For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പാപത്തിന്റെ ഫലം മരണ ശേഷം നിശ്ചയം

ഗരുഡപുരാണമനുസരിച്ച് മരണശേഷം നമ്മളനുഭവിക്കുന്ന ചില ശിക്ഷകളുണ്ട്

|

മരണ ശേഷമുള്ള ജീവിതത്തെക്കുറിച്ച് പല വിധത്തിലുള്ള ഊഹാപോഹങ്ങള്‍ ഉണ്ട്. ഇന്നും ആര്‍ക്കും നിര്‍വ്വചിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത ഒന്നാണ് മരണത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചും ഉള്ള കാര്യങ്ങള്‍. മരണത്തെ എല്ലാവര്‍ക്കും ഭയമാണ്. എത്രയൊക്കെ മരിയ്ക്കാന്‍ ആഗ്രഹിച്ചാലും മരണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും ഭയപ്പെടുന്നു. എന്നാല്‍ മരണത്തേയും മരണശേഷം എന്തെന്നും അറിയാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പല പഠനങ്ങളും ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നു എന്നതാണ് സത്യം.

മരണത്തോടെ ഒരിക്കലും മനുഷ്യ ജീവിതം അവസാനിക്കുന്നില്ല എന്നതാണ് ഇത്തരം ശിക്ഷകള്‍ നിലനില്‍ക്കുന്നത് കൊണ്ട് വിശ്വസിക്കപ്പെടുന്നത്. ഭൂമിയില്‍ നാം ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലമാണ് മരണ ശേഷം നമുക്ക് ലഭിക്കുന്ന ശിക്ഷകള്‍. നമ്മള്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉള്ള ഒരു കര്‍മ്മവേദിയാണ് മരണാനന്തര ജീവിതം. ഇവിടെ സ്വര്‍ഗ്ഗവും നരകവും എല്ലാം നിലനില്‍ക്കുന്നു എന്നതാണ് പണ്ടുമുതലേ ഉള്ള വിശ്വാസം.

നിങ്ങള്‍ പുനര്‍ജനിക്കുമോ, ഈ ജന്മത്തിലറിയാം അത്നിങ്ങള്‍ പുനര്‍ജനിക്കുമോ, ഈ ജന്മത്തിലറിയാം അത്

പലപ്പോഴും മരണത്തെക്കുറിച്ച് പല വിധത്തിലുള്ള കഥകളും മറ്റും നമുക്കറിയാം. ഇതില്‍ തന്നെ ചിലതെല്ലാം നമ്മുടെ വിശ്വാസങ്ങള്‍ക്ക് അപ്പുറത്താണ്. എന്നാല്‍ ഹിന്ദു വിശ്വാസമനുസരിച്ച് മരണശേഷം സ്വര്‍ഗ്ഗം നരകം എന്നീ രണ്ട് സ്ഥലങ്ങള്‍ ഉണ്ടെന്നതാണ്. നന്മ ചെയ്യുന്നവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും അല്ലാത്തവരെല്ലാം നരകത്തിലേക്കാണ് എത്തുകയെന്നുമാണ് കുട്ടിക്കാലം മുതല്‍ നമ്മള്‍ കേട്ടുശീലിച്ചിട്ടുള്ളത്. ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില പാപത്തിന്റെ ഫലമാണ് മരണ ശേഷം അനുഭവിക്കുന്നത് എന്നതാണ് വിശ്വാസം. ഇതില്‍ തന്നെ എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം.

