For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മിഞ്ഞപ്പാലൂട്ടാന്‍ സമയവുംസ്ഥലവും നോക്കില്ലഞാന്‍

|

പറയുന്നത് വേറെ ആരുമല്ല, നമ്മളെപ്പോലെ തന്നെ ഒരു സാധാരണ സ്ത്രീ ആണ്. കുഞ്ഞിന് എപ്പോള്‍ വിശക്കുന്നുവോ അപ്പോള്‍ പാലു കൊടുക്കുന്നതിന് ഒരു സമൂഹത്തേയും പാലുകൊടുക്കേണ്ട ആവശ്യമില്ല എന്ന് തന്നെയാണ് കാമന ഗൗതം എന്ന അമ്മ പറയുന്നത്. മുലയൂട്ടല്‍ വാരത്തിന് ഇന്നലെ തുടക്കം കുറിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ലേഖനത്തിന്റെ പ്രസക്തി വളരെ വലുതാണ്. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിന് ആദ്യം നല്‍കേണ്ട അടിത്തറ എന്ന് പറയുന്നത് മുലപ്പാല്‍ തന്നെയാണ്.

ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ചുരുക്കും ചില സ്ത്രീകളെങ്കിലും മുലപ്പാല്‍ കൊടുക്കുന്ന കാര്യത്തില്‍ അല്‍പം പുറകിലോട്ടാണ് എന്ന് തന്നെ പറയാം. എന്നാല്‍ 90 ശതമാനം അമ്മമാരും എന്തുകൊണ്ടും കുഞ്ഞിന് മുലയൂട്ടണം എന്ന് ആഗ്രഹമുള്ളവര്‍ തന്നെയാണ്.

കിണറിടിഞ്ഞ് താഴുന്ന വീഡിയോ ഭയം നിറക്കും ഉള്ളില്‍കിണറിടിഞ്ഞ് താഴുന്ന വീഡിയോ ഭയം നിറക്കും ഉള്ളില്‍

ഈ മുലയൂട്ടല്‍ വാരത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പേര് തന്നെയാണ് പലപ്പോഴും കാമന ഗൗതം എന്ന അമ്മയുടേത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍. ബോള്‍ഡ് സ്‌കൈ നടത്തിയ ഒരു അഭിമുഖം അവരോടൊപ്പം നമുക്ക് വായിക്കാം. മുലയൂട്ടുന്നതിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും അമ്മക്കും കുഞ്ഞിനും അതെങ്ങനെയെല്ലാം സഹായിക്കുന്നു എന്നതിനെക്കുറിച്ചും എല്ലാം ഈ അമ്മ തന്റെ ഫോട്ടോ ഷൂട്ടിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് ഈ അമ്മ. ലേഖനത്തിലേക്ക്...

 ഈ ആശയത്തിലേക്ക് എത്തിപ്പെട്ടത്

ഈ ആശയത്തിലേക്ക് എത്തിപ്പെട്ടത്

ഈ ആശയത്തിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നത് പലരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് എന്നതാണ് സത്യം. ആരോഗ്യകാര്യങ്ങള്‍ക്ക് വേണ്ടി ക്യാംപെയ്‌നും മറ്റും സംഘടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവര്‍. ഇതിനു ശേഷം 2014-ല്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുകയും പിന്നീട് മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് അല്ലെങ്കില്‍ ബോധവത്കരണം നത്തുകയും ചെയ്യുകയാണ് ഉണ്ടായത്. ഒരിക്കലും മോശം വിചാരിക്കേണ്ട ഒരു കാര്യമല്ല മുലയൂട്ടുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് ഇത്തരമൊരു പ്രവൃത്തിക്ക് താന്‍ തുടക്കം കുറിച്ചതെന്ന് ഈ അമ്മ പറയുന്നു. വളരെയധികം പിന്തുണയും നിര്‍ദ്ദേശങ്ങളും ഭര്‍ത്താവില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരിക്കലും ഇത്തരം ഒരു കാര്യം ചെയ്യുന്നതിന് മുന്‍പ് മുന്‍കൂട്ടി ചോദിച്ച് സമ്മതം വാങ്ങിയിരുന്നില്ല എന്നതാണ് കാമന പറയുന്നത്. കാരണം ഭര്‍ത്താവില്‍ നിന്ന് എതിര്‍പ്പുണ്ടാവില്ല എന്ന ഉറപ്പായിരുന്നു ഇതിന്റെ പിന്നില്‍.

 ഇതിന് പിന്നിലെ ചേതോവികാരം

ഇതിന് പിന്നിലെ ചേതോവികാരം

പലരും മുന്നോട്ട് പോവാന്‍ മടിക്കുന്ന ഒന്നാണ് കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക എന്നത്. എന്നാല്‍ അതിനെയെല്ലാം നിഷ്പ്രയാസം ഇല്ലാതാക്കി ഇത്തരമൊരു ബോധവത്കരണം ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്ന് കണ്ട് മുന്നിട്ടിറങ്ങുകയാണ് ഇവര്‍ ചെയ്തത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ മുലയൂട്ടുന്നത് തെറ്റാണെന്ന ധാരണയുള്ളത് ഒരു തെറ്റാണെന്ന് അവര്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ കുഞ്ഞിന് ഏറ്റവും ആരോഗ്യം നല്‍കുന്ന ഒന്നാണ് അമ്മിഞ്ഞപ്പാല്‍ എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ് എന്നതാണ് സത്യം. നവജാത ശിശുവിന് പാല്‍ മാത്രമാണ് ഭക്ഷണമായി നല്‍കുന്നത്. അതുകൊണ്ട് തന്നെ അതൊരിക്കലും സമയം വെച്ച് നല്‍കാന്‍ കഴിയുന്ന ഒന്നല്ല. കുഞ്ഞിന് എപ്പോഴാണ് വിശക്കുമ്പോഴാണ് ഭക്ഷണം നല്‍കേണ്ടത്. അതിന് സമയമോ സ്ഥലമോ സാഹചര്യമോ ഒന്നും ഒരു പ്രശ്‌നമല്ല.

