For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (29-8-2018 - ബുധൻ)

|

ഗ്രഹാധിപന്മാരുടെ പ്രത്യേകമായ സ്വാധീനം മാനസ്സികവും ശാരീരികവുമായ ഉത്തേജനങ്ങൾ ഇടതടവില്ലാതെ പകർന്നുനൽകുന്നു. ഓരോ രാശികളിലും വ്യത്യസ്തമായ ഭാവമായിരിക്കും ദിവസവും ദർശിക്കാൻ കഴിയുക.

ജ്യോതിഷ പ്രവചനങ്ങളുടെ സഹായത്താൽ അവയിലെ നിമ്‌നോന്നതികളെ കണ്ടെത്തുവാനും, പല കാര്യങ്ങളിലും സന്തുലനം പാലിച്ചുകൊണ്ട് മുന്നേറുവാനും നമുക്ക് കഴിയുന്നു. ഓരോ രാശിയിലും സംഭരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ഫലങ്ങൾ എന്താണെന്ന് നോക്കാം.

 മേടം

മേടം

കലാകായിക രംഗങ്ങളിൽ നവീന മേഖലകൾ കണ്ടെത്താം. സംഗീതം, നൃത്തം തുടങ്ങിയ വിഷയങ്ങളിൽ പുതിയ അധ്യയനത്തിന്റെ സാധ്യതകൾ കാണുന്നു. തൊഴിൽ മേഖലകളിലും പുതിയ ആവിഷ്‌കാരങ്ങൾ ഉണ്ടാകാം. വളരെ കാലമായി മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന പല കലാവൈജ്ഞാനിക തലങ്ങളിലും പുതിയ കാൽവയ്പുകൾ നടത്തും. എന്തുകൊണ്ടും വളരെ ശുഭകരമായ ഒരു ദിവസമാണ്.

ഇടവം

ഇടവം

പ്രണയബന്ധങ്ങൾ അതിന്റെ ശരിയായ നിലയിൽ പ്രവർത്തിക്കുന്നതായി കാണുവാനാകും. സ്‌നേഹജീവിതത്തിന്റെ സുന്ദരമായ കാഴ്ചപ്പാടുകളെ സംബന്ധിക്കുന്ന ഉത്തരങ്ങൾ ലഭിക്കും. സർഗ്ഗാത്മകമായ വീക്ഷണങ്ങളും നിലപാടുകളുമായിരിക്കും ദിവസം മുഴുവനും എല്ലാ വിഷയങ്ങളിലും ഉണ്ടായിരിക്കുക. കാല്പനിക പ്രണയ വിഷയങ്ങളിൽ ബന്ധപ്പെട്ടിരിക്കുന്നവർക്ക് പൊതുവെ അഭിലഷണീയമായ ഒരു ദിവസമാണ്.

മിഥുനം

മിഥുനം

കാര്യങ്ങൾ ചെയ്തുകിട്ടുവാൻ വളരെയധികം മാനസ്സിക പ്രവർത്തനം വേണ്ടിവരാം. എങ്കിലും താങ്കളുടെ എളിമയുടേതായ മനോഭാവം വലിയ പ്രയോജനമൊന്നും നൽകുകയില്ല. എല്ലാ കാര്യത്തിലും ഒരു യജമാനഭാവം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. താങ്കളുടെ അസാധാരണ ബുദ്ധിവൈഭവം പ്രവർത്തനക്ഷമതയ്ക്ക് വഴിമാറും. അങ്ങനെ ഇന്നത്തെ ദിവസം തികച്ചും ഉപയോഗപ്രദമാകും. താങ്കളുടെ വിജയരഹസ്യം കുടുംബാന്തരീക്ഷമാണ് എന്ന കാര്യം വിസ്മരിക്കരുത്.