കലാ സൂത്രമെന്ന ഭക്ഷണ മാര്‍ഗ്ഗം

കലാ സൂത്രമെന്ന ഭക്ഷണ മാര്‍ഗ്ഗം

കലാസൂത്രം എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല, എന്നാല്‍ ആരെയെങ്കിലും പട്ടിണിക്കിട്ട് കൊല്ലുകയോ ഭക്ഷണം കൊടുക്കാതിരിക്കുകയോ ചെയ്താല്‍ മരണ ശേഷം ഇത്തരത്തില്‍ ഒരു ശിക്ഷ അനുഭവിക്കേണ്ടതായി വരും എന്നാണ് വിശ്വാസം. മാതാപിതാക്കളേയോ നമ്മുടെ വയസ്സിനു മുതിര്‍ന്നവരേയോ പട്ടിണിയ്ക്കിടുകയോ മറ്റേതെങ്കിലും തരത്തില്‍ ദ്രോഹിക്കുകയോ ചെയ്യുന്നതാണ് ഏറ്റവും വലിയ പാപം. ഇതിന് മരണശേഷം ലഭിയ്ക്കുന്ന ശിക്ഷയാണ് കലാസൂത്രം. ചൂടുള്ള ഭക്ഷണത്തില്‍ പാപികളെ ഇട്ട് വറുക്കുന്നു. ഇതാണ് കലാസൂത്രം എന്നറിയപ്പെടുന്നത്. ഇത് എല്ലാ വിധത്തിലും ഭക്ഷണത്തോട് നമുക്ക് ബഹുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും കെട്ടുകഥകളായിട്ടു പോലും ഇത്തരത്തില്‍ ഒരു ശിക്ഷാവിധി മരണ ശേഷം നിലനില്‍ക്കുന്നുണ്ട് എന്ന് പറയുന്നത്.

സൂചിമുഖം

സൂചിമുഖം

പണത്തിനോട് എന്നും മനുഷ്യന് ആര്‍ത്തിയാണ്. ഇത് പലപ്പോഴും നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും പല വിധത്തില്‍ ബാധിക്കുന്നു. മോഷ്ടിക്കുന്നതിനും തെറ്റുകള്‍ ചെയ്യുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ഇത്തരത്തിലുള്ള തെറ്റുകള്‍ക്ക് മരണ ശേഷം നമ്മള്‍ കനത്ത വില നല്‍കേണ്ടതായി വരുന്നു. മറ്റുള്ളവരുടെ മുതല്‍ മോഷ്ടിയ്ക്കുകയോ തെറ്റായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുകയോ ചെയ്യുന്നതിന് ലഭിയ്ക്കുന്ന ശിക്ഷയാണ് സൂചിമുഖം. മരണശേഷം വിശപ്പിനും ദാഹത്തിനും പകരം മൂര്‍ച്ചയേറിയ സൂചി കഴിയ്ക്കാന്‍ നല്‍കുന്നു. ഇത്തരത്തിലാണ് ശിക്ഷ നടപ്പിലാക്കുന്നത്.

നാവില്‍ കൊളുത്തിടുന്നു

നാവില്‍ കൊളുത്തിടുന്നു

മരണ ശേഷം തന്നെയാണ് ഇത്തരത്തില്‍ ഒരു ശിക്ഷ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നത്. മോശം പ്രവര്‍ത്തനം കൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കുകയോ വേദനിപ്പിക്കുകയോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയോ ചെയ്യുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരം ശിക്ഷ കാത്തു വെച്ചിട്ടണ്ടാവുക. ഇരുമ്പ് കൊളുത്ത് കൊണ്ട് നാവില്‍ കൊളുത്തി തൂക്കിയിടുന്നു. സ്വാര്‍ത്ഥതയോടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്നില്‍ മരണശേഷം ഇത്തരത്തില്‍ ഒരു ശിക്ഷ ഉണ്ടെന്നുള്ള കാര്യം മറക്കരുത്. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പാമ്പുകള്‍ക്ക് ഭക്ഷണമാവുന്നു

പാമ്പുകള്‍ക്ക് ഭക്ഷണമാവുന്നു

സ്വര്‍ഗ്ഗവും നരകവും എല്ലാം നമ്മുടെ ജീവിതത്തിന്റെ രണ്ടറ്റം തന്നെയാണ്. എന്നാല്‍ വിശ്വാസങ്ങള്‍ പല വിധത്തില്‍ നമ്മളെ പിടികൂടുമ്പോള്‍ അതുണ്ടാക്കുന്നതിന്റെ ബാക്കിയാണ് മരണ ശേഷമുള്ള ജീവിതം. മറ്റുള്ളവര്‍ക്ക് എപ്പോഴും ശല്യം ഉണ്ടാക്കുന്ന തരത്തിലുള്ള സ്വഭാവക്കാരെയാണ് ഇത്തരം ശിക്ഷ കാത്തിരിയ്ക്കുന്നത്. ഇവര്‍ നരകത്തിലെ വിഷപ്പാമ്പുകള്‍ക്ക് ഭക്ഷണമാകുകയാണ് ചെയ്യുന്നത്. ഗരുഡപുരാണമനുസരിച്ച് ഇത്തരത്തില്‍ ഒരു ശിക്ഷ നല്‍കപ്പെടുന്നത് എന്ന് പറയപ്പെടുന്നു.

