ങളായാണ് ഇത് അറിയപ്പെടുന്നത്.

വിവാഹത്തീയതി പറയും ദാമ്പത്യ വിജയം

എന്നാല്‍ തായ്‌വാനില്‍ സാന്‍ഴി യു എഫ് ഒ പോഡ് പ്രൊജക്ടിന്റെ ഭാഗമായി ഇത്തരത്തില്‍ കുറേ പറക്കും തളികക്ക് സമാനമായ വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. എനന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ വളരെയധികം ഭയപ്പെടുത്തുന്നവയായിരുന്നു. മാത്രമല്ല അത് പിന്നീട് ആ നഗരത്തിനുണ്ടാക്കിയ കേടുപാടുകളും ഭയപ്പെടുത്തലുകളും ചില്ലറയായിരുന്നില്ല. ഒരു പറക്കും തളിക മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെക്കേഷന്‍ റിസോര്‍ട്ട്

വെക്കേഷന്‍ റിസോര്‍ട്ട്

വെക്കേഷന്‍ റിസോര്‍ട്ട് എന്ന ഒരു പദ്ധതിയായിരുന്നു അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി പല വിധത്തിലുള്ള പണികളും മറ്റും തുടങ്ങുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഒരു മാര്‍ക്കറ്റും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു.

നിര്‍ഭാഗ്യം

നിര്‍ഭാഗ്യം

എന്നാല്‍ നിര്‍ാഗ്യവശാല്‍ പറക്കും തളിക നഗരം ഒരു പരാജയമായി മാറുകയായിരുന്നു. കൃത്യമായ സൗകര്യങ്ങളില്ലാതെ പണി നടത്താന്‍ പറ്റാത്ത ഒരു സ്ഥലമായി അത് മാറുകായിരുന്നു.

സ്ഥലം തകരുന്നതിന് തുടങ്ങി

സ്ഥലം തകരുന്നതിന് തുടങ്ങി

റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം തകരുന്നതിനായി തുടങ്ങി. വലിയൊരു ഡ്രാഗണ്‍ പ്രതിമ അവിടെ ഉണ്ടായിരുന്നു. ഇത് കാരണം കൃത്യമായ രീതിയില്‍ കണ്‍സ്ട്രക്ഷന്‍ നടത്താന്‍ കഴിയാതെ പോയി. മാത്രമല്ല ഇത് കണ്‍സ്ട്രക്ഷന്‍ നടത്തുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പോലും കൃത്യമായി ചലിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയി.

അതിനു ശേഷം

അതിനു ശേഷം

എന്നാല്‍ ഇതിന്റെ പണി ഇവിടെ ആരംഭിച്ചതിനു ശേഷം നിരവധി ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു കാരണവും ഇല്ലാതെ തൊഴിലാളികളില്‍ പലരും ആത്മഹത്യ ചെയ്യുന്നതിന് തുടങ്ങി. ഇതെല്ലാം പണി പകുതിക്ക് നിര്‍ത്തുന്നതിനുള്‌ല പ്രധാന കാരണമായി.

 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

നിരവധി അസ്ഥി കൂടങ്ങള്‍ കണ്ടെടുത്തു പണി സ്ഥലത്ത് നിന്നും. ഏകദേശം 20000ത്തിലധികം അസ്ഥികൂടങ്ങളാണ് പണി സ്ഥലത്ത് നിന്നായി കണ്ടെത്തിയത്. മാത്രമല്ല ഇത് കൂടാതെ പല വിധത്തിലുള്ള അസാധാരണമായ പല കാര്യങ്ങളും ഈ സൈറ്റില്‍ സംഭവിക്കാന്‍ തുടങ്ങി.

ഭയം നിറക്കുന്ന സ്ഥലം

ഭയം നിറക്കുന്ന സ്ഥലം

എന്നാല്‍ ഇത് തുടര്‍ച്ചയായതോടെ ഭയം നിറക്കുന്ന വേട്ടയാടപ്പെടുന്ന സ്ഥലം എന്ന് ഇവിടം അറിയപ്പെടാന്‍ തുടങ്ങി. പലരും പകല്‍ വെളിച്ചത്തില്‍ പോലും അവിടേക്ക് പോവുന്നതിന് ഭയപ്പെട്ടു. എപ്പോഴോ ഒരാള്‍ പോയപ്പോള്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണ് ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Eerie Ghost Town Has Houses Shaped Like UFOs

    When you enter this village, it will leave you gasping in astonishments when you look at the houses as all the houses are in the shape of the UFO’s.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more