 കർക്കിടകം

കർക്കിടകം

ഗഗനമായ ഒരു നിരീക്ഷണം പിന്നിലേക്ക് ഉണ്ടായിരിക്കുന്നത് നല്ലതാണ്. വ്യക്തവും കരുതലോടു കൂടിയതുമായ താങ്കളുടെ സമീപനം അനാവശ്യമായ അസ്വസ്ഥതകൾ ഉണ്ടാകുന്നതിൽനിന്ന് കാത്തുരക്ഷിക്കും. ഔദ്യോഗിക മേഖലയിലും മറ്റ് തൊഴിൽ മേഖലയിലും അത്തരം സമീപനം വളരെയേറെ ഗുണകരമാകും. അപ്രധാനമായതും പ്രധാനപ്പെട്ടതുമായ പല പാഠങ്ങളും ജീവിതം ഇന്ന് താങ്കളെ പഠിപ്പിക്കും.

ചിങ്ങം

ചിങ്ങം

ഭാരിച്ചതോ അനാവശ്യമായതോ ആയ ചിലവുകൾ ഉണ്ടാകാമെന്ന് കാണുന്നു. അങ്ങനെയുള്ള ചിലവുകളിൽ മുഴുകുവാനുള്ള പ്രത്യേകമായ ഒരു പ്രവണത ഇന്ന് ഉടലെടുക്കാം. വ്യഗ്രമായ തീരുമാനത്തിന്‌മേലോ, നിർബന്ധിതമായോ ഉണ്ടാകാവുന്ന അത്തരം ചിലവുകൾക്ക് പിന്നീട് ന്യായീകരണമൊന്നും ഉണ്ടാകണമെന്നില്ല. സാമ്പത്തിക വ്യവഹാരങ്ങളിൽ കരുതലോടുകൂടെ ഇടപെടുന്നതായിരിക്കും ഉചിതം. ചിലവ് ചുരുക്കൽ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാകട്ടെ.

കന്നി

കന്നി

ചുറ്റിലും നിലകൊള്ളുന്ന വിഷയങ്ങളിൻമേൽ വളരെ തണുപ്പൻ മട്ടിലുള്ള ഒരു ഭാവമായിരിക്കും താങ്കൾക്കുണ്ടാവുക. മുഴുവൻ ദിവസവും അങ്ങനെതന്നെ നിലകൊള്ളുവാനുള്ള സാധ്യതയാണ് കാണുന്നത്. തടസ്സങ്ങളെ എതിരിട്ട് മുന്നോട്ടുപോകുവാൻ സഹായിക്കുമാറ് പ്രിയപ്പെട്ടവർ താങ്കളുടെ പിന്നാലെതന്നെ ഉണ്ടായിരിക്കും. തൊഴിലിനോടുള്ള അർപ്പണബോധം പ്രകടമായിരിക്കും. ബൗദ്ധികമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ജോലികൾ ആരായുന്നത് ഗുണകരമാകും.

തുലാം

തുലാം

ബിസ്സിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും. കാരണം പല മാർഗ്ഗങ്ങളും മുന്നിൽ നിലകൊള്ളുന്നു. ഉദ്ദേശിക്കുന്നിടത്തുതന്നെ താങ്കളെ അവ കൊണ്ടെത്തിക്കണമെന്നില്ല. ഗ്രഹാധിപന്മാരുടെ പ്രത്യേകമായ പരിലാളന താങ്കൾക്കിന്ന് ലഭിക്കും. കാറ്റുള്ളപ്പോൾ പാറ്റുക എന്നതുപോലെ ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യുവാൻ ഏറ്റവും ഉചിതമായ സമയമാണിത്. ചുമതലകൾ കൈക്കൊള്ളുകയും ആവിഷ്‌കാരങ്ങൾ നടത്തുകയും വേണം.

