മുഖത്തെ മറുകൊരിക്കലും നിസ്സാരമാക്കരുത്, അനുഭവം ഇത്

Posted By:
Subscribe to Boldsky

മുഖത്തോ ശരീരത്തിലോ ഏതെങ്കിലും തരത്തിലൊരു ചെറിയ മാറ്റം വന്നാല്‍ പോലും സൗന്ദര്യസംരക്ഷണത്തിന് അതൊരു പ്രതിസന്ധിയായി കാണുന്നവരാണ് ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളില്‍ അധികം പേരും. എന്നാല്‍ ജനിച്ച് വീണത് തന്നെ മുഖത്ത് വലിയൊരു മറുകുമായാണ് ഇവള്‍. നിരവധി തവണ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി. ഇപ്പോഴത്തെ ഇവളുടെ രൂപം ആരേയും ഭയപ്പെടുത്തുന്ന തരത്തിലുള്ളതും. ജീവിതത്തിനും ക്യാന്‍സറിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെയാണ് ഇന്ന് ഈ പെണ്‍കുട്ടിയുടെ യാത്ര.

ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍

സിയാ യാന്‍ എന്നാണ് അവളുടെ പേര്. ജനനത്തില്‍ തന്നെ മുഖത്തെ മറുക് എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അവള്‍ വളരുന്നതോടൊപ്പം തന്നെ മുഖത്തെ മറുകും വളരാന്‍ തുടങ്ങി. എന്നാല്‍ ഇതൊന്നും അവളെ ബാധിച്ചിരുന്നില്ലെന്ന് മാത്രമല്ല. ഈ മറുക് ഒരിക്കലും സിയക്ക് ഒരു പ്രശ്‌നമായി തോന്നിയതേ ഇല്ല. എന്നാല്‍ കാര്യങ്ങളെല്ലാം കൈവിട്ട് പോയത് വളരെ പെട്ടെന്നായിരുന്നു. ഒരു മറുക് ഒരു പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത് ഇങ്ങനെയാണ്.

 ശക്തമായ വേദന

ശക്തമായ വേദന

ചൈനയിലാണ് സിയ യാന്‍ ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ മറുകും അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ മറുക് വലുതായതോടെ അതില്‍ വേദന തുടങ്ങി. ഇതിനെത്തുടര്‍ന്നാണ് ഡോക്ടറെ കാണുന്നതിനായി അവള്‍ തയ്യാറായത്. പരിശോധനക്ക് ശേഷമാണ് അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അപൂര്‍വ്വ രോഗമായ ക്യാന്‍സറായ കോണ്‍ജിനീറ്റല്‍ മെലാനോസൈറ്റിക് നീവസ് ആണ് എന്ന് അവള്‍ തിരിച്ചറിഞ്ഞത്.

 ഡോക്ടറുടെ തീരുമാനം

ഡോക്ടറുടെ തീരുമാനം

മറുകിലെ കോശങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ കൂടി തട്ടകമുറപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഫലമായാണ് ഡോക്ടര്‍ അപൂര്‍വ്വമായ ആ ചികിത്സ ആരംഭിച്ചത്. ഇ്ത്തരക്കാരില്‍ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

മുഖം വികസിപ്പിച്ച്

മുഖം വികസിപ്പിച്ച്

ഈ രോഗത്തിന് പരിഹാരമായി മുഖത്ത് പുതിയ കോശങ്ങള്‍ വളരുന്നതിനു വേണ്ടി ബലൂണ്‍ ചികിത്സ ആരംഭിച്ചു. ഇതിനായി നാലു ബലൂണുകളാണ് ഇംപ്ലാന്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല ഇത് മുഖത്തെ കോശങ്ങള്‍ വളര്‍ത്തുകയും അതിനു ശേഷം ആ മറുക് നീക്കം ചെയ്യുകയും ചെയ്യാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 ദിവസം മുഴുവന്‍ വികസിച്ച് കൊണ്ടിരിക്കുന്നത്

ദിവസം മുഴുവന്‍ വികസിച്ച് കൊണ്ടിരിക്കുന്നത്

ഈ ബലൂണുകള്‍ ദിവസവും വികസിച്ച് കൊണ്ടിരിക്കുന്നവയാണ്. ഒരു സമയമെത്തുമ്പോള്‍ ഈ ബലൂണെല്ലാം നീക്കം ചെയ്ത് മുഖത്തെ മറുകും നീക്കം ചെയ്യാന്‍ കഴിയുന്നു. മാത്രമല്ല മറുക് നീക്കം ചെയ്യുമ്പോള്‍ ഇപ്പോള്‍ വളര്‍ത്തെയെടുക്കുന്ന കോശങ്ങള്‍ അവിടെ വെച്ച് പിടിപ്പിക്കാം.

 സാധാരണ ജീവിതം

സാധാരണ ജീവിതം

സാധാരണ ജീവിതം നയിക്കാനും സമൂഹത്തില്‍ ഇറങ്ങി നടക്കാനും വളരെയധികം ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരാളാണ് സിയ. എന്നാല്‍ മറ്റുള്ളവരുടെ പരിഹാസം ചെറുപ്പം മുതല്‍ കേട്ട് വളര്‍ന്ന് കൊണ്ടിരിക്കുന്ന വ്യക്തിയാണ് സിയ.

 പുറത്ത് പോവുമ്പോള്‍

പുറത്ത് പോവുമ്പോള്‍

എന്നാല്‍ പുറത്ത് പോവുമ്പോള്‍ ആളുകളുടെ പരിഹാസവും മറ്റും പല തവണ ഏല്‍ക്കേണ്ടതായി വന്നിട്ടുണ്ടെന്ന് സിയ തന്നെ പറയുന്നു. എന്നാല്‍ അതിന് ശേഷം മുഖം മുഴുവന്‍ മറക്കുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചാണ് സിയ പുറത്തിറങ്ങാറുള്ളത്.

വീട്ടുകാരുടെ പിന്തുണ

വീട്ടുകാരുടെ പിന്തുണ

നാട്ടുകാരുടേയും മറ്റുള്ളവരുടേയും പരിഹാസം പലപ്പോഴും അവളെ തളര്‍ത്തിയെങ്കിലും വീട്ടുകാരുടെ പിന്തുണയാണ് അവളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മാത്രമല്ല പുതിയ ഒരു മുഖത്തിനായി ഇനി അല്‍പ മാസം കൂടി കാത്തിരുന്നാല്‍ മതിയെന്ന സന്തോഷത്തിലാണ് സിയ.

English summary

Weird Case Of A Woman Who Has Balloons Inserted In Her Face

According to doctors, she needs the life-saving treatment to grow new tissues. Her face has balloons in four different places, where expanders have been surgically inserted.
Subscribe Newsletter