Just In
Don't Miss
- News
പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഇന്നത്തെ രാശി ഫലം (OCT 13,2018) എങ്ങനെയെന്നറിയൂ
ദിവസങ്ങള്‍ നമുക്കു പലപ്പോഴും അപ്രതീക്ഷിത ഭാഗ്യവും നിര്‍ഭാഗ്യവും സമ്മാനിച്ചു കൊണ്ടാണ് കടന്നു പോകുക. ചില ദിവസങ്ങളിലെ ഭാഗ്യം മറ്റു ദിവസങ്ങളിലെ നിര്‍ഭാഗ്യമാകും.സോഡിയാക് സൈന്‍ അഥവാ രാശി ഫലം ഇതില്‍ ഏറെ പ്രധാനമാണ്. രാശി അനുകൂലമെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ ദോഷ ഫലവുമാകും, ഫലം.
ജനനത്തീയതിയില്‍ ഇതു ചെയ്താല്‍ ധനവും ഭാഗ്യവും ഫലം
രാശി പല തരത്തിലും നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്നുമുണ്ട്. ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ രാശി നല്ല ഫലം നല്‍കും. ഇല്ലെങ്കില്‍ ദോഷ ഫലവും. രാശി ഫലങ്ങള്‍ മാറി മറിയുന്നതിന്റെ കാരണവും ഇതു തന്നെയാണ്.ദിവസം അനുകൂലമാകണമെങ്കില്‍ ഗ്രഹങ്ങള്‍ അനുകൂലമാകണം. രാശി അനുകൂലമാകണം. ഇതെല്ലാം ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുന്നവര്ക്കുള്ള നിര്‍ദേശങ്ങള്‍. ഇത്തരത്തില്‍ വിശ്വസിയ്ക്കാത്തവര്ക്കും തങ്ങളുടെ ദിവസം എങ്ങനെ എന്ന് അറിയാന്‍ വെറുതെയെങ്കിലും താല്പര്യമുണ്ടാകും.
മണിപ്ലാന്റ് ഇങ്ങനെയെങ്കില്‍ ധാരാളം മണി ഫലം
ഇന്നത്തെ ദിവസം അതായത് 2018 ഒക്ടോബര്‍ 13 രാശി പ്രകാരം
നിങ്ങള്‍ക്കു നല്ല ദിവസമാണോ എന്നറിയൂ. ഇന്നു നിങ്ങളെ കാത്തു ഭാഗ്യമുണ്ടോയെന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം എടുത്തു ചാടി തീരുമാനങ്ങളെടുക്കുന്ന ദിവസമാകരുത്. ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങള്‍ ഏറെ നാളത്തെ അധ്വാനം വെള്ളത്തിലാക്കുന്ന വിധമായിപ്പോകും. രാവിലെ ടെന്‍ഷനാണ് ഫലമെങ്കിലും വൈകീട്ടോടെ കുട്ടികള്‍ക്കൊപ്പം നല്ലൊരു ദിനവുമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രണയത്തിന് അനുകൂലമായ ദിവസമാണ്. എന്നാല്‍ ജോലിയിലെ ഉത്തരവാദിത്വം മറന്ന് നിങ്ങളുടേതായ ലോകത്തിലേയ്ക്ക് മാത്രം തിരിയാതിരിയ്ക്കുക. അടുപ്പക്കാരുമായും ബന്ധുക്കളുമായും പ്രശ്നങ്ങള്‍ ഇല്ലാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്യുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ കുറിച്ചുള്ള ആശങ്കകളും ചിന്തകളുമുള്ള ദിവസമാകും. എന്നാല്‍ കൂടുതല്‍ ഇമോഷണലാകുന്നത് അത്ര നല്ലതുമല്ല. കാരണം ഇതു ജോലിയിലെ നിങ്ങളുടെ ഉയര്‍ച്ചയെ ബാധിയ്ക്കും. ഹൃദയം കൊണ്ടു ചിന്തിയ്ക്കുന്നതിനേക്കാള് തലച്ചോറു കൊണ്ടു ചിന്തിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികളുടെ ദിവസമാകും. പുതിയ സംരംഭങ്ങളിലേയ്ക്ക് എടുത്തു ചാടുവാന്‍ താല്പര്യമുണ്ടാകുമെങ്കിലും തിടുക്കപ്പെട്ട നീക്കത്തിന്റെ ആവശ്യമില്ല. ബാക്കിയായിരിയ്ക്കുന്ന ജോല പൂര്‍ത്തീകരിയ്ക്കും. ബിസിനസ് ഡീലുകള്‍ സന്തോഷകരമായി നടക്കും. ജോലി കാരണമോ അല്ലെങ്കില്‍ വീടിന്റ കാര്യത്തിലോ സ്ഥലം മാറാന്‍ സാധ്യത.