വൃശ്ചികം

വൃശ്ചികം

വിവിധങ്ങളായ പ്രകൃതത്തോടും വൈവിധ്യമാർന്ന പെരുമാറ്റത്തോടും കൂടിയ പല വ്യക്തിത്വങ്ങളെയും താങ്കൾക്കിന്ന് ദർശിക്കുവാനാകും. അവരിൽ പലരുടെയും പ്രതികരണങ്ങൾ വിസ്മയിപ്പിക്കുന്നതായിരിക്കാം. താങ്കളുടെ കൗശലങ്ങളുടെയോ വിജയങ്ങളുടെയോ നേർക്കുള്ള സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പ്രതികരണം താങ്കളെ അത്ഭുതപരതന്ത്രനാക്കാം. ഉദാസീനതയോ അവജ്ഞയോ അത്തരക്കാരോട് പ്രകടിപ്പിക്കുന്നതിനുപകരം, കുലീനവും വിദഗ്ദവുമായ പെരുമാറ്റം പ്രകടിപ്പിക്കുന്നത് ഉചിതമായിരിക്കും.

 ധനു

ധനു

തൊഴിലുമായി ബന്ധപ്പെട്ട വളരെയധികം ഉത്തരവാദിത്വങ്ങൾ ഇന്ന് താങ്കളിൽ ഭരമേല്പിക്കപ്പെടാം. പക്ഷേ വെല്ലുവിളികൾക്ക് താങ്കൾ അതീതമാണ്. അതിനാൽ ആവേശത്തോടെയായിരിക്കും അത്തരം കാര്യങ്ങളെ കൈക്കൊള്ളുന്നത്. ധാരാളം സൗഹൃദങ്ങളുമായി കൂടിക്കാഴ്ചകൾ ഉണ്ടാകാം. മറ്റേതൊരു ദിവസത്തെക്കാളും കൂടുതൽ സജീവമായിരിക്കാൻ ഇന്നത്തെ ദിവസം താങ്കളെ സഹായിക്കും.

മകരം

മകരം

ഗൃഹാതുരത്വത്തിന്റെ കടന്നുകയറ്റം ഉണ്ടാകാം. അങ്ങനെ പഴയകാല സൗഹൃദങ്ങളുമായി ഇടപഴകിയെങ്കിൽ എന്ന് വീണ്ടുമൊരു തോന്നൽ അനുഭവപ്പെടാം. പൂർവ്വപ്രണയവുമായി ബന്ധപ്പെടുവാനുള്ള മോഹമുണ്ടാകാം. അതേസമയംതന്നെ സാമൂഹികമായ വിഷയങ്ങളിൽ സ്വന്തം നിലപാടിനെ ശക്തമാക്കുകയും ചെയ്യും. വളരെ ഉല്പാദനക്ഷമമായ ഒരു ദിവസമായിരിക്കും ഇതെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 കുംഭം

കുംഭം

നിർവ്വികാരമായും എന്നാൽ വളരെ വ്യക്തമായും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. എപ്പോഴും എന്നപോലെ, താങ്കളുടെ വിജയത്തോടൊപ്പം വികാരാധീനമായ ഒരു ഭാവംകൂടി ഉണ്ടായിരിക്കാം. ഭാവിയെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോഴാണ് അത്തരം ഭാവം കടന്നുകയറുന്നത്. ബുദ്ധിമുട്ടേറിയ ചില കാര്യങ്ങളിൽ താങ്കളുടേതായ തീരുമാനങ്ങൾ കൈക്കെള്ളണമെന്നില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം.

മീനം

മീനം

ഭാരിച്ച ചിലവുകളുടെ കടന്നുകയറ്റം കാണുന്നുണ്ട്. എങ്കിലും വ്യക്തമായ ചിന്താഗതിയിലൂടെ അതിൽനിന്നും കരകയറുവാൻ താങ്കൾക്ക് സാധിക്കും. ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഇടയിൽ വ്യതിരിക്തമായ ഒരു അതിർത്തിരേഖ നിർണ്ണയിച്ചാലും. ഇപ്പോൾ കൈക്കൊള്ളുന്ന ചിലവുചുരുക്കൽ പിന്നീടങ്ങോട്ട് വളരെ പ്രയോജനപ്രദമാകും എന്ന് കാണുന്നു.

Read more about: insync life ജീവിതം
English summary

daily horoscope 29-8-18

Read your daily prediction and plan your day
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more