For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറ്റിയിൽ ചന്ദനം തേയ്ക്കുന്നതിന്റെ ഗുണങ്ങൾ

|

സാംസ്കാരികമായി, നെറ്റിയിൽ ചാർത്തുന്ന വിശുദ്ധവസ്തുവായ ചന്ദനക്കുറി അല്ലെങ്കിൽ തിലകത്തിനു പ്രത്യേകിച്ച് നാം ഇന്ത്യക്കാർ ഒരുപാട് പ്രാധാന്യം നൽകുന്നു. മഞ്ഞചന്ദന തിലകം പ്രയോഗിക്കുന്നത് ഇന്ത്യയിലെ ഒരു സാധാരണ രീതിയാണ്. നെറ്റിയിൽ ചന്ദനം പ്രയോഗിക്കുന്നതിന്റെ മതപരമായ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കിയിരിക്കാം. എങ്കിലും ഇതിനു ശാസ്ത്രീയമായ പല ഗുണഗണങ്ങളും ഉണ്ട്... അതറിയാൻ കൂടുതൽ വായിക്കൂ....

h

ചന്ദനതിലകത്തിന്റെ ശാസ്ത്രീയ പ്രാധാന്യം

നമ്മൾ സാധാരണയായി ചന്ദനം തേയ്ക്കുന്നത് പുരികങ്ങളുടെ നടുവിലാണ്. ഈ സ്ഥലം 'അഗ്ന ചക്ര' എന്ന് അറിയപ്പെടുന്നു. യോഗി ശാസ്ത്രത്തിൽ, ഈ ചക്രം അല്ലെങ്കിൽ ഊർജ്ജത്തിന്റെ മാർഗ്ഗം മൂന്നാമത്തെ കണ്ണ് എന്ന് വിളിക്കപ്പെടുന്നു, ഇവിടെ അത്യന്തം ഊർജ്ജശക്തി ഉള്ളതാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. മൂന്നാം കണ്ണ് ഉണർവിന്റെ ഒരു സ്ഥാനം സൂചിപ്പിക്കുന്നു, കൂടാതെ നിങ്ങൾ ആത്മീയ ശാസ്ത്രങ്ങൾ പിന്തുടരുമ്പോൾ സാധാരണയായി ഈ കണ്ണ് ഉണർന്നു പ്രവർത്തിക്കും. ഇവിടെ ചന്ദനക്കുറി അല്ലെങ്കിൽ തിലകം ധരിക്കുന്നതിന്റെ സ്വാഭാവിക കാരണം കൂടിയാണ് ഇത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കൂ....

u

ഈ ബിന്ദുവിൽ ചന്ദനം തേയ്ക്കുന്നത് നമ്മിൽ ഈ ഗുണങ്ങൾ ഉണ്ടാക്കും

ദൃഷ്ടികേന്ദ്രവും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നു

നമ്മിലെ മൂന്നാം കണ്ണിനെക്കുറിച്ചു ആത്മീയ ഗുരുവായ ശ്രീ ശ്രീ രവി ശങ്കർ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അദ്ദേഹം പറയുന്നതനുസരിച്ചു നമ്മുടെ നെറ്റിയിൽ ചന്ദനം പ്രയോഗിക്കുന്നത് നമ്മുടെ ഏകാക്രത വർധിപ്പിക്കുകയും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും. ഈ തണുപ്പേകുന്ന ചന്ദനത്തിനു നമ്മുടെ ശരീരത്തെയും മനസ്സിനെയും തണുപ്പിക്കാനുള്ള കഴിവുമുണ്ട്.

g

തലവേദനയിൽ നിന്നും ആശ്വാസം നൽകുന്നു

ചൈനീസ് അക്യൂപ്രഷർ ശാസ്ത്രമനുസരിച്ചു, പുരികങ്ങൾക്ക് ഇടയിലുള്ള സ്ഥലം നാഡികളുടെ ഒരു കേന്ദ്ര ബിന്ദുവായി കണക്കാക്കപ്പെടുന്നു. അവിടെ തടവുന്നത് തലവേദനയിൽ നിന്നും മോചനം നേടാൻ സഹായിക്കും. അതിനാൽ, നിങ്ങളുടെ നെറ്റിയിൽ ചന്ദനം തേയ്ക്കുന്നത് ഞരമ്പുകൾ തണുപ്പിക്കുന്നതിനും, അമിതമായ സൂര്യപ്രകാശം കൊണ്ടുള്ള തലവേദന ഒഴിവാക്കാനും സഹായിക്കും. തലവേദനയെ ചെറുത്തുനിർത്തുന്നതിനുള്ള ചില സ്വാഭാവിക മാർഗ്ഗങ്ങൾ ഇവിടെയുണ്ട്.

u

നമ്മളെ നല്ല രീതിയിൽ നിലനിർത്തുന്നു

നമ്മുടെ മൂന്നാമത്തെ കണ്ണ് നമ്മുടെ ഉപബോധമനസ്സ്, വിവിധ ചിന്താ പ്രക്രിയകൾ കടന്നു പോകുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു. ഈ ചക്രയിൽ കൂടി ദുഷ് ചിന്തകൾ കടന്നു നമ്മളിൽ നിഷേധാത്മകമായ ഊർജ്ജം രൂപപ്പെടുന്നു. അവിടെ ചന്ദനക്കുറി വയ്ക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന പ്രതികൂല ഊർജ്ജം തടയപ്പെടുന്നു.

ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ധം എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു സമ്മർദത്തെ അതിജീവിക്കാൻ സഹായിക്കുന്ന ഒരു ആയുർവേദ വിദ്യയാണ് ശിരോധാര.

.

Read more about: insync pulse ജീവിതം
English summary

benefits of applying chandana

The miracle components of sandal have the ability to cool our body,
Story first published: Thursday, September 6, 2018, 6:26 [IST]
X
Desktop Bottom Promotion