ഏത് സാഹചര്യത്തിലും

ഏത് സാഹചര്യത്തിലും

ഒരമ്മക്ക് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി സമയമോ സ്ഥലമോ നോക്കാതെ മുലയൂട്ടാന്‍ ഈ അമ്മക്ക് ഒരിക്കലും മടിയില്ല. മറ്റുള്ളവര്‍ കാണുമെന്ന ഭയമോ ഒന്നും ഈ അമ്മയെ ഭയപ്പെടുത്തുന്നേ ഇല്ല. ഒരിക്കലും കുഞ്ഞിന് വിശക്കുമ്പോള്‍ എനിക്ക് അടച്ചിട്ട റൂം വേണം എന്ന് വാശിപിടിക്കുന്ന അമ്മമാര്‍ അല്ല ഇവിടെയുള്ളത്. ഒരിക്കലും കുഞ്ഞിന്റെ വിശപ്പിന് മുന്നില്‍ മറ്റൊന്നും നമ്മള്‍ ചിന്തിക്കില്ല എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ഒരു യഥാര്‍ത്ഥ അമ്മ ശരിക്കും ഇത്തരത്തില്‍ തന്നെയായിരിക്കും. തെറ്റായ ചിന്താഗതിയും സ്ത്രീയെ മറ്റൊരു കണ്ണിലൂടെ നോക്കുന്നവനും അവളിലെ മാതൃത്വം കാണാന്‍ കഴിയില്ല മറിച്ച് പെണ്ണിന്റെ ശരീരം മാത്രമേ കാണാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയിലെ പ്രതികരണം

സോഷ്യല്‍ മീഡിയയിലെ പ്രതികരണം

സോഷ്യല്‍ മീഡിയയിലെ പ്രതികരണമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പലരും ആദ്യ സമയങ്ങളില്‍ വളരെ മോശമായ അഭിപ്രായവുമായാണ് ഇവരെ സമീപിച്ചത്. ഒരു സ്ത്രീ മോശമായി വസ്ത്രധാരണം നടത്തുന്നു നഗ്നത ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുന്നു തുടങ്ങിയ തരത്തിലുള്ള കാര്യങ്ങളായിരുന്നു. എന്നാല്‍ ഇന്ന് അമ്മമാരുടെ വില മനസ്സിലാക്കി കുറച്ച് പേരെങ്കിലും പെണ്ണ് എന്താണെന്നും അമ്മയെന്താണെന്നും തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നുണ്ടെന്നാണ് പറയുന്നത്.

പ്രതികരണം

പ്രതികരണം

ഫേസ്ബുക്കില്‍ അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ കണ്ട് വരുന്നവരെ പല വിധത്തില്‍ ഒഴിവാക്കി വിടുമായിരുന്നു. മാത്രമല്ല വളരെ നിസ്സാരമായി അവരെയെല്ലാം അവഗണിച്ച് വിടുകയായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം. ഒരിക്കലും ഈ ചിത്രങ്ങളിലെ നല്ല വശം കാണാന്‍ പലരും ശ്രമിച്ചില്ല. മാത്രമല്ല അതിലെ നഗ്നത കാണുന്നതിനാണ് ആളുകള്‍ ശ്രമിച്ചത് തന്നെ. അതുകൊണ്ട് ഇത്തരം ആളുകളെ പാടേ അവഗണിക്കുകയാണ് ചെയ്തത്.

സമൂഹത്തിന്റെ പിന്തുണ

സമൂഹത്തിന്റെ പിന്തുണ

പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ സമൂഹത്തിന്റെ പിന്തുണ വളരെ അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പുരോഗതിക്ക് നമ്മള്‍ ശ്രമിക്കുന്നതിനേക്കാള്‍ സമൂഹത്തിന്റെ പിന്തുണ കൂടിയേ തീരൂ. ഗ്രാമങ്ങളിലും മറ്റും ഇതിന്റെ ഭാഗമായി സെമിനാറും മറ്റും സംഘടിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ട് ഇവര്‍. മാത്രമല്ല ഇനി ഒരു ബ്ലോഗ് തുടങ്ങുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ പുതിയ മുന്നേറ്റത്തിനാണ് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

 അമ്മമാര്‍ക്കുള്ള സന്ദേശം

അമ്മമാര്‍ക്കുള്ള സന്ദേശം

'സ്വയം വിശ്വസിക്കുക, നിങ്ങളുടെ ജീവിതം എങ്ങനെയെന്ന് തീരുമാനിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്, സ്വന്തം ശരീരത്തെ സ്‌നേഹിക്കുക വിശ്വസിക്കുക.'

English summary

A Mother Who Is Trying To Change The Way We Look At BREASTS

This World Breastfeeding Week we came across Kamana Gautams Instagram pics and decided to tell her real-life story and spread awareness on the importance of breastfeeding and the taboos attached to it
X
Desktop Bottom Promotion