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൊമോഷന് കിട്ടാന്‍ പാകത്തിന് ജോലിയില്‍ മിടുക്കു കാണിയ്ക്കുന്ന ദിവസമാണ്. കൂടുതല്‍ നേരം ജോലി ചെയ്യും. ഉടന്‍ ഫലം കിട്ടില്ലെങ്കിലും അല്പ സമയത്തിനുള്ളില്‍ നിങ്ങളുടെ അധ്വാന ഫലം നിങ്ങള്‍ക്കു ലഭിയ്ക്കും. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ എന്നു പറയാം. വ്യക്തിപരമായ ബന്ധങ്ങളില്‍ വലിയ നേട്ടം കാണുന്നില്ല.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ വെളിപ്പെടുന്ന, അംഗീകാരം നേടുന്ന ദിവസമാണ്. ഏറെക്കാലമായി കാത്തിരിയ്ക്കുന്ന പ്രൊമോഷനും അല്പം ധനലാഭവുമെല്ലാം വന്നു ചേരും. വീടും ജോലിയും കൃത്യമായി ബാലന്‍സ് ചെയ്തു പോകുന്ന കഴിവു കാരണമാണ് ഇതു സാധിയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഇനിയും വിട്ടു വീഴ്ച ചെയ്യരുത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം മേലധികാരികളില്‍ നിന്നും അല്പം മോശമായ അനുഭവമുണ്ടാകും. എങ്കിലും ഇത് നിങ്ങളുടെ ഭാഗ്യം കാരണം നിങ്ങളെ ബാധിയ്ക്കുവാന്‍ പോകുന്നില്ല. നിങ്ങളുടെ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു പ്രവൃത്തിയ്ക്കുക വ്യത്യസ്ത രീതിയില്‍ ചിന്തിയ്ക്കുന്നതു ഗുണം ചെയ്യും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധാ കേന്ദ്രമാകാന്‍ സാധ്യതയുള്ള ദിവസമാണ്. എന്നിരുന്നാലും നിങ്ങള്‍ക്കു നല്ലതു വരണമെന്ന് ആഗ്രഹിയ്ക്കാത്തവരെ കുറിച്ചു ബോധ്യമുണ്ടാകുക. മറ്റുള്ളവരെ വിഷമിപ്പിയ്ക്കാന് ആഗ്രഹിയ്ക്കാത്ത പ്രകൃതമാണു നിങ്ങളുടേതെങ്കിലും മറ്റുള്ളവര്‍ നിങ്ങളെ ഉപദ്രവിയ്ക്കുന്നതു തടയാനുള്ള നടപടിയെടുക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല. ആവശ്യമില്ലാതെ പണം ചെലവാക്കേണ്ടി വരുന്ന ദിവസമാണ്. എന്നാല്‍ ഇതു നിങ്ങളെ സാമ്പത്തികമായി സ്വന്തം കാലില്‍ നില്ക്കാന് സഹായിക്കും. നല്ല വശം മാത്രം കാണുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഴിവു തെളിയിക്കേണ്ടി വരുന്ന ദിവസമാണ്. നിങ്ങള്‍ ടെസ്റ്റു ചെയ്യപ്പെടേണ്ടി വരുന്ന ദിവസം. നിങ്ങളുടെ ഉപബോധ മനസിലെ ഏറെ കാര്യങ്ങള്‍ക്ക് ഉത്തരം ലഭിയ്ക്കുന്ന ദിവസമാണ് ഇന്ന്. ഉച്ച കഴിഞ്ഞ് നിങ്ങളുടെ കൂട്ടാളികളുടെ സഹായം തേടാന്‍ അനുകൂലമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ടീമില്‍ നല്ല രീതിയില്‍ നിങ്ങളുടെ കഴിവു തെളിയിക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ഗ്രൂപ്പിന് നിങ്ങളുടെ ഉപദേശവും നിര്‍ദേശങ്ങളുമെല്ലാം വിജയം നേടാന്‍ സഹായിക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി സംബന്ധമായ യാത്രകള്‍ വേണ്ടി വരുന്ന ദിവസമാണ്. പുതിയ ബിസിനസ് ചര്‍ച്ചകളും കാര്യങ്ങളുമെല്ലാം ഉരുത്തിരിഞ്ഞു വരുന്ന ദിവസം കൂടിയാണ്.