For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണശേഷം മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ നിന്ന്കുഞ്ഞ്

|

ഗര്‍ഭം ധരിക്കുക അമ്മയാവുക എന്നത് ഏത് സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒന്ന് തന്നെയാണ്. എന്നാല്‍ മരണപ്പെട്ട സ്ത്രീയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് അതില്‍ നിന്ന് കുഞ്ഞുണ്ടാവുക എന്നത് വളരെ അത്ഭുതം ഉള്ള ഒരു കാര്യം തന്നെയാണ്. ബ്രസീലിലെ സാവോപോളോയിലാണ് ഇത്തരം ഒരു കാര്യം നടന്നത്. ജന്മനാ ഗര്‍ഭപാത്രം ഇല്ലാതിരുന്ന സ്ത്രീയാണ് മറ്റൊരു സ്ത്രീയില്‍ നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചത്. എന്നാല്‍ അത് ആ സ്ത്രീ മരിച്ചതിനു ശേഷമാണ് നടന്നത് എന്നതാണ് കാര്യം.

<strong>Most read: മുടി ഡൈ ചെയ്യുന്നവര്‍ സൂക്ഷിക്കുക,ജീവനുള്ള ഉദാഹരണം</strong>Most read: മുടി ഡൈ ചെയ്യുന്നവര്‍ സൂക്ഷിക്കുക,ജീവനുള്ള ഉദാഹരണം

വന്ധ്യത മൂലം ജീവിതം തന്നെ പ്രതിസന്ധിയില്‍ ആയ നിരവധി പേരാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം ഒരു വാര്‍ത്ത വന്ധ്യതയുള്ളവരില്‍ വളരെയധികം ആശ്വാസം പകരുന്ന ഒന്നാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലോകത്തിന്റെ ഒരു കോണില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിനാണ് ഈ സ്ത്രീ ജന്മം നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

 ബ്രസീലില്‍ സംഭവം

ബ്രസീലില്‍ സംഭവം

ബ്രസീലിലലാണ് ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത്. ബ്രസീലിലെ 32കാരിയായ യുവതിയാണ് രണ്ടര കിലോ ഭാരമുള്ള ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായി നടക്കുന്ന ഒരു സംഭവമാണ് ഇത്. ആരോഗ്യമുള്ള ഒരു തരത്തിലും പ്രശ്‌നങ്ങളില്ലാത്ത ഒരു കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നത്.

 മരണത്തിന് ശേഷം

മരണത്തിന് ശേഷം

മരണത്തിന് ശേഷമാണ് 45കാരിയായ സ്ത്രീയില്‍ നിന്ന് ഇവര്‍ക്ക് ഗര്‍ഭപാത്രം മാറ്റി വെച്ചത്. 2016 സെപ്റ്റംബറിലാണ് ഇത് സംഭവിച്ചത്. ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത ഇവര്‍ക്ക് പതിനൊന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മാറ്റി വെച്ചത്. എം കെ ആര്‍ എച്ച് എന്ന ശാരീരികാവസ്ഥയാണ് ഇതിന് പിന്നില്‍. ഇവര്‍ക്ക് ഗര്‍ഭപാത്രം ഉണ്ടാവില്ല എന്നതാണ് സത്യം.

ശരീരം സ്വീകരിക്കുന്നു

ശരീരം സ്വീകരിക്കുന്നു

മറ്റേത് അവയവത്തേയും ശരീരം സ്വീകരിക്കുന്നത് പോലെ ഗര്‍ഭപാത്രത്തേയും ശരീരം സ്വീകരിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രണ്ട് ദിവസത്തോളം ഇതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. ആര്‍ത്തവം എന്ന ശാരീരിക പ്രക്രിയ ഇവരില്‍ ആദ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഗര്‍ഭപാത്രം മാറ്റി വെച്ച് 37 ദിവസത്തിനു ശേഷം ഇവരില്‍ ആദ്യത്തെ ആര്‍ത്തവം സംഭവിച്ചു.

ഗര്‍ഭധാരണത്തിന് ശേഷം

ഗര്‍ഭധാരണത്തിന് ശേഷം

ആര്‍ത്തവം പിന്നീട് ഗര്‍ഭധാരണം സംഭവിക്കുന്നത് വരേയും സംഭവിച്ചിരുന്നു. ഐവിഎഫ് ചികിത്സയിലൂടെയാണ് ഇവര്‍ ഗര്‍ഭിണിയാവുന്നത്. അതിന് വേണ്ടി ആദ്യം മുതല്‍ തന്നെ ഇവരുടെ അണ്ഡങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നു. തുടര്‍ന്ന് ഐവിഎഫ് വഴി ആദ്യ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭം ധരിച്ചു. പിന്നീട് യാതൊരു വിധത്തിലുള്ള കോംപ്ലിക്കേഷനുകളും ഇവരില്‍ ഉണ്ടായിട്ടില്ല.

സിസേറിയന്‍ വഴി പ്രസവം

സിസേറിയന്‍ വഴി പ്രസവം

സിസേറിയന്‍ വഴിയായിരുന്നു ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവം എട്ടാം മാസത്തിലാണ് സംഭവിച്ചത്. എങ്കിലും ഇത് അമ്മക്കും കുഞ്ഞിനും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കിയിട്ടില്ല ഇത് വരെ. പെണ്‍കുഞ്ഞിനാണ് ഇവര്‍ ജന്മം നല്‍കിയത്. രണ്ടരക്കിലോ ഭാരം കുഞ്ഞിനുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് വളരെയേറെ പ്രതീക്ഷ നല്‍കുന്ന ഒരു ചുവട് വെപ്പാണ് വൈദ്യശാസ്ത്രം നടത്തിയിരിക്കുന്നത്.

വന്ധ്യതയിലേക്ക് പുതിയ ചുവട് വെപ്പ്

വന്ധ്യതയിലേക്ക് പുതിയ ചുവട് വെപ്പ്

വന്ധ്യത എന്ന പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇത്. എന്നാല്‍ മരണ ശേഷം മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുന്നത് പോലെ ഗര്‍ഭപാത്രം ദാനം ചെയ്യുന്നതിന് ആരും തയ്യാറാവുകയില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ 2012 വരെ ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ വന്‍പരാജയമായിരുന്നു. ആദ്യത്തെ ശസ്ത്രക്രിയയാണ് ഇപ്പോള്‍ വിജയകരമായിരിക്കുന്നുത്.

English summary

A Baby Was Born Via Womb Transplant From Dead Donor

This is an amazing case of science progressing as a baby girl was born from a dead woman’s womb transplant! Check out this amazing story
Story first published: Thursday, December 6, 2018, 15:36 [IST]
X
Desktop Bottom Promotion