വീടിനു മുകളില്‍ കാക്ക, ഭാഗ്യദോഷം നല്‍കുന്നു

Posted By:
Subscribe to Boldsky

ശകുനവും ദു:ശകുനവും നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നവരാണ് നമ്മളില്‍ പലരും. ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ നല്ല സമയമാണോ ചീത്ത സമയമാണോ ശകുനം ശരിയാണോ അല്ലയോ എന്നെല്ലാം നോക്കുന്നത് പലപ്പോഴും സാധാരണയുള്ള കാര്യങ്ങളാണ്. ശകുനവും ദു:ശകുനവും എല്ലാം ഒരു വിശ്വാസമാണ്. ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് പലതും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നത് എന്നതാണ് പലരുടേയും അഭിപ്രായം.

സൂക്ഷിച്ച പണം പോലും നഷ്ടം,ഈ ആഴ്ച ഈ രാശിക്കാര്‍ക്ക്

ശകുനം നന്നായാല്‍ തന്നെ പ്രതീക്ഷിച്ച കാര്യം നല്ല രീതിയില്‍ നടക്കും എന്ന് വിശ്വസിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ശകുനത്തേക്കാള്‍ പ്രാധാന്യം ദു:ശകുനങ്ങള്‍ക്കാണ് പലരും നല്‍കുന്നത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ശകുനം നോക്കുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

പൂച്ചയെ ശകുനം കണ്ടാല്‍

പൂച്ചയെ ശകുനം കണ്ടാല്‍

അപ്രതീക്ഷിതമായി നമ്മുടെ മുന്നിലേക്ക് പൂച്ച ചാടുന്നത് ദു:ശ്ശകുനം എന്നതിലുപരി അതുണ്ടാക്കുന്നത് നമ്മുടെ ജീവന് തന്നെ ആപത്താണ്. അതുകൊണ്ട് തന്നെ നല്ല കാര്യത്തിനായി പുറത്ത് പോവുമ്പോള്‍ പൂച്ചയെ ശകുനം കാണുന്നത് നല്ലതല്ല എന്നാണ് വിശ്വാസം.

തല ചൊറിഞ്ഞു കൊണ്ടു വരുന്നയാള്‍

തല ചൊറിഞ്ഞു കൊണ്ടു വരുന്നയാള്‍

തല ചൊറിഞ്ഞു കൊണ്ട് നമ്മുടെ എതിരേ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ നമ്മളുദ്ദേശിക്കുന്ന കാര്യം അന്ന് നടക്കില്ല എന്നത് തന്നെയാണ് കാര്യം. കാര്യ തടസ്സത്തിന്റെ സൂചനയാണ് ഇത് എന്നാണ് സൂചിപ്പിക്കുന്നത്.

സര്‍പ്പത്തെ മുന്നില്‍ കാണുന്നത്

സര്‍പ്പത്തെ മുന്നില്‍ കാണുന്നത്

യാത്ര പുറപ്പെടുമ്പോള്‍ സര്‍പ്പത്തെ മുന്നില്‍ കാണുന്നതും പ്രശ്‌നമാണ്. ഇത് ദു:ശ്ശകുനമാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ പുറത്തേക്കിറങ്ങുമ്പോള്‍ അത് പല വിധത്തിലുള്ള തടസ്സങ്ങളാണ് ഉണ്ടാക്കുന്നത്.

കണ്ണാടി ഉടഞ്ഞത്

കണ്ണാടി ഉടഞ്ഞത്

ഉടഞ്ഞ കണ്ണാടിയില്‍ മുഖം നോക്കുന്നത് നമ്മുടെ ഭാഗ്യത്തെ ഇല്ലാതാക്കും. എന്നാല്‍ പുറത്തേക്കിറങ്ങുമ്പോള്‍ കണ്ണാടി ഉടയുന്നതും ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ശകുനങ്ങള്‍ ശ്രദ്ധിക്കണം.

മൂങ്ങ

മൂങ്ങ

പുറത്തേക്കിറങ്ങുമ്പോള്‍ മൂങ്ങകള്‍ മുന്നിലിരിയ്ക്കുന്നതും പലപ്പോഴും ദു:ശ്ശകുനങ്ങളുടെ പട്ടികയില്‍ മുന്നിലാണ്. ഇത് നമ്മുടെ ജീവിതദൈര്‍ഘ്യം വരെ കുറയ്ക്കാന്‍ കാരണമാകും എന്നാണ് പറയുന്നത്. ആയുസ്സിന് ആപത്താണ് മൂങ്ങയെ കണ്ട് കൊണ്ട് പല കാര്യങ്ങള്‍ക്ക് പോവുന്നത് എന്നാണ് വിശ്വാസം.

കാക്ക വീടിനു മുകളില്‍

കാക്ക വീടിനു മുകളില്‍

വീടിനു മുകളില്‍ കാക്ക ഇരിയ്ക്കുന്നതും ദു:ശ്ശകുനങ്ങളുടെ പെരുമഴയാണ് നമുക്ക് സമ്മാനിയ്ക്കുക. ഇത് ഭാഗ്യ ദോഷം വരുത്തിവെയ്ക്കുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല കാക്ക ഇടത്തേക്ക് പറക്കുമ്പോള്‍ അത് ദോഷസമയം ആരംഭിക്കുന്നു എന്നതിന്റെ സൂചനയാണ്.

ശവസംസ്‌കാരം കാണുന്നത്

ശവസംസ്‌കാരം കാണുന്നത്

ശവസംസ്‌കാരവും ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്. പലപ്പോഴും നമുക്ക് ധനനഷ്ടവും മാനഹാനിയും വരെ ഇതുകൊണ്ട് ഉണ്ടാകും. മാത്രമല്ല ഇത് പല വിധത്തിലും നിങ്ങള്‍ക്ക് ദോഷകരമാണ്.

വഴക്കിടുന്നത് ദു:ശ്ശകുനം

വഴക്കിടുന്നത് ദു:ശ്ശകുനം

പലപ്പോഴും നമ്മുടെ വീട്ടിലെ വഴക്കിനേക്കാള്‍ നമ്മളെ ബാധിയ്ക്കുന്നത് അടുത്ത വീട്ടിലെ വഴക്കാണ്. ഇത് ഏറ്റവും വലിയ ദു:ശ്ശകുനം എന്ന ലിസ്റ്റിലാണ് വരുന്നതും. പ്രത്യേകിച്ച് ദമ്പതികള്‍ തമ്മിലുള്ള വഴക്ക്.

English summary

bad omen and superstitions that will surprise you

ശകുനവും ദു:ശകുനവും പണ്ട് കാലം മുതല്‍ തന്നെ ഉള്ള ഒന്നാണ്. പലരുടേയും വിശ്വാസങ്ങളാണ് പലപ്പോഴും ഇതിന് പിന്നില്‍. എന്തൊക്കെ ശകുനങ്ങളാണ് ഇത്തരത്തില്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നത് എന്ന് നോക്കാം. ശകുനം നോക്കി പലപ്പോഴും പലരും പല പ്രശ്‌നത്തില്‍ ചെന്നു ചാടാറുണ്ട്. ശകുനം നന്നായാല്‍ അത് എല്ലാം നന്നാക്കും എന്നാണ് വിശ്വാസം.
Story first published: Friday, February 16, 2018, 18:09 [IST]