നിങ്ങളുടെ പേരില്‍ R ഉണ്ടോ, എങ്കില്‍ വായിക്കാം

Posted By:
Subscribe to Boldsky

പേര് എന്നും എപ്പോഴും ഐശ്വര്യം കൊണ്ട് വരുന്നതാണ്. അതുകൊണ്ട് തന്നെ ഒരു കുട്ടിക്ക് പേരിടുമ്പോള്‍ അതെല്ലാം നോക്കിയാണ് പേരിടുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് ഭാവിയില്‍ അത് ഭാഗ്യവും സൗഭാഗ്യവും കൊണ്ട് വരും എന്ന് മനസ്സിലാക്കി മാത്രമേ പേര് ഇടാറുള്ളൂ. ആളുടെ പേര്, വീടിന്റെ പേര് എല്ലാം ഇത്തരത്തില്‍ ഐശ്വര്യം കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ പേര് ഭാഗ്യം കൊണ്ട് വരുന്നതല്ലെങ്കില്‍ പിന്നീട് എത്രയൊക്കെ പ്രാര്‍ത്ഥിച്ചിട്ടോ വഴിപാടും പൂജയും കഴിപ്പിച്ചിട്ടോ കാര്യമില്ല.

വലതു കൈയ്യില്‍ ഈ രേഖയുണ്ടോ,പണവും പ്രശസ്തിയും പുറകേ

എന്നാല്‍ ചിലരിലെങ്കിലും പേരിന്റെ അക്ഷരങ്ങള്‍ മാറ്റിയാല്‍ അത് ഭാഗ്യം കൊണ്ട് വരുന്നു. ന്യൂമറോളജി നോക്കിയും ഭാഗ്യം നോക്കിയും പേരിടുമ്പോള്‍ അത് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നു എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കണം. അതിലുപരി ഓരോ അക്ഷരത്തിലും ഓരോരുത്തര്‍ക്ക് ചേരുന്ന പേരുകളുണ്ട്. ഇത് അറിഞ്ഞിരിക്കണം. ജീവിത വിജയത്തിന് R എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് ഏറ്റവും ഉത്തമമാണ്. നിങ്ങളുടെ പേരിന്റെ അക്ഷരം R ആണ് തുടങ്ങുന്നതെങ്കില്‍ എന്തൊക്കെ ഭാഗ്യമാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

പണം നിങ്ങളെ തേടി വരുന്നു

പണം നിങ്ങളെ തേടി വരുന്നു

പണം നിങ്ങളെ തേടി വരും, എന്നാല്‍ ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാത്തതും താന്തോന്നിത്തരം കാണിക്കുന്നതും പലരുടേയും ജന്മസ്വഭാവമായിരിക്കും. ഇത്തരം സ്വഭാവങ്ങള്‍ മാറ്റിയില്ലെങ്കില്‍ അത് വളരെ വലിയ നഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുക. അല്ലാത്ത പക്ഷം ജീവിതം സുരക്ഷിതമായിരിക്കും.

മറ്റുള്ളവരെ സ്വാധീനിക്കാന്‍

മറ്റുള്ളവരെ സ്വാധീനിക്കാന്‍

മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് നിങ്ങളില്‍ ഉണ്ടാവും. എന്നാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് അത് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. പലപ്പോഴും മറ്റുള്ളവര്‍ നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും വീണു പോവുന്നവരായിരിക്കും.

 ഇരയാവുന്നു

ഇരയാവുന്നു

നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പിടികിട്ടാത്ത സ്വഭാവക്കാരായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും ഗോസ്സിപ്പിന്റെ ഇരയായി മാറുന്നതും സാധാരണമാണ്. ഏത് കാര്യവും നേരിട്ട് സംസാരിച്ച് തീര്‍ക്കാനായിരിക്കും താല്‍പ്പര്യം. മാത്രമല്ല നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു.

