2018 നിങ്ങള്‍ക്കു ഭാഗ്യമോ,പറയും ഈ നമ്പര്‍

Posted By:
Subscribe to Boldsky

കണക്കുകള്‍ക്ക് ലോകത്തോളം പഴക്കമുണ്ട്. ജീവിതത്തിന്റെ ഓരോ മേഖലയിലു നമ്പറുകള്‍ക്കു സ്ഥാനവുമുണ്ട്.

നമ്പറുകള്‍ നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനം വഹിയ്ക്കുന്നുണ്ട്. ചില നമ്പറുകള്‍ നമുക്ക് ഭാഗ്യമാകു. ചിലതു നിര്‍ഭാഗ്യവും.

സോള്‍ നമ്പര്‍ എന്ന ഒന്നുണ്ട. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള പല രഹസ്യങ്ങളും വെളിപ്പെടുത്തുന്ന നമ്പര്‍ 2018ല്‍ നിങ്ങളുടെ ഭാവി എന്താകുമെന്ന് നിങ്ങളുടെ സോള്‍ നമ്പര്‍ നോക്കിയറിയാം.

സോള്‍ നമ്പര്‍ ഒരു പ്രത്യേക രീതിയിലാണ് കണ്ടെത്തുന്നത്. ജനിച്ച ഡേറ്റും ജനിച്ച മാസത്തിന്റെ നമ്പറും ആദ്യം കൂട്ടുക. ഉദാഹരണത്തിന് 16 ഒക്ടോബറിലാണ് ജനിച്ചതെങ്കില്‍ 1+6+10 (മാസനമ്പര്‍) എന്നിവ കൂട്ടുക. ഇത് ഈ വര്‍ഷവുമായി കൂട്ടണം. അതായത് 2+0+1+8=11=1+1= 2, ആദ്യം കിട്ടിയ 8+ 2= 10, 1+0=1. ഒറ്റയക്കം കിട്ടുന്നതു വരെ ഇതു കൂട്ടണം. ഇവിടെയത് 1 ആണ്. അതാണ് സോള്‍ നമ്പര്‍. ഇങ്ങനെ കൂട്ടിക്കിട്ടുന്ന 1-9 വരെയുള്ള അക്കങ്ങള്‍ നിങ്ങളുടെ 2018ലെ ഭാവിയെക്കുറിച്ചു നിര്‍വചിയ്ക്കും.

1

1

ഇതനുസരിച്ച് 1 ആണ് നമ്പറെങ്കില്‍ ഈ വര്‍ഷം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നല്ലതാണ്. ധാരാളം പുതിയ അവസരങ്ങള്‍ തൊഴില്‍പരമായും വന്നു ചേരാന്‍ സാധ്യതയുള്ള വര്‍ഷമാണിത്.

2

2

2 ആണ് നമ്പറെങ്കില്‍ ഈ വര്‍ഷം പാര്‍ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ നല്ല വര്‍ഷമാണ്.

3

3

3 ആണ് നമ്പറെങ്കില്‍ 2018 ഇവര്‍ക്ക് പ്രേരണപ്രകാരം പ്രവര്‍ത്തിയ്ക്കാവുന്ന ഒരു വര്‍ഷമാണ്. ഇതിവര്‍ക്ക് നേട്ടങ്ങള്‍ നല്‍കും.

4

4

4 ആണ് നമ്പറെങ്കില്‍ 2018 ഇവര്‍ക്ക് നല്ല വര്‍ഷമാണെന്നു വേണം, പറയാന്‍. കഠിനാധ്വാനം ചെയ്യുന്ന, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന വര്‍ഷമാണ് 2018 ഇവര്‍ക്ക്.

5

5

5 ആണ് ഭാഗ്യനമ്പറെങ്കില്‍ മുന്‍കാലങ്ങളില്‍ ചെയ്തിരുന്ന കഠിനാധ്വാനം ഫലം തരുന്ന വര്‍ഷമാണിതെന്നു വേണം, പറയാന്‍. ജീവിതത്തില്‍ സന്തോഷവും പുതുനേട്ടങ്ങളും കൈവരുന്ന വര്‍ഷം

6

6

6 ആണ് നമ്പറെങ്കില്‍ 2018ല്‍ ഇവര്‍ കുടുംബം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കണം. മറ്റു കാര്യങ്ങളുടെ തിരക്കില്‍ ഇവ വിസ്മരിയ്ക്കരുതെന്നര്‍ത്ഥം.

7

7

7 ആണ് നമ്പറെങ്കില്‍ കരിയറില്‍ വലിയ ഉയര്‍ച്ച പ്രതീക്ഷിയ്ക്കാവുന്ന വര്‍ഷമാണിത്. പ്രതീക്ഷിയ്ക്കാത്ത നേട്ടങ്ങള്‍ വന്നു ചേരുന്ന വര്‍ഷമെന്നു വേണം, പറയാന്‍.

8

8

8 ആണ് നമ്പറെങ്കി്ല്‍ നിങ്ങളുടെ ഉയര്‍ച്ചയുടെ ഫലങ്ങള്‍ നിങ്ങളെത്തേടിയെത്തുന്ന വര്‍ഷമാകും 2018. പുതിയ ആശയങ്ങള്‍ നിങ്ങള്‍ക്കു ലഭിയ്ക്കുന്ന വര്‍ഷം.

9

9

9 നമ്പറെങ്കില്‍ ഈ വര്‍ഷം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ടി വരുന്ന വര്‍ഷമാകുമിത്.

English summary

2018 Predictions Based On Your Soul Number

2018 Predictions Based On Your Soul Number, read more to know about
Subscribe Newsletter