വേദനയുമായെത്തിയ ആളുടെ ചെവിയില്‍ 26 പാറ്റകള്‍

Posted By: Lekshmi S
Subscribe to Boldsky

ചെവി വേദനയുമായി എത്തിയ ആളെ പരിശോധിച്ച ഡോക്ടര്‍മാര്‍ കാരണം കണ്ട് ഞെട്ടി, പാറ്റ! ചെവിക്കകത്ത് കയറിക്കൂടിയ പാറ്റ അതിനകത്തുവച്ച് 25 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ചൈനയിലെ ഗൗങ്‌ഡോംഗ് പ്രവിശ്യയില്‍ ഡോങ്ഗാവന്‍ നഗരത്തിലാണ് സംഭവം.

cck

പത്തൊമ്പതുകാരനായ ലീ രാത്രി ചെവി വേദനയും ചൊറിച്ചിലും സഹിക്കവയ്യാതെ ആശുപത്രിയില്‍ എത്തുകയായിരുന്നെന്ന് പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈനും TVS-ഉം റിപ്പോര്‍ട്ട് ചെയ്തു. പരിശോധനയില്‍ ഇയാളുടെ ചെവിയില്‍ പ്രാണിയുടെ സാന്നിധ്യം ഡോക്ടര്‍മാര്‍ കണ്ടെത്തി. 0.3 ഇഞ്ച് നീളമുള്ള പ്രാണിയെ പുറത്തെടുത്തു. അപ്പോഴാണ് പാറ്റകളുടെ ഒരുപട തന്നെ ചെവിക്കകത്തുണ്ടെന്ന് മനസ്സിലാകുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ലീയുടെ ചെവിയില്‍ പാറ്റ മുട്ടയിട്ടിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

cck

ഒരു പാറ്റയ്ക്ക് ഒരുതവണ 40 മുട്ടകള്‍ വരെയിടാന്‍ കഴിയും. ആശുപത്രിയിലെത്താന്‍ വൈകിയിരുന്നെങ്കില്‍ ലീയുടെ ചെവിയുടെ കാര്യത്തില്‍ ഒരു തീരുമാനമായേനെയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് വിവരം.

Read more about: insync life ജീവിതം
English summary

Doctors Discover 26 Cockroaches from Man's Ear

his was the moment a routine visit to the hospital due to an earache turned into the stuff of nightmares.doctors discovered that the source of his agony was a cockroach. Worse still, the insect had given birth to 25 babies inside his ear.
Story first published: Friday, April 20, 2018, 19:00 [IST]