പ്രണയത്തില്‍ വിശ്വസിക്കുന്നവര്‍

പ്രണയത്തില്‍ വിശ്വസിക്കുന്നവര്‍

പ്രണയത്തില്‍ അങ്ങേയറ്റം വിശ്വസിക്കുന്നവരായിരിക്കും നിങ്ങള്‍. യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് വച്ചാല്‍ അതിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും നിങ്ങള്‍. ഒരിക്കലും മുഖം മൂടിയണിഞ്ഞ് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സംസാരിക്കാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടില്ല.

വിശ്വസനീയര്‍

വിശ്വസനീയര്‍

ഏത് കാര്യവും വിശ്വസിച്ച് പറയാന്‍ കഴിയുന്നവരായിരിക്കും നിങ്ങള്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനും അതിന് പരിഹാരം കാണുന്നതിനും പലപ്പോഴും ശ്രമിക്കുന്നു.

 വെല്ലുവിളികള്‍ സ്വീകരിക്കുന്നു

വെല്ലുവിളികള്‍ സ്വീകരിക്കുന്നു

വെല്ലുവിളികളെ യാതൊരു വിധത്തിലുള്ള മടിയും കൂടാതെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും നാണിച്ച് മാറി നില്‍ക്കാന്‍ ഇവര്‍ത തയ്യാറാവില്ല. മറ്റുള്ളവര്‍ ഒഴിഞ്ഞ് മാറുന്ന പലകാര്യങ്ങളിലും ധൈര്യത്തോടെ മുന്നോട്ട് പോയി അത് ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാവുന്നു.

സഹായിക്കാനുള്ള മനസ്സ്

സഹായിക്കാനുള്ള മനസ്സ്

മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനും അവര്‍ക്ക് വേണ്ട വിധത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നതിനും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഇത്തരം കാര്യങ്ങളില്‍ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കാന്‍ ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കും.

 സമാധാന പ്രിയര്‍

സമാധാന പ്രിയര്‍

സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിക്കുന്ന അന്തരീക്ഷം സമാധാന പരമാക്കാന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും.

ബുദ്ധിമാന്‍മാര്‍

ബുദ്ധിമാന്‍മാര്‍

സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ഇത് എല്ലാ അര്‍ത്ഥത്തിലും നിങ്ങളില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. മാത്രമല്ല നിങ്ങളെ മറ്റുള്ളവര്‍ നയിക്കുന്നതിന് ഒരിക്കലും ഇവര്‍ ഇഷ്ടപ്പെടില്ല.

നേരേ വാ നേരെ പോ

നേരേ വാ നേരെ പോ

നേരേ വാ നേരേ പോ എന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. തന്റേതായ അഭിപ്രായം ഏത് സാഹചര്യത്തിലും മുന്നോട്ട് വെക്കുന്നതിന് ഇവര്‍ ശ്രദ്ധിക്കുന്നു. നിഷ്‌കളങ്കതയും ഇവരുടെ കൈമുതലായിരിക്കും.

പെട്ടെന്ന് തീരുമാനം

പെട്ടെന്ന് തീരുമാനം

ഏത് കാര്യത്തിനായാലും പെട്ടെന്ന് തീരുമാനമെടുക്കുന്നു. ഇത് പലപ്പോഴും ആളുകളെ നിങ്ങളോട് അടുപ്പിക്കുമെങ്കിലും തീരുമാനങ്ങള്‍ ആലോചിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. കാരണം പലപ്പോഴും പെട്ടെന്നെടുക്കുന്ന തീരുമാനം പല വിധത്തില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള സാധ്യതയുണ്ട്.

 സ്വഭാവം മാറ്റാന്‍

സ്വഭാവം മാറ്റാന്‍

നിങ്ങളേക്കാള്‍ നല്ല വ്യക്തിയുടെ സ്വഭാവം കണ്ടാല്‍ അത് അനുകരിക്കാന്‍ നിങ്ങള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നീട് കാരണമാകുന്നു. അതുകൊണ്ട് തന്നെ സ്വന്തം സ്വഭാവത്തില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുക.

English summary

Characteristics of people whose name starts with R

In astrology people whose name starts with letter R are very powerful and pleasant personalities. Here are some characteristics of people whose name start with R
Story first published: Wednesday, March 14, 2018, 11:45 [IST]