ലാവയില്‍ മുക്കിയെടുക്കുന്നു

ലാവയില്‍ മുക്കിയെടുക്കുന്നു

മദ്യപാനം നമ്മുടെ സമൂഹത്തെയാകെ പിടിച്ച് കുലുക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് നിയന്ത്രണം വെക്കുന്നതിന് പോലും പലരും തയ്യാറാവില്ല. ഇത്തരത്തില്‍ അമിതമദ്യപാനവും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കും കരുതി വെച്ചിരിക്കുന്നതാണ് തിളച്ച ലാവയില്‍ മുക്കിയെടുക്കുന്നത്. മദ്യപിക്കുന്നവര്‍ക്കും മദ്യപിച്ച് കടമകള്‍ മറക്കുന്നവര്‍ക്കുമാണ് ഇത്തരം ശിക്ഷ ലഭിയ്ക്കുക. തിളക്കുന്ന ലാവയാണ് ഇവര്‍ക്കായി കരുതി വെച്ചിരിയ്ക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പലരും പറയുമെങ്കിലും ഒരു കാരണവശാലും പലരും മദ്യപാനം നിര്‍ത്താന്‍ പോവുന്നില്ല.

ജീവനോടെ ചുട്ടെരിക്കുക

ജീവനോടെ ചുട്ടെരിക്കുക

ആത്മാവ് എന്നത് നമ്മുടെ വിശ്വാസമാണ്. മരണ ശേഷം നമ്മുടെ ജീവന്‍ ആത്മാവായി പരിണമിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ മോഷണത്തിന്റെ ശിക്ഷകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജീവനോടെ ചുട്ടെരിക്കുക എന്നത്. നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് നമ്മുടെ ആത്മാവിനെ ജീവനോടെ ചുട്ടെരിക്കുന്നു. മോഷണത്തിനും മറ്റുള്ളവരുടെ സ്വര്‍ണമോ പണമോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അപഹരിക്കുന്നതിനുമാണ് ഇത്തരം ശിക്ഷ നല്‍കുന്നത്. ഇത്രയൊക്കെ ആയിട്ടും നമുക്കിടയില്‍ പലരും ഇന്നും മോഷണവും മറ്റ് അപഹരണങ്ങളും തുടര്‍ന്ന് പോവുകയാണ്.

കണ്ണ് ചൂഴന്നെടുക്കുക

കണ്ണ് ചൂഴന്നെടുക്കുക

വഞ്ചനക്കുള്ള ശിക്ഷയാണ് ഇത്. കണ്ണ് ചൂഴ്‌ന്നെടുക്കുന്നത്. ഭാര്യാഭര്‍തൃബന്ധത്തിന്റെ പവിത്രത കളയുന്നവര്‍ക്കാണ് ഇത്തരത്തില്‍ ഒരു ശിക്ഷ നല്‍കുന്നത്. കണ്ണ് ചൂഴ്‌ന്നെടുക്കുന്നതാണ് ഏറ്റവും വലിയ ശിക്ഷ. ഭര്‍ത്താവിനേയോ ഭാര്യയേയോ വഞ്ചിയ്ക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ഇത്. ഇരുമ്പ് കൊളുത്ത് കൊണ്ട് കണ്ണ് ചൂഴ്‌ന്നെടുക്കുന്നു. എന്നാല്‍ ഇതെല്ലാം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരിക്കലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വിശ്വാസത്തിന്റെ മൂടുപടം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇതൊരു വിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കേണ്ടതാണ്.

English summary

Deadly punishment to human soul as per the garuda purana

Deadly punishment to human soul as per the garuda purana, read on.
X
Desktop Bottom Promotion